Pages

Wednesday, August 31, 2011

Ganesha Symbolism



ॐ वक्रतुंड महाकाय सूर्यकोटिसमप्रभ।

निर्विघ्नं कुरु मे देव सर्वकार्येषु सर्वदा॥


മതപരിവര്‍ത്തനം: നാലുപേര്‍ അറസ്റ്റില്‍ ...



പുത്തൂര്‍: ദളിത് യുവാവിനെയടക്കം മതപരിവര്‍ത്തനം ചെയ്യാന്‍
ശ്രമിച്ചതിന് നാലുപേര്‍ അറസ്റ്റിലായി. ധര്‍മ്മസ്ഥലയ്ക്കടുത്ത് മുദ്രപാടിയിലെ
കെ.ജെ കുഞ്ഞിമോനോ(30), സൈനോ പി.ടി(23), ലെന്നി(26), മേരി(60)
എന്നിവരെയാണ് ഉപ്പിനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച
ഉപ്പിനങ്ങാടിക്കടുത്ത് നെദിലെ ഭൂടുചാടില്‍ ദളിദരുടെ കോളനിയില്‍
മതപരിവര്‍ത്തനത്തിനായി ശ്രമിക്കുന്നതിനിടെ
ഹിന്ദു ജാഗ്രണ്‍ വേദിക പ്രവര്‍ത്തകര്‍ നാലംഗ സംഘത്തെ പിടികൂടി
പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ദളിതരും സാമ്പത്തികമായ പിന്നോക്കം നില്‍ക്കുന്ന
മറ്റു കീഴ്ജാതിയില്‍പ്പെട്ടവരെയും ക്രിസ്റ്റ്തു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍
കഴിഞ്ഞ ഒരുമാസമായി ഈ സംഘം ശ്രമിക്കുകയായിരുനെന്ന്
ഹിന്ദു ജാഗ്രണ്‍ വേദി പ്രസിഡന്റ് പേലീസില്‍ നല്‍കിയ പരാതിയില്‍
പറയുന്നു

Friday, August 19, 2011

ശ്രീകൃഷ്ണന്റെ- വ്യക്തിത്വം-പ്രതീകം-പ്രസക്തി




ശ്രീകൃഷ്ണന്റെ വ്യക്തിത്വം

സ്വാമി രംഗനാഥാനന്ദ
നമ്മുടെ ചരിത്രം നോക്കുക. എന്താണിവിടെ കാണുന്നത്‌? ഓരോ സഹസ്രാബ്ദത്തിലും ഒരു മഹാപുരുഷന്‍ ഉയര്‍ന്നുവരുന്നതായി നാം കാണുന്നു. ആ പുരാതന ആദര്‍ശങ്ങളുടെ ശക്തി നവീകരിക്കാനാണ്‌ ആ മഹാപുരുഷന്മാര്‍ വരുന്നത്‌. കാലത്തിന്റെ ആവശ്യങ്ങളനുസരിച്ച്‌ ഏതെങ്കിലും ആശയത്തിന്‌ അല്‍പ്പം വ്യത്യസ്തമായ ഒരു ഊന്നല്‍ അവര്‍ നല്‍കിയെന്നുവരാം. അതാണ്‌ നമ്മുടെ സംസ്കാരസാന്തത്ത്യത്തിനും കാരണം. ഭാരതം ധാരാളം മഹാപരിവര്‍ത്തനങ്ങളെ അതിജീവിച്ചിരിക്കുന്നു. ഇത്‌ നമ്മളെ വിനയസമ്പന്നരാക്കണം. നാം എപ്പോഴും ഒന്ന്‌ ഓര്‍മിക്കേണ്ടതുണ്ട്‌. നമ്മുടെ സംസ്കാരം പരിരക്ഷിക്കപ്പെട്ടിട്ടുള്ളത്‌ ആ മഹാപുരുഷന്മാര്‍ കാരണമാണ്‌. നാം അവരെ ഈശ്വരന്റെ അവതാരങ്ങളായി കാണുന്നു. അവതാരങ്ങളായോ മറ്റേതെങ്കിലും തരത്തിലോ വീക്ഷിക്കപ്പെട്ടാലും അവര്‍ വരുന്നത്‌ നമ്മുടെ ദേശീയജീവിതം ഏറ്റവും മോശപ്പെടുമ്പോഴാണ്‌. അവരുടെ സ്പര്‍ശം രാഷ്ട്രത്തിന്റെ മൃതപ്രായമായ അസ്ഥികള്‍ക്കും മാംസപേശികള്‍ക്കും പുതുജീവന്‍ നല്‍കുന്നു. ജീവന്‍ നല്‍കാന്‍ ഈശ്വരന്‌ മാത്രമേ കഴിയൂ. അവരെ ഈശ്വരനെന്നോ, ഈശ്വരമാനവനെന്നോ വിളിക്കാം. ഇത്തരം ഒരു മഹാപുരുഷനാണ്‌ ശ്രീകൃഷ്ണന്‍.

ഭാരതചരിത്രമാസകലം പരിശോധിച്ചാലും ശ്രീകൃഷ്ണനെപ്പോലെ ഇത്രയധികം ഊര്‍ജസ്വലമായ മറ്റൊരു മഹാവ്യക്തിത്വം കാണുകയില്ല. മഹാഭാരതം വായിച്ചവര്‍തന്നെ ഇതിന്‌ സാക്ഷി. ശ്രീകൃഷ്ണനെ ഏവരും സ്നേഹിക്കുന്നു. ശ്രീകൃഷ്ണന്‍ പുരാതന ദല്‍ഹിയായ ഇന്ദ്രപ്രസ്ഥത്തില്‍ വരുമ്പോള്‍ ആയിരമായിരം ജനങ്ങള്‍ അദ്ദേഹത്തെ അഭിവാദനം ചെയ്യാന്‍ കൂടുന്നതായി കാണാം. ഇന്ന്‌ നമ്മുടെ ജനങ്ങള്‍ നേതാക്കളെ സ്വാഗതം ചെയ്യുന്നതുപോലെതന്നെ, അദ്ദേഹം നഗരവീഥിയിലൂടെ കടന്നുപോകുമ്പോള്‍ അദ്ദേഹത്തെ കാണാനായി ജനങ്ങള്‍ മതിലുകളിലും മേല്‍ക്കൂരകളിലും കേറി നില്‍ക്കും. ജനാലകളിലൂടെ എത്തിനോക്കും. പുഷ്പവര്‍ഷം ചെയ്യും. മഹാമുനിമാര്‍ മുതല്‍ സാധാരണ കര്‍ഷകര്‍വരെ ഏവര്‍ക്കും അദ്ദേഹത്തെ വലിയ ബഹുമാനമാണ്‌. ഏറ്റവും മഹാനായ ക്ഷത്രിയനാണദ്ദേഹം. എങ്കിലും വിനയാന്വിതനാണ്‌. ഏത്‌ വലിയ കാര്യത്തിനും ഇറങ്ങുമ്പോള്‍, അദ്ദേഹം സജ്ജനങ്ങളെ കണ്ടുവണങ്ങുന്നു.

പതിതരുടേയും അനാഥരുടേയും സുഹൃത്താണദ്ദേഹം. ഇന്ദ്രപ്രസ്ഥത്തില്‍ വരുമ്പോള്‍ താമസിക്കുന്നത്‌ പാവപ്പെട്ട വിദുരന്റെ കൂടെയാണ്‌. ദുര്യോധനന്റെ കൊട്ടാരത്തിലെ പ്രതാപവൈഭവങ്ങള്‍ അദ്ദേഹം തട്ടിക്കളയുന്നു. അദ്ദേഹം ബലവാനാണ്‌. രാജാക്കന്മാര്‍ അദ്ദേഹത്തെ താണുവണങ്ങുന്നു. എങ്കിലും അദ്ദേഹത്തിന്‌ സ്വന്തമായി രാജ്യം ആവശ്യമില്ല. അദ്ദേഹം ഗോപാലനാണ്‌. പാവപ്പെട്ടവര്‍ സ്നേഹിക്കുന്ന ആടുമാടുകളെ തീറ്റിപ്പോറ്റുന്നവര്‍, കുട്ടികളും വൃദ്ധന്മാരും പുരുഷന്മാരും സ്ത്രീകളും പണ്ഡിതന്മാരും അജ്ഞരും അദ്ദേഹത്തെ സ്നേഹിക്കുന്നു. ഭാരതത്തില്‍ അക്കാലത്ത്‌ എവിടേയും കൃഷ്ണന്റെ പ്രഭാവം കാണാന്‍ കഴിയും. ജനങ്ങളുടെ എല്ലാ വിഭാഗങ്ങള്‍ക്കും അദ്ദേഹത്തിന്റെ സാന്നിധ്യം അനുഭവപ്പെട്ടിരുന്നു.

ശ്രീകൃഷ്ണന്റെ വ്യക്തിത്വം ഊര്‍ജസ്വലമായിരുന്നെങ്കില്‍ അത്രമാത്രം ഊര്‍ജസ്വലങ്ങളായിരുന്നു അദ്ദേഹത്തിന്റെ ഉപദേശങ്ങളും. അവ ശക്തിദായകങ്ങളായ ആശയങ്ങളുടെ സമൂഹമാണ്‌. ഈ കൃഷ്ണനെ നാം മനസിലാക്കണം. ഇതുവരെ നമുക്കുണ്ടായിരുന്ന കൃഷ്ണന്‍ കണ്ണീരും മൃദുലവികാരങ്ങളും ഉണര്‍ത്തുന്നവനായിരുന്നു. എന്നാല്‍ ഗീതാകൃഷ്ണന്‍ ജനങ്ങളെ ഉയര്‍ത്താനും ഊര്‍ജസ്വലരാക്കാനുമാണ്‌ വരുന്നത്‌. പതിതഭാരതത്തെ ഉദ്ധരിക്കാനായി സുദര്‍ശനചക്രധാരിയായ ശ്രീകൃഷ്ണനെ ആഹ്വാനം ചെയ്യുന്ന ഒരു ബംഗാളി ഗാനമുണ്ട്‌.

