ജപത്തിന്റെ ശക്തി
മന്ത്രിചൈതന്യം അധികാരികളായ സാധകരിലെ പ്രകാശിക്കൂ. തന്റെ ജീവിതകാലാന്ത്യത്തില്‍ ഒരു ദിവസം ശ്രീരാമകൃഷ്ണന്‍ കാശീപുരോദ്യാനത്തില്‍വച്ച് നരേന്ദ്രന് രാമമന്ത്രം ഉപദേശിച്ചു. ഇത് പ്രകൃത്യാ വളരെ ഭാവാവിഷ്ടനായി രാമ, രാമ, എന്നു ജപിച്ചുകൊണ്ടു വീടിനു ചുറ്റും നടന്നു. ബാഹ്യബോധം മിക്കവാറുമില്ലാതെ രാത്രി മുഴുവന്‍ ഇങ്ങനെ കഴിച്ചു. ഇത് അറിഞ്ഞപ്പോള്‍ ഗുരുദേവന്‍ പറഞ്ഞു: ‘ശരി ക്രമേണ നരന്ന് സ്വബോധം വരും.’ കുറച്ചു മണിക്കൂറുകള്‍ക്ക് ശേഷം സാധാരണസ്ഥിതിയിലായി.
ഓരോ വാക്കും നമ്മിലുദിക്കുന്ന ഏതെങ്കിലും ആശയത്തിന്റെയോ അഗ്രഹത്തിന്റെയോ പ്രകടനമാണ്. മന്ത്രങ്ങള്‍ മനുഷ്യന്റെ ആദ്ധ്യാത്മികാഗ്രങ്ങളെ കാണിക്കുന്നു. ഒരു സാധാരണ വാക്ക് കേള്‍ക്കുകയോ ഉച്ചരിക്കുകയോ ചെയ്യുമ്പോള്‍ നമ്മില്‍ ഒരാഗ്രഹമോ ആശയമോ ഉദിക്കുന്നതദുപോലെ മന്ത്രങ്ങള്‍ നമ്മിലെ സുപ്തങ്ങളായ ആദ്ധ്യാത്മിക പ്രവണതകളെ ഉണര്‍ത്തുന്നു. ഒരു പ്രത്യേക സാംസ്കാരിക സമൂഹത്തിലെ ആളുകളില്‍ ഈ സുപ്തങ്ങളായ ആദ്ധ്യാത്മികപ്രവണതകള്‍ ഒരേ രീതിയില്‍ പ്രകാശിക്കുന്നു. അതുകൊണ്ട് അത്തരം ഓരോ സമൂഹത്തിനും അതിന്റേതായ രീതിയില്‍ പ്രകാശിക്കുന്നു. അതുകൊണ്ട് അത്തരം ഓരോ സമൂഹത്തിനും അതിന്റെതായ മന്ത്രങ്ങളുണ്ട്. ഇവ വേണ്ടപോലെ ആവര്‍ത്തിച്ചാല്‍, സാധാരണയായി മിക്കവരിലും ഉറങ്ങിക്കിടക്കുന്ന ആദ്ധ്യാത്മിക ചൈതന്യം ഉണരും. മനുഷ്യനില്‍ മറഞ്ഞുകിടക്കുന്ന ആദ്ധ്യാത്മികചൈതന്യം ഉണരും. മനുഷ്യനില്‍ മറഞ്ഞുകിടക്കുന്ന ആദ്ധ്യാത്മിക പ്രവണതയെ ഉണത്തുകയാണ് ജപത്തിന്റെ ഉദ്ദേശ്യം. ഓരോ സാധകനും ഒരു നിശ്ചിതമായ ഇഷ്ടദേവതയും മന്ത്രവും ബോധ കേന്ദ്രവും വേണം. അയാള്‍ സര്‍വ്വദാ ഈ ബോധകേന്ദ്രത്തില്‍ പിടിച്ചുനില്‍ക്കണം.
ജപം പലവിധത്തിലാവാം. സാധകന് മന്ത്രം ഉറക്കെ ഉച്ചരിക്കാം; അല്ലെങ്കില്‍ തനിക്കുമാത്രം കേള്‍ക്കാവുന്ന മട്ടില്‍. അതാണ് വാചികജപം. അല്ലെങ്കില്‍ ചുണ്ടുമാത്രമനക്കി കേള്‍ക്കാതെ ഉച്ചരിക്കാം. ഇതിനെ ഉപാംശുവെന്ന് പറയുന്നു. മാസികജപമാണുത്തമം. എന്നാലത് വിഷമമാണെന്ന് കാണുന്നവര്‍ക്ക് മറ്റു രണ്ടുതരവും ഉപയോഗിക്കാം. എന്നാല്‍ ജപിക്കുമ്പോള്‍ തന്റെ ബോധകേന്ദ്രത്തില്‍ പിടിച്ചുനില്‍ക്കുന്നതാണ് കൂടുതല്‍ പ്രധാനം.

No comments:
Post a Comment