Pages

Thursday, September 1, 2011

ഉണര്‍വും ഉത്സാഹവും ഉന്മേഷവും തുടിക്കുന്ന വ്യക്തിത്വത്തിനുടമയാകൂ…



മറ്റൊരാള്‍ ഏതെങ്കിലും ഒരു നല്ല പ്രവൃത്തി ചെയ്യുമ്പോഴോ സമ്മാനിതനാകുമ്പോഴോ നാം കരഘോഷം മുഴക്കാറുണ്ട്‌. അഭിനന്ദനത്തിന്റെയോ അംഗീകാരത്തിന്റെയോ ഭാഗമായിട്ടാണ്‌ നാം കയ്യടിക്കുന്നത്‌. എന്നാല്‍ ഇതിന്‌ മറ്റൊരു പ്രത്യേകത കൂടിയുണ്ട്‌. കയ്യടിക്കുമ്പോള്‍ നാം പൂര്‍ണമായും ഈ നിമിഷത്തിലായിരിക്കും.

നിങ്ങള്‍ക്ക്‌ മനഃക്ലേശം അനുഭവപ്പെടുമ്പോള്‍ തുടര്‍ച്ചയായി കൈകള്‍ കൊട്ടിക്കൊണ്ടേയിരിക്കുക. മനസ്സില്‍ അനുഭവപ്പെടുന്ന ലാഘവത്വം തിരിച്ചറിയാന്‍ കഴിയും. ദിവസവും കുറേ സമയം നമുക്കും ഇതുപോലെ പരീക്ഷിച്ചുനോക്കാവുന്നതാണ്‌.

സന്തോഷം ഉണ്ടാകുമ്പോഴുള്ള വികാസവും സങ്കടം ഉണ്ടാകുമ്പോഴുള്ള സങ്കോചവും നാം അനുഭവിച്ചറിയുന്നതാണ്‌. ആ വ്യതിയാനങ്ങള്‍ സംഭവിക്കുന്നത്‌ നമ്മുടെ ഉള്ളിലാണ്‌. എന്നാല്‍ അതിന്റെ പ്രഭാവം പ്രസരിക്കുന്നത്‌ ചുറ്റിലുമാണ്‌. വ്യക്തികളില്‍നിന്നും സമൂഹത്തിലേക്കാണ്‌.

സമൂഹത്തെക്കുറിച്ചല്ല, സ്വന്തം വീടിനുള്ളിലെ കാര്യം മാത്രമെടുത്തുനോക്കൂ. എത്രപെട്ടെന്നാണ്‌ നിങ്ങള്‍ ഒരു വാക്കുകൊണ്ട്‌ കുടുംബത്തിലൊരാളുടെ സകല ഊര്‍ജ്ജവും ചോര്‍ത്തിക്കളയുന്നത്‌? നിങ്ങള്‍ക്ക്‌ നന്നായി അറിയാം. എന്തുപറഞ്ഞാലാണ്‌ അയാളുടെ ഉത്സാഹം ചോര്‍ന്നുപോകുന്നതെന്ന്‌. ഇങ്ങനെ കരുതിക്കൂട്ടി ഒരുദിവസം നാം എത്രയോപേരെ ഉത്സാഹശൂന്യരാക്കിക്കളയുന്നു? എന്നാല്‍ മറ്റാരെങ്കിലും നിങ്ങളോടിങ്ങനെ പെരുമാറിയാല്‍ നിങ്ങള്‍ക്ക്‌ വല്ലാത്ത നിരാശയുണ്ടാകില്ലേ?

പ്രശംസാവചനങ്ങളും നിന്ദാവചനങ്ങളും നമ്മെ കുടുക്കാതിരിക്കട്ടെ!

ഇന്നത്തെ ദിവസം മുഴുവന്‍ ആര്‌ എന്തുപറഞ്ഞാലും അതെന്നെ ബാധിക്കുകയില്ല. ഞാനെന്റെ അതെന്നെ ബാധിക്കുകയില്ല. ഞാനെന്റെ സ്വാഭാവികത നഷ്ടപ്പെടുത്തുകയില്ല. എന്റെ കര്‍ത്തവ്യങ്ങളില്‍ നൂറുശതമാനം ശ്രദ്ധിക്കും-സാധന ചെയ്തുകഴിയുന്നയുടനെ ഇങ്ങനെ പ്രതിജ്ഞയെടുക്കുക.

ബാഹ്യശക്തികള്‍ക്കോ വ്യക്തികള്‍ക്കോ സ്പര്‍ശിക്കാന്‍ പോലും കഴിയാത്ത ഉണര്‍വും ഉത്സാഹവും ഉന്മേഷവും തുടിക്കുന്ന വ്യക്തിത്വത്തിനുടമയാകൂ…