അവനത ഭാരത ചാഹെ തൊമാരെ
ഏഷോ സുദര്‍ശനധാരി മുരാരീ.
ഇതാണ്‌ ഗീതയിലെ കൃഷ്ണന്‍.

ഭാരത സംസ്കാരത്തിന്റെ എല്ലാ വശങ്ങളിലും ശ്രീകൃഷ്ണന്റെ മുദ്ര പതിഞ്ഞിട്ടുണ്ട്‌. കൃഷ്ണനെ മാറ്റിനിര്‍ത്തിയാല്‍ നമ്മുടെ സംസ്കാരത്തില്‍ മൂല്യവത്തായതെല്ലാം തിരോഭവിക്കും. നമ്മുടെ കലയിലും സാഹിത്യത്തിലും സംഗീതത്തിലും ചിത്രകലയിലും ശില്‍പ്പകലയിലും നാടോടിനൃത്തത്തിലും കൃഷ്ണന്റെ സ്വാധീനം കാണാം. നമ്മുടെ സമൃദ്ധമായ സാംസ്കാരിക പൈതൃകം വിദേശികളെ അത്ഭുതസ്തിമിതരാക്കുന്നു. ഈ സംസ്കാരം ഉയര്‍ന്നത്‌ അസ്പഷ്ടപുരാതനമായ വേദകാലത്ത്‌ ഒരു ലഘുനിര്‍ത്ധരിയായിട്ടാണ്‌. സഹസ്രാബ്ദങ്ങളുടെ അപ്രതിഹതമായ ചരിത്രഗതിയില്‍ അത്‌ പല കൈവഴികളില്‍നിന്നും ശക്തിയും സമൃദ്ധിയും നേടി. ഇന്ന്‌ അതിന്റെ സാരാംശം സദ്ഗുണങ്ങളുടേയും പരിശുദ്ധിയുടേയും ശക്തിയുടേയും മഹാസമുദ്രമാകുന്നു. ഈ സമൃദ്ധസാംസ്കാരിക പൈതൃകത്തിന്റെ പങ്കാളിയെന്ന നിലയ്ക്ക്‌ ഓരോ ഹിന്ദുവിനും അഭിമാനിക്കാന്‍ വകയുണ്ട്‌. ഈ സംസ്കാരത്തെ ശക്തിപ്പെടുത്തുകയും സമൃദ്ധമാക്കുകയും ചെയ്തവരില്‍ ഒരാളാണ്‌ കൃഷ്ണന്‍. മനുഷ്യവര്‍ഗം ഹിന്ദുവെന്നും മുസ്ലീമെന്നും ക്രിസ്ത്യാനിയെന്നും വേര്‍തിരിയുമെന്ന്‌ സ്വപ്നം കാണുന്നതിന്‌ മുമ്പ്‌ കൃഷ്ണന്‍ ഇവിടെയുണ്ട്‌. അതുകൊണ്ട്‌ കൃഷ്ണന്‍ രാജ്യത്തെ ഓരോ ശിശുവിന്റേയും സ്വന്തമാണ്‌. അവനോ അവളോ ഹിന്ദുവോ മുസ്ലീമോ ക്രിസ്ത്യാനിയോ ആരുതന്നെ ആയാലും അതങ്ങനെയായിരിക്കും. ഈ രാജ്യത്ത്‌ ജാതി-മത-വര്‍ണ വ്യത്യാസമെന്യേ ഏവരും ശ്രീരാമന്‍, ശ്രീകൃഷ്ണന്‍, ബുദ്ധന്‍, ശങ്കരന്‍ എന്നിവരെ രാഷ്ട്രമനസിന്റെ ശില്‍പ്പികളും ജനങ്ങള്‍ക്ക്‌ സമൃദ്ധമായ ഒരു സാംസ്കാരിക പൈതൃകം നല്‍കിയവരുമായി അംഗീകരിക്കുന്ന ഒരുകാലം വരും. ഈ സംസ്കാരം എല്ലാ സമുദായങ്ങളുടേയും പൊതുസ്വത്താണ്‌. കുറച്ചുനാള്‍മുമ്പ്‌ ഇന്തോനേഷ്യയിലെ ഡോ.സുകര്‍ണ്ണോ മദ്രാസിലെ "ഹിന്ദുപത്ര"ത്തിലെഴുതിയ ഒരു ലേഖനത്തില്‍ ഓരോ ഇന്തോനേഷ്യക്കാരന്റേയും രക്തത്തില്‍ ഭാരതീയസംസ്കാരം കുടികൊള്ളുന്നുണ്ട്‌ എന്ന്‌ പറയുകയുണ്ടായി. ഇന്ത്യക്കാരെല്ലാവരും ഒരു പുരാതന സംസ്കാരത്തെ അവകാശപ്പെടുകയും പ്രേരണയ്ക്കും മാര്‍ഗദര്‍ശനത്തിനുമായി അതിലേയ്ക്ക്‌ ഉറ്റുനോക്കുകയും ചെയ്യുന്ന ഒരു കാലം വരുമെന്ന്‌ സങ്കല്‍പ്പിക്കാന്‍ സംശയിക്കേണ്ടതില്ല.

ശരിയായ സ്ഥിതിഗതികള്‍ മനസിലാക്കുമ്പോള്‍ ഈ രാജ്യത്തെ സംസ്കാരത്തില്‍ കൃഷ്ണന്റെ പങ്കെന്തെന്നത്‌ സ്പഷ്ടമായിത്തീരും. ശ്രീകൃഷ്ണന്‍ മഹാഭാരതത്തിലെ ശക്തനായ തത്വജ്ഞാനിയും കര്‍മധീരനുമായിരുന്നു. എങ്കിലും അദ്ദേഹം പൂര്‍ണമായും നിസ്സംഗനായിരുന്നു. രാജ്യത്തെ ബലവാന്മാരും മഹാമുനിമാരും സ്ത്രീകളും കുട്ടികളും കര്‍ഷകരും എന്നുവേണ്ട എല്ലാവരും അദ്ദേഹത്തെ ബഹുമാനിച്ചിരുന്നു.

ശ്രീകൃഷ്ണനെപ്പറ്റി നാം അറിഞ്ഞതില്‍നിന്നും അദ്ദേഹം ബുദ്ധിമാനായിരുന്നു എന്നും ചുറ്റുമുള്ളവര്‍ അദ്ദേഹത്തില്‍നിന്നും മാര്‍ഗദര്‍ശനം ആഗ്രഹിച്ചിരുന്നു എന്നും മനസ്സിലാക്കാം. അതുകൊണ്ട്‌ അര്‍ജുനന്‍ അദ്ദേഹത്തിന്റെ ഉപദേശം ആരാഞ്ഞതില്‍ അത്ഭുതമില്ല. മുമ്പു ചൂണ്ടിക്കാണിച്ചതുപോലെ, കൃഷ്ണന്‍ അനാസക്തനായിരുന്നു. ലോകകാര്യങ്ങളില്‍ മുഴുകിയിരിക്കുമ്പോഴും അദ്ദേഹത്തിന്റെ മനസ്‌ നിര്‍ലിപ്തമായിരുന്നു. റാല്‍ഫ്‌ വാല്‍ഡോ എമേഴ്സന്‍ മാതൃകാജീവിതത്തെപ്പറ്റി ചര്‍ച്ച ചെയ്യുമ്പോള്‍ ഗീതയിലെ ഒരു ശ്ലോകം വ്യാഖ്യാനിച്ചുകൊണ്ട്‌ ഇങ്ങനെ പറയുന്നു. ആള്‍ക്കൂട്ടത്തില്‍ ലയിച്ചുപോകയും ഏകാന്തതയില്‍ ശാന്തനായിരിക്കയും എളുപ്പമാണ്‌. എന്നാല്‍ ഒരു മാതൃകാപുരുഷന്‍, സമൂഹത്തില്‍ വര്‍ത്തിക്കുകയും പ്രവര്‍ത്തിക്കയും ചെയ്യുമ്പോഴും തന്റെ മനസ്സ്‌ ഏകാന്തതയില്‍ വെയ്ക്കും. ലോകം ആജ്ഞാപിക്കുമ്പോള്‍ കരയുക, ലോകം ആജ്ഞാപിക്കുമ്പോള്‍ പുഞ്ചിരിക്കുക. ഇതു തീരെ സാധാരണമായ കാര്യമാണ്‌. എന്നാല്‍ ഗുണപൂര്‍ണത കൈവരുന്നവന്‍ ചന്തസ്ഥലത്തും മനസ്‌ ശാന്തിയോടെ നിലനിര്‍ത്താന്‍ കഴിയുന്നവനാണ്‌. അങ്ങനെ സാധിക്കുന്നില്ലെങ്കില്‍ ആ വികാസം ഏകപക്ഷീയമായിരിക്കും.

അര്‍ജുനന്‍ പരിഭ്രാന്തമായിരിക്കുമ്പോള്‍, കൃഷ്ണന്‍ ശാന്തനായിരിക്കുന്നു. പുഞ്ചിരിയോടെയാണ്‌ അദ്ദേഹം സംസാരിക്കുന്നത്‌; കാരണം ആ പരിഭ്രമം നീക്കാമെന്ന്‌ അദ്ദേഹത്തിന്‌ പൂര്‍ണബോധ്യമുണ്ടായിരുന്നു. ഇത്തരം ഒരു വ്യക്തിയുടെ മുമ്പില്‍ ആത്മസമര്‍പ്പണം ചെയ്താല്‍ പുരോഗതി തീര്‍ച്ചയാണ്‌. ഇവിടെ ശിഷ്യന്‍ ഒരു മഹാത്മാവ്‌; ഗുരുവും മഹാത്മാവ്‌. ഇവരുടെ സമ്പര്‍ക്കത്തില്‍ ജീവദായകമായ സത്യം ആവിഷ്ക്കരിക്കപ്പെടും. കഠോപനിഷത്ത്‌ (11.7) ഈ ആശയം ഇങ്ങനെ പ്രസ്താവിക്കുന്നു.

ആശ്ചര്യോ വക്താ കുശലോപസ്യ ലബ്ധാ
ആശ്ചര്യോ ജ്ഞാതാ കുശലാനുശിഷ്ടഃ

അത്ഭുതകരനായ ശിഷ്യനും അത്ഭുതകരനായ ഗുരുവും ചേരുമ്പോള്‍, ജ്ഞാനോദയമുണ്ടാകും. അര്‍ജ്ജുനന്‍ അതുകൊണ്ട്‌ ശ്രീകൃഷ്ണനെ മാര്‍ഗദര്‍ശകനായി സ്വീകരിക്കുന്നു. എല്ലാത്തരത്തിലും ഒരാളുടെ അര്‍ഹതകള്‍ പരിശോധിച്ച്‌, യോഗ്യനായി കണ്ടതിനുശേഷം, അദ്ദേഹത്തിന്റെ മുമ്പില്‍ ആത്മസമര്‍പ്പണം ചെയ്യുകയാണെങ്കില്‍, നാം അദ്ദേഹത്തിന്റെ കയ്യില്‍ സുരക്ഷിതരായിരിക്കും. മറിച്ച്‌, വിവേകമില്ലാതെ കണ്ണില്‍ക്കണ്ടവന്റെ കയ്യില്‍ നമ്മുടെ സ്വാതന്ത്ര്യം ഏല്‍പ്പിച്ചുകൊടുത്താല്‍, നാം നശിച്ചുപോകാന്‍ സാധ്യതകളുണ്ട്‌. ഈ രാജ്യത്ത്‌, നാം ഇത്‌ പ്രത്യേകം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ധാരാളം ഗുരുക്കന്മാരും ചുരുക്കം ശിഷ്യന്മാരും ഉളളിടത്ത്‌ ആരുടെ മുമ്പില്‍ ആത്മസമര്‍പണം ചെയ്യണമെന്ന്‌ അറിയുകയില്ല. ശങ്കരാചാര്യരെ സ്തുതിക്കുന്ന ഒരു ശ്ലോകത്തില്‍ ഈ സ്ഥിതിവിശേഷത്തെക്കുറിച്ച്‌ മര്‍മഭേദകമായ ഒരു വചനം ഉണ്ട്‌.

ഗുരവോ ബഹവഃ സന്തി
ശിഷ്യവിത്താപഹാരിണഃ
തമേകം ശങ്കരം വന്ദേ
ശിഷ്യസന്താപഹാരിണം

'ഗുരുക്കന്മാര്‍ ധാരാളമുണ്ട്‌. ശിഷ്യന്മാരുടെ പണം പിടുങ്ങുന്നവര്‍. ശിഷ്യന്മാരുടെ 
സന്താപങ്ങളെ നശിപ്പിക്കുന്ന ഒരേ ഒരു ഗുരുവായ ശങ്കരനെ ഞാന്‍ വന്ദിക്കുന്നു'


ശ്രീകൃഷ്ണന്‍ ആധ്യാത്മികതയുടെ പ്രതീകം

സ്വാമി സന്ദീപ്‌ ചൈതന്യ
യോഗേശ്വരനായ ശ്രീകൃഷ്ണന്‍ ആധ്യാത്മികതയുടെ പ്രതീകമാണ്‌. ധനുര്‍ധരനായ പാര്‍ഥന്‍, കര്‍മ്മപ്രതീകവും. ഇവയുടെ സമന്വയമുണ്ടാകുന്നിടത്ത് ഐശ്വര്യം, വിജയം, അഭിവൃത്തി, ശരിയായ നീതി ഇതൊക്കെയുണ്ടാകും. ഈ ചേര്‍ച്ചയുടെ അഭാവം കൊണ്ടാണ്‌ ഇവ ഇല്ലാതെ പോകുന്നത്‌. അമേരിക്കയില്‍ പാര്‍ഥനുണ്ട്‌, യോഗേശ്വരന്റെ അഭാവമുണ്ട്‌. ഭാരതത്തിന്‌ ആധ്യാത്മികതയുണ്ട്‌, പാര്‍ഥനില്ല. ലോകങ്ങളുടെ ഒരു സമ്മേളനമാണ്‌ അതിനാല്‍ ഇവിടെ ആവശ്യം.. മനുഷ്യരാശിയുടെ നന്മയ്ക്കായി, മുഴുവന്‍ സാധ്യതകളേയും പുറത്തെടുക്കണം. അപ്പോള്‍ അണുബോംബോ യുദ്ധമോ ഒന്നും ഉണ്ടാകില്ല.


ശരിയായ കാഴ്ചപ്പാട്‌, തിരിച്ചറിവ്‌ ലഭിച്ചതിലൂടെ എന്റെ സ്‌മൃതി ഉണര്‍ന്നു എന്ന്‌ അര്‍ജുനന്‍ പറയുന്നു. എന്റെ ഉള്ളില്‍ ഉള്ളതുതന്നെയാണ്‌ അത്‌. അതിനെ ഉണര്‍ത്തിവിടുകയാണ്‌ ഭഗവാന്‍ ചെയ്തത്‌. ഭഗവാന്റെ വാക്കനുസരിച്ച്‌ പ്രവര്‍ത്തിക്കാമെന്ന്‌ അര്‍ജുനന്‍ ഉറപ്പു നല്‍കുന്നു. അത്‌ പ്രകൃത്യാനുസാരിയായ ജീവിതമാണ്‌. പ്രകൃതിവിരുദ്ധമാകില്ല പിന്നെ കര്‍മ്മങ്ങള്‍.


തത്ത്വമസി എന്ന മഹാവാക്യത്തിന്റെ വിശദ‍ാംശങ്ങളിലേക്ക് ഗീത നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു‌. ആദ്യത്തെ ആറ്‌ അധ്യായങ്ങളില്‍ 'ത്വം' (നീ) പദ നിരൂപണവും പിന്നത്തെ ആറ്‌ അധ്യായങ്ങളില്‍ 'തത്‌' (അത്‌, പരമാത്മാവ്‌) പദനിരൂപണവും അവസാനത്തെ ആറ്‌ അധ്യായങ്ങളില്‍ 'അസി' അവ തമ്മിലുള്ള ചേര്‍ച്ചയായും പറയുന്നു. അത്‌ നീയാകുന്നു എന്നത്‌ ബോധ്യപ്പെട്ട് ഞാന്‍ ബ്രഹ്മമാകുന്നു എന്ന ഭാവത്തിലെത്തിച്ചേരണം, ശാസ്ത്രപഠനത്തിലൂടെ. ആ അറിവിലേക്കായിരിക്കണം പിന്നെ കര്‍മ്മങ്ങളെല്ല‍ാം.


ശ്രീകൃഷ്ണന്‍ ലോകത്തിന്റെ പൈതൃക സ്വത്ത്‌

ജസ്റ്റിസ്‌ കെ.ടി. തോമസ്‌
ഭഗവാന്‍ ശ്രീകൃഷ്ണന്‍ ലോകത്തിന്റെ പൈതൃക സ്വത്തും ഭഗവദ്ഗീത മൂല്യം നിര്‍ണ്ണയിക്കാന്‍ കഴിയാത്ത മുത്തുമാണ്. അയ്യായിരം വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ഭഗവദ്ഗീതയിലെ സൂക്തങ്ങളാണ്‌ യേശുക്രിസ്തുവിന്റെ ഗിരിപ്രഭാഷണങ്ങള്‍ക്ക്‌ ചൈതന്യവും സ്വാധീനവും നല്‍കിയതെന്ന്‌ ജര്‍മ്മന്‍കാരനായ സ്കോളര്‍ പറഞ്ഞിട്ടുണ്ട്‌. ഇതില്‍ നിന്നും മഹാഭാരതത്തിലെ ശ്രീകൃഷ്ണ സന്ദേശങ്ങളെ ജ്വലിപ്പിക്കുന്ന ഭഗവദ്ഗീതയുടെ മാഹാത്മ്യം വ്യക്തമാണ്.

മഹാഭാരതത്തെ ഭാരതത്തിന്റെ ഇതിവൃത്തമാക്കുന്നതിന്‌ ഇടയാക്കിയത്‌ ഗീതോപദേശങ്ങളാണ്‌. ഓരോ കാലഘട്ടങ്ങളിലും നടന്നുകൊണ്ടിരിക്കുന്ന സംഭവവികാസങ്ങളുടെ ആകെത്തുകയാണ്‌ ഈ മഹദ്ഗ്രന്ഥം. ഇതിലൂടെ മഹത്തായ ഭാരതത്തിന്റെ ശ്രദ്ധേയ കഥാപാത്രം ശ്രീകൃഷ്ണന്‍ തന്നെയാണെന്ന്‌ വ്യക്തമാകുന്നു. ശ്രീകൃഷ്ണന്റെയും യേശുക്രിസ്തുവിന്റെയും ജനനവും, അവരുടെ മഹദ്‌വചനങ്ങളിലും നിരവധി സാദൃശ്യങ്ങള്‍ നമുക്കു കാണാന്‍ കഴിയും. കൃഷ്ണന്‍ ജനിച്ചത്‌ തടവറയിലെ നികൃഷ്ട പശ്ചാത്തലത്തിലാണെങ്കില്‍ ക്രിസ്തു ജനിച്ചത്‌ കാലിത്തൊഴുത്തിലെ മലീമസമായ അന്തരീക്ഷത്തിലായിരുന്നു.

രാജ്യം തന്നെ നഷ്ടപ്പെടുമെന്ന അശരീരിയാണ്‌ കൃഷ്ണനെയും ക്രിസ്തുവിനെയും ഉന്മൂലനം ചെയ്യാന്‍ അന്നത്തെ ഭരണാധികാരികളെ പ്രേരിപ്പിച്ചത്. കൃഷ്ണന്റെ ജനനത്തെ തുടര്‍ന്ന്‌ കംസന്‍ രണ്ടായിരത്തോളം കുഞ്ഞുങ്ങളെ നിഗ്രഹിച്ചതായാണ്‌ പുരാണങ്ങളില്‍ നിന്ന്‌ മനസ്സിലാകുന്നത്‌. ക്രിസ്തുവിന്റെ ജനനവുമായി ബന്ധപ്പെട്ട്‌ പാലസ്തീനിലും അത്രയും തന്നെ ശിശുഹത്യ നടന്നു. ഭഗവദ്ഗീത പോലെ ഉത്കൃഷ്ടമായ ഒന്ന്‌ സ്വന്തമായിട്ടുണ്ടായിട്ടും അത്‌ വേണ്ടവിധത്തില്‍ പ്രയോജനപ്പെടുത്താന്‍ നമുക്ക്‌ കഴിഞ്ഞിട്ടുണ്ടോയെന്ന്‌ ചിന്തിക്കേണ്ടതുണ്ട്‌.

ഭഗവാന്‍ കൃഷ്ണന്‍ വിഷമയമായ കാളിന്ദി നദിയെ ശുദ്ധീകരിച്ചത്‌ സമൂഹത്തിനു വേണ്ടിയാണ്‌. ഇന്ന്‌ നമ്മുടെ നദികളെല്ലാം വിഷാംശങ്ങളാല്‍ നിറഞ്ഞു നില്‍ക്കുകയാണ്‌. മനുഷ്യന്റെ നിലനില്‍പ്പിന്‌ ആധാരമായ നീരൊഴുക്കുകളെ വിഷമയ അവസ്ഥയില്‍ നിന്നും മോചിപ്പിക്കുന്നതിന്‌ ആവശ്യമായ പ്രവര്‍ത്തനപദ്ധതികള്‍ കൃഷ്ണന്റെ പേരിലുള്ള ബാലഗോകുലം ആവിഷ്ക്കരിക്കണം.

(മുന്‍ സുപ്രീംകോടതി ജ്ഡജി ജസ്റ്റിസ്‌ കെ. ടി തോമസ്‌ കഴിഞ്ഞ വര്‍ഷം ബാലഗോകുലം സംസ്ഥാന വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി കോട്ടയം കെ.പി.എസ്‌ മേനോന്‍ ഹാളില്‍ നടന്ന പ്രവര്‍ത്തകശിബിരം ഉദ്ഘാടനം ചെയ്ത് നടത്തിയ പ്രസംഗം.)


ഭഗവദ്ഗീതയുടെയും ഭാഗവതത്തിന്റെയും പ്രസക്തി

സ്വാമി ഉദിത്‌ ചൈതന്യ
നാം ഏറെ പുരോഗമിച്ചുവെങ്കിലും വ്യക്തി ജിവിതത്തിലും സാമൂഹ്യ ജീവിതത്തിലും നേരിടുന്ന പ്രതിസന്ധികള്‍ നിരവധിയാണ്‌. നിസ്സാര പ്രശ്നങ്ങളില്‍പ്പോലും അടിപതറി വ്യക്തി ജീവിതവും കുടുംബജീവിതവും ശിഥിലമാകുന്നത്‌ നാം നിത്യേന കാണുന്നു. മനുഷ്യന്റെ ദുഃഖങ്ങള്‍ക്ക്‌ നിദാനമെന്തെന്ന്‌, രോഗങ്ങള്‍ക്ക്‌ ശാശ്വതപരിഹാരമെന്തെന്ന്‌ ചിന്തിച്ച ഋഷീശ്വരന്മാര്‍ അതിനായി കണ്ടെത്തിയ ഔഷധങ്ങളാണ്‌ രാമായണവും മഹാഭാരതവും ഭാഗവതവുമൊക്കെ.

ഭൗതികജ്ഞാനംകൊണ്ട്‌ എല്ലാം ആയി എന്ന്‌ അഹങ്കരിച്ച പാശ്ചാത്യലോകമൊക്കെ ഇന്ന്‌ അങ്ങേയറ്റം രോഗാവസ്ഥയിലാണ്‌. അവര്‍ സമാധാനത്തിനായി യോഗയും ധ്യാനവുമൊക്കെയടങ്ങുന്ന നമ്മുടെ സംസ്ക്കാരത്തിലേക്കാണ്‌ ഉറ്റുനോക്കുന്നത്‌. കാരണം ഈ അടിത്തറ ഉറച്ചാലേ ഈ ലോകത്തെ ശാന്തമായി അഭിമുഖീകരിക്കാനാവൂ. പ്രത്യേകിച്ചും പുതിയ തലമുറയ്ക്ക്‌. ആത്മീയത എന്നാല്‍ അമ്പലത്തില്‍ പോക്കാണെന്നും പുരാണങ്ങള്‍ എന്നാല്‍ കുറെ കഥകളാണെന്നുമൊക്കെയാണ്‌ നമ്മുടെ ധാരണ. ആത്മീയത എന്നത്‌ നമ്മുടെ നിത്യജീവിതത്തിനുവേണ്ടുന്ന കാര്യങ്ങളാണെന്ന്‌ നമുക്ക്‌ ബോധ്യപ്പെടണം.

വികസിക്കാത്ത മനുഷ്യമനസ്സ്‌ എപ്പോഴും ഏതെങ്കിലുമൊക്കെ പ്രശ്നങ്ങളില്‍ വീണുകൊണ്ടിരിക്കും. മനസ്സിന്റെ സ്വഭാവമാണിത്‌. ഭാഗവതവും ഭഗവദ്ഗീതയും പുരാണങ്ങളും ഉപനിഷത്തുക്കളും വായിക്കുമ്പോള്‍ നമുക്ക്‌ മനസിലാകും വേദവ്യാസമഹര്‍ഷി ലോകം കണ്ട ഏറ്റവും വലിയ ഭൗതികശാസ്ത്രജ്ഞനായിരുന്നു, മനഃശാസ്ത്രജ്ഞനായിരുന്നു, സാമൂഹ്യശാസ്ത്രജ്ഞനായിരുന്നു, തത്വചിന്തകനായിരുന്നു, എന്തിനേറെ ഡോക്ടറും എഞ്ചിനീയറുമൊക്കെയായിരുന്നു എന്ന്‌.

നാമിന്ന്‌ സ്കാനിംഗിലൂടെ ശരീരത്തിന്റെ ഉള്ളറകളെ കാണുന്നതുപോലെ അല്ല, അതിലുമാഴത്തില്‍ മനസ്സിനെ സ്കാന്‍ ചെയ്തവരാണവര്‍. അവര്‍ മനസ്സിന്റെ വേരുകള്‍ തേടിപ്പോയി അഗാധമായി പഠിച്ചു. ജീവിതത്തില്‍ വേദനകള്‍ ഉണ്ടാവുന്നതെങ്ങനെയെന്ന്‌ കണ്ടെത്തി. എങ്ങനെ ഈ വിഷമങ്ങളില്‍നിന്നും മറികടക്കാമെന്നും അറിഞ്ഞു.


കൃഷ്ണാനുരാഗം

കെ.ബി.ശ്രീദേവി
നന്ദഗോപരുടെ മുറ്റത്തെ അയക്കോലില്‍ ഒരു മഞ്ഞപ്പട്ട്‌ തോരാനിട്ടിരിക്കുന്നത്‌ ആദ്യം ചന്ദ്രഭഗയാണ്‌ കണ്ടത്‌. രാവിലെ പശുക്കറവിനിരിക്കുമ്പോള്‍ അവള്‍ അങ്ങോട്ടൊന്ന്‌ നോക്കിപ്പോയി. ചെയ്തുവന്ന ഒരു ശീലം. പക്ഷേ ഇപ്പോഴൊക്കെ അധികം നോക്കാന്‍ പറ്റില്ല. കണ്ണുനിറയും. അവിടെ, മുറ്റത്തെ പവിഴമല്ലി ഒഴിഞ്ഞുകിടക്കുന്നു. അതിന്മേല്‍ ചാരിനിന്നുകൊണ്ട്‌ ഓടക്കുഴല്‍ വിളിക്കുന്നതിനിടയില്‍ കണ്ണന്റെ കുസൃതി നിറഞ്ഞ നീള്‍മിഴികള്‍ എത്രവേഗം ഇങ്ങോട്ട്‌ പറന്നെത്തിയിരുന്നു! അബദ്ധത്തില്‍ അങ്ങോട്ടൊന്ന്‌ നോക്കിപ്പോയാലോ, ആ കണ്ണുകള്‍ പെട്ടെന്ന്‌ ചുമക്കുന്നതും കാണാം. ആ കാലമൊക്കെ എത്ര പെട്ടെന്ന്‌ കഴിഞ്ഞുപോയി.

അവള്‍ പശുവിനെ തലോടിക്കൊണ്ട്‌ നിന്ന്‌ പിന്നെയും അങ്ങോട്ടുതന്നെ നോക്കി. നേരിയ ചുവപ്പുനിറം കലര്‍ന്ന ആ മഞ്ഞപ്പട്ട്‌ മറ്റാരുടെയുമല്ല. കൃഷ്ണന്‍ ഞൊറിയുന്നതുപോലെതന്നെയാണ്‌ ആ ചുളിവുകള്‍. അറ്റത്തൊരിടത്ത്‌ അഞ്ജനം കലര്‍ന്ന പാടുപോലുമുണ്ടല്ലോ, കൃഷ്ണന്‍ കണ്ണു തുടയ്ക്കുമ്പോള്‍ പറ്റുന്ന പാടുപോലെ, അവളുടെ ഹൃദയം ത്രസിക്കാന്‍ തുടങ്ങിയ ഉദ്വേഗംകൊണ്ട്‌ കയ്യുംകാലും തണുക്കുന്നു. എത്തിവലിഞ്ഞ്‌ അവള്‍ വീണ്ടും നന്ദഗോപരുടെ ഗൃഹത്തിലേക്ക്‌ നോക്കി. അവിടെ ആരോ വന്നിട്ടുണ്ടെന്ന്‌ തീര്‍ച്ചയാണ്‌. യശോദാദേവി ബദ്ധപ്പെട്ട്‌ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു. എന്തൊക്കെയോ വിഭവങ്ങളൊരുക്കുന്ന തിരക്ക്‌. നന്ദമ്മാമനാണെങ്കില്‍ ആതിഥ്യമര്യാദകളില്‍ തിടുക്കം കാട്ടുന്നു. അന്ന്‌ കൃഷ്ണന്‍ തേരിലേറിപ്പോയതിനുശേഷം ഇത്രനാളും അവിടെ ഇങ്ങനെ ശബ്ദവും ഇളക്കവും ഇല്ലായിരുന്നുവല്ലോ.

അവിടെ ആരോ വന്നിട്ടുണ്ട്‌. അവള്‍ പശുവിനെ മുറ്റത്തുതന്നെ നിര്‍ത്തി. പിന്നിലൂടെ നടന്ന്‌ നന്ദഗൃഹത്തിലേക്ക്‌ ചെന്നു. ഉമ്മറത്തെ തിണ്ണയില്‍ ഒരാള്‍ ഇരിക്കുന്നു. പ്രായം കൃഷ്ണനേക്കാള്‍ തോന്നിക്കുന്നുണ്ട്‌. പക്ഷേ അരയില്‍ മഞ്ഞപ്പട്ട്‌, കഴുത്തില്‍ വനമാല. ചന്ദ്രഭഗയ്ക്ക്‌ കണ്ണെടുക്കാന്‍ തോന്നുന്നില്ല. ആ മഞ്ഞത്തുകില്‍ കൃഷ്ണന്റേതുതന്നെ. വനമാല കൃഷ്ണന്‍ ചാര്‍ത്തിയതുതന്നെ. സംശയമില്ല. കസ്തൂരിയുടേയും ഗോരോചനത്തിന്റേയും ഗന്ധം വരുന്നു. കൃഷ്ണന്റെ ഗന്ധം! അവള്‍ക്ക്‌ ഉത്സാഹംകൊണ്ട്‌ ബോധക്ഷയം വരുന്നതുപോലെ തോന്നി. കൃഷ്ണന്റെ മഞ്ഞപ്പട്ടിന്റെ ശോഭ! കൃഷ്ണന്റെ വനമാലയുടെ ഗന്ധം! കുറച്ചുനേരം അങ്ങനെനോക്കി നിന്നിട്ട്‌ പിന്നെ വേഗം ചന്ദ്രഭഗയുടെ ഗൃഹത്തിലേയ്ക്കോടി. അവിടുന്ന്‌ അവളെക്കൂട്ടി ചിത്രാംഗദയുടെ വീട്ടിലേക്ക്‌. പിന്നെ ശ്യാമയെ വിളിക്കാന്‍. മിത്രയെ, മിത്രവിന്ദയേ...എല്ലാവരോടും ഒന്നുതന്നെ പറഞ്ഞു- "വേഗം നന്ദഗൃഹത്തിലേയ്ക്ക്‌ വാ"

പ്രഭാതകൃത്യങ്ങള്‍ കഴിഞ്ഞ്‌ ഉദ്ധവന്‍ നന്ദഗോപരുടെ വീട്ടിലെ പുറത്തളത്തില്‍ ഇരിക്കുകയായിരുന്നു. അടുത്തിരുന്നുകൊണ്ട്‌ നന്ദഗോപന്‍ കൃഷ്ണന്റെ ബാലലീലകളെ പേര്‍ത്തുംപേര്‍ത്തും വിവരിക്കുകയാണ്‌. കൃഷ്ണന്റെ സ്നേഹം, വിനയം, ഔദാര്യം, ധീരത, കുസൃതിത്തരങ്ങള്‍...."ആ പന്ത്രണ്ട്‌ കൊല്ലം നിമിഷാര്‍ദ്ധം പോലെയങ്ങ്‌ പോയല്ലേ..."

നന്ദഗോപര്‍ വാക്കുകള്‍ നിര്‍ത്തിയിട്ട്‌ നെടുവീര്‍പ്പിട്ടു. കുറച്ചുനേരം തലതാഴ്ത്തി ഇരുന്നു. പിന്നെ, പതുക്കെ അവിടെനിന്നും എഴുന്നേല്‍ക്കുകയും ചെയ്തു. ഉദ്ധവര്‍ വീണ്ടും ഗോവിന്ദസ്മരണയില്‍ മുഴുകി. വളകിലുക്കവും വസ്ത്രങ്ങളുടെ പടപടപ്പും കേട്ടിട്ടാണ്‌ അദ്ദേഹം തിരിഞ്ഞുനോക്കിയത്‌. ചുവന്ന പട്ടുചേല ചുറ്റി, മെയ്യ്‌ നിറയെ ആഭരണങ്ങളണിഞ്ഞ ഗോപസ്ത്രീകള്‍ ചുറ്റും വന്നുനില്‍ക്കുന്നു. അവര്‍ ഉദ്ധവരെ ഇമവെട്ടാതെ നോക്കിനില്‍ക്കുകയാണ്‌. ആര്‍ക്കും ഒന്നും ചോദിക്കുവാന്‍ തന്നെ സാധിക്കുന്നില്ല. മൗനബദ്ധരായതുപോലെ അവരങ്ങനെ നില്‍ക്കുന്നു. അപ്പോള്‍ ഉദ്ധവര്‍തന്നെയാണ്‌ മൗനം ഭഞ്ജിച്ചത്‌. "കൃഷ്ണന്റെ സന്ദേശവുമായി വന്നതാണ്‌ ഞാന്‍" അതുകേട്ട ഗോപീവൃന്ദം കുറേക്കൂടി അടുത്തേയ്ക്ക്‌ നീങ്ങി. എല്ലാവരും കൂടി ഒന്നിച്ചാണ്‌ പറഞ്ഞത്‌.

"പറയൂ, വേഗം പറയൂ." "കൃഷ്ണന്‍ നിങ്ങളെ മറന്നിട്ടില്ല"
"അത്‌ ഞങ്ങള്‍ക്കറിയാം. അറിയേണ്ടത്‌ കൃഷ്ണന്‌ സുഖമല്ലേ എന്നാണ്‌" "സുഖമാണ്‌". കൂടുതല്‍ പറയുവാനിടകിട്ടും മുമ്പ്‌ ഒരു ഗോപി പറഞ്ഞുതുടങ്ങി. "കൃഷ്ണന്‌ കുടെക്കൂടെ ഒരു വയറുവേദന വരുമായിരുന്നു. അതിപ്പോഴും പതിവുണ്ടോ ആവോ. അന്ന്‌ യശോദാദേവി പലപല മരുന്നുകള്‍ കൊടുത്തിട്ടും ഒരു തവണ അത്‌ മാറിയില്ല. പിന്നെ ഞാനൊരു വെറും മുക്ക്ടി കലക്കിക്കൊടുത്തപ്പോള്‍ കൃഷ്ണന്‍ ചിരിച്ചുകൊണ്ട്‌ അടുത്ത്‌ വന്ന്‌ ചെവിയില്‍ പറഞ്ഞു. "കമുദിനി അശ്വനീ ദേവതകളുടെ സന്താനം തന്നെ; വയറുവേദന ഓടിപ്പോയല്ലോ..."

ശ്യാമ ഓര്‍മിച്ചത്‌ വേറൊരു സന്ദര്‍ഭമാണ്‌.
"ചിലപ്പോള്‍ കൃഷ്ണന്‌ ഉറക്കം വരാത്ത രാത്രികളാവും. എന്നാല്‍, പിറ്റേദിവസം പറയുകയാണ്‌. ശ്യാമേ നിന്നെത്തന്നെ ഓര്‍ത്തുകൊണ്ടങ്ങനെ കിടന്നു. രാത്രി കഴിഞ്ഞുപോയതേ അറിഞ്ഞില്ല. പിന്നില്‍ ഒതുങ്ങിനില്‍ക്കുകയായിരുന്ന മിത്രവിന്ദ അപ്പോഴാണ്‌ മുന്നിലേക്ക്‌ തള്ളിനീങ്ങിവന്നത്‌. കൃഷ്ണസ്മരണ അവളെ ആവേശംകൊള്ളിച്ചിരുന്നു. കിതപ്പമര്‍ത്തിക്കൊണ്ട്‌ അവള്‍ ഉദ്ധവരോട്‌ പറഞ്ഞുതുടങ്ങി. "ഹേ മഹാനുഭാവന്‍, ഒരു നട്ടുച്ചയ്ക്ക്‌ കൃഷ്ണന്‍ എന്റെ വീട്ടില്‍വന്നു. വാതില്‍ തുറന്ന്‌ അകത്തേക്ക്‌ കടക്കുന്നത്‌ കണ്ടു. ചിലമ്പൊലി വ്യക്തമായും കേട്ടു. പക്ഷേ, പിന്നെ കണ്ടതുമില്ല. കുറേ തിരഞ്ഞുനോക്കി. ഇത്ര പെട്ടെന്നെവിടെപ്പോയി? കൃഷ്ണനെ കാണാഞ്ഞ്‌ എനിക്ക്‌ ഇരിക്കപ്പൊറുതിയില്ലാതായി. അസ്വസ്ഥത സഹിച്ച്‌ കണ്ണടച്ച്‌ ഇരുന്നപ്പോള്‍ എന്റെ ഉള്ളിലിതാ ഒരു നീലപ്രകാശം. അവിടെ കൃഷ്ണന്‍ കള്ളച്ചിരിയുമായി നില്‍ക്കുന്നു" മിത്രവിന്ദയ്ക്ക്‌ കണ്ഠമിടറി. കണ്ണുകള്‍ നിറഞ്ഞു കവിഞ്ഞു. ബോധക്ഷയം വരുന്നതുപോലെ അവള്‍ ചുമര്‍ ചാരിനിന്നു. പിന്നേയും ഓരോരുത്തരായി അവരവരുടെ കൃഷ്ണാനുരാഗം വിവരിക്കാന്‍ തുടങ്ങി. എല്ലാം കണ്ടുംകേട്ടും അമ്പരന്ന്‌ നില്‍ക്കുകയാണ്‌ ഉദ്ധവര്‍.കുറെക്കഴിഞ്ഞ്‌ പരിസരബോധം വന്ന അദ്ദേഹം അറിയിച്ചു. "ഇങ്ങോട്ട്‌ പുറപ്പെടുമ്പോള്‍ കൃഷ്ണന്‍ എന്നോട്‌ പ്രത്യേകം പറഞ്ഞിരുന്നു, ഗോപികളുടെ ആവശ്യമെല്ലാം നിവര്‍ത്തിക്കണമെന്ന്‌".

അപ്പോള്‍ പിന്നില്‍നിന്ന്‌ ഒരു കൂട്ടച്ചിരി കേട്ടു. ഗോപികള്‍ ഒന്നിച്ചുചിരിക്കുന്നു.
"ഗോപികള്‍ക്ക്‌ ആവശ്യമോ? എന്താവശ്യം?" പിന്നെ അവര്‍ പെട്ടെന്ന്‌ ഗൗരവം പൂണ്ടു. "ഞങ്ങള്‍ രാവും പകലും വേറെ വേറെ അറിയുന്നില്ല. രസഗന്ധങ്ങളറിയുന്നില്ല. ഞങ്ങളുടെ ഹൃദയത്തില്‍ ഒരൊറ്റ മോഹമേയുള്ളൂ. കൃഷ്ണന്‌ സുഖമുണ്ടാവണം. കൃഷ്ണന്‍ സുഖമായിരിക്കണം".

പെട്ടെന്ന്‌ ഉദ്ധവരെക്കൂടി അമ്പരപ്പിച്ചുകൊണ്ട്‌ ആ വ്രജസ്ത്രീകള്‍ പരിസരം മറന്ന്‌ കൃഷ്ണഗീതികള്‍ പാടി ആനന്ദനൃത്തം ചെയ്യുവാന്‍ തുടങ്ങി. അത്‌ നോക്കിനിന്ന ഉദ്ധവര്‍ക്ക്‌ സ്വന്തം കണ്ണുകളെ വിശ്വസിക്കുവാന്‍ കഴിയുന്നില്ല-എന്ത്‌? ആ നൃത്തത്തിനിടയില്‍ ഒരു നീലവെളിച്ചം കാണുന്നുവല്ലോ. മയില്‍പ്പീലി, മഞ്ഞത്തുകില്‍, ചിലങ്കയുടേയും കിങ്ങിണിയുടേയും നാദം, ഓടക്കുഴല്‍ വിളി, അപ്പോള്‍ ആ മഹാപുണ്യശാലി ഇടയപ്പെണ്ണുങ്ങളുടെ കാല്‍ക്കല്‍ സാഷ്ടാംഗം പ്രണമിച്ച്‌ അദ്ദേഹം ചൊല്ലി-

"വന്ദേ നന്ദവ്രജസ്ത്രീണാം
പാദരേണുമഭീക്ഷണശഃ
യാസാം ഹരികഥോല്‍ഗീതം
പിനാതി ഭൂവനത്രയം"

ജന്മാഷ്ടമി

അമൃതാനന്ദമയി അമ്മ
അയ്യാരയിരത്തിലേറേ വര്‍ഷങ്ങള്‍ക്കുമുമ്പാണ് ശ്രീകൃഷ്ണന്‍ ജീവിച്ചിരുന്നത്. ഇപ്പോഴും ശ്രീകൃഷ്ണനെ ജനങ്ങള്‍ ഓര്‍മ്മിക്കുകയും ആരാധിക്കുകയും ചെയ്യുന്നത് അവിടുത്തെ മഹത്വത്തിന്റെ തെളിവാണ്. ശ്രീകൃഷ്ണനെ ആരാധിക്കുക എന്നാല്‍ ശ്രീകൃഷ്ണനായിത്തീരുക എന്നാണ്. ശ്രീകൃഷ്ണന്റെ ജീവിതദര്‍ശനം നമ്മുടെ ജീവിതമാകുകയാണ് വേണ്ടത്.

ശ്രീകൃഷ്ണരൂപം സുന്ദരമാണ് എന്നാല്‍ ഈ സൗന്ദര്യം കേവലം ശാരീരികസൗന്ദര്യം മാത്രമല്ല, ഹൃദയത്തിന്റെ മങ്ങാത്ത സൗന്ദര്യമാണ്. മനുഷ്യജീവിതത്തിന്റെ സമസ്തഭാവങ്ങളും അവയുടെ പൂര്‍ണ്ണതയില്‍ , സൗന്ദര്യത്തികവില്‍ എത്തിച്ചേരുമ്പോള്‍ ശ്രീകൃഷ്ണരൂപമായി.

ലോകജീവിതം എന്താകണം, എങ്ങനെയാകണം എന്നാണ് ശ്രീകൃഷ്ണന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നത്. പരാജയങ്ങള്‍പോലും ആഘോഷപൂര്‍വ്വം കൊണ്ടാടിയ മഹാഗുരുവാണദ്ദേഹം. മറ്റുള്ളവരെ കരയിക്കാതെ, ചിരിച്ചുജീവിക്കുക – ശ്രീകൃഷ്ണന്‍ സ്വജീവിതത്തിലൂടെ കാണിച്ചുതന്ന പാഠം അതായിരുന്നു.നമ്മുടെ ജീവിതരഥങ്ങളെ ആനന്ദത്തിലേക്ക് നയിക്കുന്ന സാരഥിയാണ് അവിടുന്ന്.

സാധാരണയായി മറ്റുള്ളവരുടെ തെറ്റുകള്‍ ‍കണ്ടുചിരിക്കുന്നവരാണ് നമ്മള്‍ . എന്നാല്‍ ഉള്ളംനിറ‍ഞ്ഞ് ലോകത്തിലേക്ക് പരന്നൊഴുകിയ ആത്മാനന്ദത്തിന്റെ ചിരിയായിരുന്നു ഭഗവാന്റേത്. അതുകൊണ്ട് യുദ്ധത്തില്‍ പരാജയപ്പെട്ടപ്പോഴും അവിടുത്തെ പുഞ്ചിരി മാഞ്ഞില്ല. നമ്മുടെ കുറ്റങ്ങളും കുറവുകളും ഓര്‍ത്ത് ചിരിക്കാന്‍ ഭഗവാന്‍ നമ്മെ പഠിപ്പിക്കുന്നു.

സമസ്തമേഖലകളിലും പ്രവര്‍ത്തിക്കുന്നവര്‍ക്ക് മാതൃകയാണ് ഭഗവാന്‍. രാജാക്കന്മാരുടെ ഇടയിലും സാധാരണക്കാരുടെ ഇടയിലും അവരില്‍ ഒരാളെപ്പോലെ അദ്ദേഹം ജീവിച്ചു. രാജകുമാരനായിട്ട് ജനിച്ചിട്ടും കാലികളെ മേയ്ക്കുവാനും തേരുതെളിക്കുവാനും അദ്ദേഹം തയ്യാറായി. അധാര്‍മ്മികരുടെ അടുത്ത് ശാന്തിദൂതനാകാനും ഭഗവാന്‍ തയ്യാറായി.

അനാചാരങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയ സാമൂഹികവിപ്ലവകാരിയായിരുന്നു അദ്ദേഹം. മഴയ്ക്കുവേണ്ടി ഇന്ദ്രനെ പൂജചെയ്തിരുന്ന ജനങ്ങളെ അതില്‍നിന്ന് ഭഗവാന്‍ പിന്തിരിപ്പിച്ചു. ഗോവര്‍ദ്ധനപര്‍വ്വതത്തെയാണു പൂജിക്കേണ്ടതെന്ന് അദ്ദേഹം പഠിപ്പിച്ചു. മഴമേഘങ്ങളെ തടുത്ത് മഴപെയ്യിക്കുന്നത് പര്‍വ്വതങ്ങളാണ് എന്ന് ഭഗവാന്‍ പഠിപ്പിച്ചു. പ്രകൃതിസംരക്ഷണത്തിന്റെ ആദ്യപാഠങ്ങള്‍ ഭഗവാന്‍ ശ്രീകൃഷ്ണന്‍ നമുക്കു പറഞ്ഞുതന്നു. ഇക്കാലത്തും പ്രകൃതിയെ സംരക്ഷിക്കുവാനും പ്രകൃതിയുടെ സംതുലിതാവസ്ഥ തകര്‍ക്കാതിരിക്കാനും നമ്മള്‍ ശ്രമിക്കണം. പ്രകൃതിയുടെ സംതുലിതാവസ്ഥ നഷ്ടപ്പെട്ടാല്‍ മനുഷ്യന്റെ സംതുലിതാവസ്ഥയും നഷ്ടപ്പെടും.

ആഗ്രഹിക്കുന്ന ജോലിതന്നെ കിട്ടിയില്ലെങ്കില്‍ അലസത പൂണ്ടിരിക്കുന്നവരാണ് ഏറെയും. ഏതുജോലിയിലും ആനന്ദവും സംതൃപ്തിയും കണ്ടെത്തുവാന്‍ ശ്രീകൃഷ്ണന്റെ ഉത്സാഹവും ക്ഷമയും ഇക്കൂട്ടര്‍ക്ക് മാതൃകയാക്കണം.

ജീവിത സാഹചര്യങ്ങള്‍ ചിലപ്പോള്‍ അനുകൂലമാവ‍ാം, പ്രതികൂലമാവ‍ാം. രണ്ടിലും ഊര്‍ജസ്വലരായി സ്വന്തം കര്‍ത്തവ്യം അനുഷ്ഠിക്കുക. ലോകത്തില്‍ ചെയ്യാനുള്ളതെല്ല‍ാം ചെയ്തുകൊള്ളൂ. പക്ഷേ, ഉള്ളാലെ എല്ലാത്തിനും സാക്ഷിയായി നിലകൊള്ളൂ. ഭഗവാന്റെ ചിരിയുടെ അര്‍ത്ഥമിതാണ്. ഈ തത്വമാണ് ലോകത്തിനുള്ള ശ്രീകൃഷ്ണഭഗവാന്റെ സന്ദേശം എന്ന് അമ്മയ്ക്ക് തോന്നുന്നു.

മഹാവിഷ്ണുപ്രീതിക്ക് അഷ്ടമിരോഹിണി വ്രതം

ആണ്ടിലൊരിക്കല്‍ മാത്രം അനുഷ്ഠിക്കുന്ന വ്രതമാണ് അഷ്ടമി രോഹിണീ വ്രതം. വ്രതമനുഷ്ഠിക്കുന്നവര്‍ പുലര്‍ച്ചെ കുളിച്ച് ശ്രീകൃഷ്ണക്ഷേത്ര ദര്‍ശനം നടത്തി ഭാഗവത് നാമോച്ചാരണവും ഭഗവത്കഥാകഥനവും ശ്രവണവും പുരാണപാരായണവും സത്സംഗവുമായി കഴിയണം. അന്ന് പൂര്‍ണോപവാസമാനുഷ്ഠിക്കണം. ശ്രീകൃഷ്ണജനനസമയമായ അര്‍ദ്ധരാത്രി കഴിവോളം ഉറങ്ങാതിരിക്കുകയും വേണം. മഹാവിഷ്ണുപ്രീതിയും ഐശ്വര്യവുമാണ് വ്രതാനുഷ്ഠാനഫലം.

ഏത് പ്രായത്തിലുള്ളവര്‍ക്കും ഈ വ്രതം എടുക്കാം. പക്ഷെ, അതിരാവിലെയുള്ള കുളി, ഭക്ഷണത്തിലുള്ള നിയന്ത്രണം എന്നിവ പാലിച്ചേ മതിയാവൂ. അഷ്ടമിയും രോഹിണിയും ഒരുമിച്ചു വരുന്ന ദിവസങ്ങള്‍ വിവിധ വര്‍ഷങ്ങളില്‍ ചുരുക്കമായേ ഉണ്ടാകാറുള്ളു. അപ്പോള്‍ അഷ്ടമിയെയാണ് ശ്രീകൃഷ്ണ ജയന്തിയായി കണക്കാക്കാറുള്ളത്. ഇതിനെ ജന്മാഷ്ടമി എന്നും വിളിക്കാറുണ്ട്.

വ്രതം അനുഷ്ടിക്കുന്നവര്‍ മത്സ്യ മാംസാദികള്‍ വെടിയുകയും ബ്രഹ്മചര്യം പാലിക്കുകയും ലഘുഭക്ഷണം പാലിക്കുകയും വേണം. പിറ്റേന്ന് ക്ഷേത്രത്തില്‍ പോയി ദര്‍ശനം നടത്തി തീര്‍ത്ഥപാനത്തോടെ വ്രതം അവസാനിപ്പിക്കാം. വ്രത ദിവസങ്ങളില്‍ രണ്ട് നേരം ക്ഷേത്ര ദര്‍ശനം വേണം.

ഓം നമോ ഭാഗവതേ വാസുദേവായ എന്ന 12 അക്ഷരങ്ങളുള്ള മന്ത്രമാണ് അഷ്ടമിരോഹിണി വ്രതത്തിന് ജപിക്കേണ്ടത്. ഇതിന് വെറും വാചാര്‍ത്ഥം മാത്രമല്ല അതീവ ഗൂഢമായ വേദാന്ത ദര്‍ശനങ്ങളും ഉണ്ട് അഷ്ടമി രോഹിണി ദിവസം ഭാഗവത പാരായണം ചെയ്യുന്നത് മൂലം ഏറ്റവും ശക്തമായ പാപങ്ങളുടെ പിടിയില്‍ നിന്നു പോലും മോചനമുണ്ടാവും. അഷ്ടമിരോഹിണി വ്രതം ജാതകത്തില്‍ വ്യാഴം പ്രതികൂലമായി നില്‍ക്കുന്നവര്‍ക്കും വ്യാഴ ബുധ ദശകളില്‍ കഴിയുന്നവര്‍ക്കും വളരെയേറെ ഗുണം ചെയ്യും.

കൃഷ്ണ ക്ഷേത്രങ്ങളിലെ പ്രധാന വഴിപാട്

വിഷ്ണുവാണ് ശ്രീകൃഷ്ണന്‍. വിഷ്ണുവിന് ചേരുന്ന വഴിപാടുകളും അര്‍ച്ചനകളും എല്ലാം പൊതുവേ ശ്രീകൃഷ്ണനും ആകാവുന്നതാണ്. എന്നാല്‍ വെണ്ണ നൈവേദ്യവും നെയ് വിളക്കുമാണ് ശ്രീകൃഷ്ണ ക്ഷേത്രങ്ങളില്‍ കണ്ടുവരുന്ന പ്രധാന വഴിപാടുകള്‍. രാജഗോപാല മന്ത്ര പുഷ്പാഞ്ജലി, പുരുഷ സൂക്ത പുഷ്പാഞ്ജലി എന്നിവയും പ്രധാന വഴിപാടുകള്‍ തന്നെ.

പഞ്ചസാര നിവേദ്യം, പാല്‍പ്പായ സനിവേദ്യം, മഞ്ഞപ്പട്ട് ചാര്‍ത്തല്‍ എന്നിവയ്ക്കും പ്രാധാന്യമുണ്ട്. അവലുമാം മലരുമാം ഫലവുമാം .... മലര്‍ക്കന്യാ മണവാളനൊക്കെയുമാകാം എന്ന കവി വചനം സൂചിപ്പിക്കുന്നത് അവലും മലരും പഴവുമെല്ലാം വിഷ്ണുവിനും കൃഷ്ണനുമൊക്കെ പ്രിയപ്പെട്ടവയാണെന്നാണ്. കൃഷ്ണക്ഷേത്രങ്ങളില്‍ ഉണ്ണിയപ്പം, ലഡ്ഡു, എള്ളുണ്ട, പാല്‍പ്പായസം, ത്രിമധുരം, വെണ്ണ, കദളിപ്പഴം എന്നിവ നിവേദിക്കാറുണ്ട്. എങ്കിലും വെണ്ണയും പാല്‍പ്പായസവും തന്നെയാണ് കൃഷ്ണന്റെ ഇഷ്ടനിവേദ്യങ്ങള്‍.

ജന്മാന്തര പാപങ്ങള്‍ മാറ്റുന്നതിനും ഇഷ്ട സിദ്ധിക്കുമാണ് സാധാരണ വിഷ്ണുപൂജ നടത്താറുള്ളത്. വ്യാഴാഴ്ച, തിരുവോണം, രോഹിണി നക്ഷത്രങ്ങള്‍, നവമി, പൌര്‍ണ്ണമി എന്നിവ വിഷ്ണു പൂജയ്ക്ക് കൊള്ളാം. ഐശ്വര്യവും ധനസ‌മൃദ്ധിയും ഉണ്ടാകാന്‍ വിഷ്ണുവിനെയാണ് പൂജിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുക.

ഒരു വര്‍ഷം മുഴുവന്‍ ഐശ്വര്യമുണ്ടാവാന്‍ നാമെല്ലാം കണികണ്ടുണരുന്നതും ശ്രീകൃഷ്ണന്റെ മഞ്ഞത്തുകില്‍ ചാര്‍ത്തി മണിക്കുഴല്‍ ഊതിനില്‍ക്കുന്ന പ്രസന്നവദനം കണ്ടാണ്. വിഷുക്കണിയിലെ ഏറ്റവും പ്രധാനപ്പെട്ട ഇനമാണ് കൃഷ്ണവിഗ്രഹം.


Kadappad :
 janmabhumidaily

Wednesday, August 17, 2011

Hindu Against CORRUPTION - support ANNA HAZARE..



അറിയപ്പെടാത്ത ഹസാരെ -



സപ്തംബര്, 1965 ഖേംകരണ്‍: ഒരു മിലിട്ടറി ട്രക്കില്ഇന്ത്യന്പട്ടാളക്കാര്കുലുങ്ങിയും തട്ടിയും മുട്ടിയും യുദ്ധഭൂമിയിലൂടെ കടന്നുപോവുകയാണ്‌. പെട്ടെന്നാണ്പാക്പോര്വിമാനം വലിയ ഹുങ്കാരത്തോടെ താഴോട്ട്വന്ന്ബോംബ്വര്ഷം തുടങ്ങിയത്‌. ക്ഷണത്തില് ട്രക്കിന്റെ ഡ്രൈവര്‍-കിഷന്ബാബുറാവു ഹസാരെ തന്റെ ട്രക്ക്നിറയെയുള്ള പട്ടാളക്കാരുമായി മുന്നോട്ടു കുതിച...്ചു, എല്ലാവരേയും സുരക്ഷിതരാക്കണം! ഇതിനിടെ ചീറിപ്പായുന്ന ഒരു തീക്കട്ട നെറ്റിക്കടുത്തേക്ക്പാഞ്ഞടുക്കുന്നതു കണ്ട്അയാള്വണ്ടിയുടെ ഡാഷ്ബോര്ഡിന്കീഴേക്ക്കുനിഞ്ഞതും ബ്രേക്ക്ആഞ്ഞു ചവിട്ടയതും ഒന്നിച്ചായിരുന്നു. ട്രക്കിന്റെ മുന്നിലെ ഗ്ലാസും മറ്റും തകര്ത്തു തരിപ്പണമാക്കി വന്ന വെടിയുണ്ടകള്തൊട്ടടുത്തിരിക്കുന്ന പട്ടാളക്കാരനെ പൊതിയുന്നത്ഹസാരെ കണ്ടു. ട്രക്കുമായി 25 കാരന്വീണ്ടും മുന്നോട്ട്വ്യോമാക്രമണം വീണ്ടുമുണ്ടായി…. പോര്വിമാനം പിന്വാങ്ങിയപ്പോഴേക്കും ട്രക്കിലെ ഡസന്കണക്കിന്ജവാന്മാര്മരിച്ചിരുന്നു. അവശേഷിച്ചവരില്ഹസാരെയും ഉണ്ടായിരുന്നു, വലിയ പരിക്കുകളൊന്നുമില്ലാതെ. ദൈവമേ നീയെന്നെ രക്ഷിച്ചുഹസാരെ മനസ്സില്പറഞ്ഞു. പക്ഷേ വീണ്ടും വീണ്ടും അയാള്സ്വയം ചോദിച്ചു- എന്തിനുവേണ്ടി?”

റാലെഗോണ്സിദ്ധി എന്ന ഗ്രാമത്തിലാണ്ബാബുറാവു ഹസാരെയെ ഞാന്കാണുന്നത്‌. ഗ്രാമം കണ്ടപ്പോള്ദൈവം അയാളെ രക്ഷിച്ചതെന്തിനാണെന്ന്മനസ്സിലായി. 1970 കളില്മഹാരാഷ്ട്രയിലെ അഹമ്മദ്നഗര്ജില്ലയിലെ പിന്നോക്ക പ്രദേശങ്ങളിലെ മറ്റു പല ഗ്രാമങ്ങള്പോലെ തന്നെയായിരുന്നു റാലെഗണ്സിദ്ധി. കാലവര് സമയത്തുള്ള വെള്ളമുപയോഗിച്ച്ഒരു വിളവ്കിട്ടിയാലായി. ഗ്രാമത്തിലുള്ള 315 കുടുംബങ്ങളില്70 ശതമാനവും നിത്യദാരിദ്ര്യത്തിലായിരുന്നു. റാലെഗോണ്സിദ്ധിയ്ക്ക്പക്ഷെ മറ്റൊരു പ്രത്യേകതയുണ്ടായിരുന്നു. ചെറിയ ഗ്രാമത്തില്40-ഓളം വാറ്റു കേന്ദ്രങ്ങളുണ്ടായിരുന്നു; അവിടം കുടിയന്മാരുടേയും ചൂതാട്ടക്കാരുടേയും കേന്ദ്രമായിരുന്നു. പിടിച്ചുപറിയും മോഷണവും തല്ലും വക്കാണവും നിത്യസംഭവങ്ങളായിരുന്നു.
1975 ലാണ്ഹസാരെ ഗ്രാമത്തിലേക്ക്തിരിച്ചെത്തുന്നത്‌. അന്നുമുതല്ഇന്നുവരെ അദ്ദേഹം നേതൃത്വം നല്കിയ ഒരു ജനകീയ സംരംഭമാണ്അതിന്റെ മുഖഛായ എന്നെന്നേക്കുമായി മാറ്റി മറിച്ചത്‌. ഇന്ന്റാലേഗോണ്സിദ്ധി പുരോഗതിയും അച്ചടക്കവുമുള്ള ഒരു മാതൃകാഗ്രാമമാണ്‌. അതിന്റെ സൂചനകള്എത്രയോ പ്രകടമാണ്‌. അവിടെയുള്ള വയലുകളില്ധാന്യസമൃദ്ധി വേണ്ടുവോളം, അവിടെ ബാങ്കുണ്ട്, ബോര്ഡിങ്ങ്സ്ക്കൂളുണ്ട്, ബയോഗ്യാസ്പ്ലാന്റുകളുണ്ട്; പല കര്ഷകരും സ്വന്തം മോപ്പഡുകളില്സഞ്ചരിക്കുന്നു. ഇതിലെല്ലാം ഉപരി ഹസാരെയുടെ ഇടപെടല്മൂലം ഗ്രാമത്തിനുണ്ടായ സാമൂഹിക മാറ്റമാണ്നമ്മെ അത്ഭുതപ്പെടുത്തുക. റാലെഗോണ്സിദ്ധിഗ്രാമത്തില്ആരും മദ്യപിക്കാറില്ല. വിരലില്ലെണ്ണാവുന്നവര്പുകവലിക്കും, അത്രമാത്രം. ഗ്രാമത്തില്ഒരു കുറ്റകൃത്യം നടന്നിട്ട്വര്ഷങ്ങളായി. തൊട്ടുകൂടായ്മ ഗ്രാമത്തില്ഏതാണ്ട്ഇല്ലാതായി. അഹമ്മദ്നഗര്ജില്ലാ കളക്ടര്രാജീവ്അഗര്വാള്സാക്ഷ്യപ്പെടുത്തുന്നു- ഹസാരെക്ക്നന്ദി. സമീപത്തുള്ള നൂറുകണക്കിന്ഗ്രാമങ്ങളും ജില്ലകളും ഇന്ന്റാലെഗോണിനെ നോക്കി ആവേശം കൊള്ളുന്നു, റാലെഗോണിനെ മാതൃകയാക്കുന്നു.

ഇതിനെല്ലാം കാരണക്കാരന് ഹസാരെയാണെന്ന്വിശ്വസിക്കാന്പ്രയാസം. കാഴ്ചയില്മെലിഞ്ഞ്കുറിയ ഒരു സാധാരണക്കാരന്, രണ്ടാമതൊന്ന്നോക്കാന്നമ്മളാരും ശ്രദ്ധിക്കാത്ത ഒരാള്‍. ഇയാള്വളര്ന്ന ചുറ്റുപാടുകളും ഒരു വലിയ നേതാവിന്റേതിന്യോജിക്കുന്നതല്ല. ഒരു സാധാരണ കര്ഷകന്റെ മകനായ ഹസാരെക്ക്ഏഴാംക്ലാസ്വരെ മാത്രമേ പഠിക്കാനായിട്ടുള്ളൂ. ചെറുപ്പത്തില്ഇയാളുടെ ക്ഷോഭിക്കുന്ന സ്വഭാവം പലതവണ ഇയാളെ കുഴപ്പത്തില്ചാടിച്ചിട്ടുണ്ട്‌. ഇയാള്ബോംബെയിലുള്ളപ്പോള്തെരുവ്കച്ചവടക്കാരെ സ്ഥിരമായി ശല്യം ചെയ്ത്ഗുണ്ടാപിരിവ്വാങ്ങിയിരുന്ന ഒരു പോലീസുകാരനെ അടിച്ച്അവശനാക്കി അതുമൂലം ഏറെക്കാലം പോലീസിന്റെ നോട്ടപ്പുള്ളിയായിരുന്നു. പട്ടാളത്തിലുള്ളപ്പോഴും കുഴപ്പക്കാരന് എന്ന പട്ടം ഇയാളില് ചാര്ത്തപ്പെട്ടു. പട്ടാളക്കാരനായി അധികമാവുമ്പോഴേക്കും മേലുദ്യോഗസ്ഥന്മെസ്സ്‌-ഫണ്ട്ദുര്വിനിയോഗം നടത്തുന്നത്കണ്ട്സഹികെട്ട്പരസ്യമായി ഇതേപ്പറ്റി ചോദ്യം ചെയ്തു. താമസിച്ചില്ല, മേലുദ്യോഗസ്ഥന്റെ അഴിമതിക്കെതിരെ ശബ്ദമുയര്ത്തിയതിന്ഹസാരെക്ക്വടക്കു കിഴക്കന്അതിര്ത്തി ഗ്രാമത്തിലേക്ക്സ്ഥലമാറ്റ ശിക്ഷയും കിട്ടി.

1964 ല്ദല്ഹിയിലെ ഒരു റെയില്വേ പ്ലാറ്റ്ഫോമില്വെച്ച്അവിടെയുള്ള പുസ്തകശാലയിലുള്ള ഒരു പുസ്തകമാണ്ഹസാരെയുടെ ജീവിതം മാറ്റിമറിച്ചത്‌. അയാളത്വാങ്ങി. സ്വാമിവിവേകാനന്ദന്റെ ജീവചരിത്രമായിരുന്നു അത്‌. അത്ആര്ത്തിയോടെ വായിച്ചു, വീണ്ടും വീണ്ടും വായിച്ചു. അപ്പോള്ഹസാരെക്ക്തന്റെ ജീവിതദൗത്യം തെളിഞ്ഞു വന്നതായി ബോധ്യമായി. ഒരു മനുഷ്യന്മഹാനാവുന്നത്അയാള്മറ്റുള്ളവര്ക്ക്നന്മ ചെയ്യുമ്പോഴാണ്‌. ഹസാരെ പിന്നീട്മറ്റ്മതഗ്രന്ഥങ്ങളും ജീവചരിത്രങ്ങളും സാമൂഹ്യപരിഷ്കര്ത്താക്കളെക്കുറിച്ചുള്ള പുസ്തകങ്ങളും ഏറെ വായിച്ചു. അങ്ങനെ ഖേം കരണിലെ തലനാരിഴക്കുള്ള രക്ഷപ്പെടലിനുശേഷം ഹസാരെ സ്വയം പരിവര്ത്തനത്തിന്വിധേയനായി. സസ്യഭുക്കായി, സിഗരറ്റോ ബീഡിയോ വലിക്കില്ല. മദ്യപിക്കില്ല, അവിടേയും നിര്ത്തിയില്ല, തന്റെ ഭാവി ജീവിതം സാമൂഹ്യ സേവനത്തിനായി മാത്രം സമര്പ്പിച്ചുകൊണ്ട്അവിവാഹിതനായി ജീവിക്കാനും അദ്ദേഹം പ്രതിജ്ഞയെടുത്തു. ഭാരതമാണ്എന്റെ കുടുംബം. അദ്ദേഹം സ്വയം തീരുമാനിച്ചു.

തന്റെ മുന്നില്മഹത്തരമായ ഒരു ദൗത്യം പൂര്ത്തിയാക്കാനുണ്ടെന്ന്അദ്ദേഹം തിരിച്ചറിഞ്ഞു. തന്റെ സ്വന്തം ഗ്രാമമായ റാലെഗോണ്സിദ്ധിയുടെ സമഗ്രപുരോഗതി! അതുവരെയുള്ള വാര്ഷിക സന്ദര്ശന വേളയില്തന്റെ ഗ്രാമത്തിന്റെ കഷ്ടസ്ഥിതികള്കണ്ട്ഹസാരെയുടെ മനസ്സ്തേങ്ങിയിരുന്നു. അവിടെയുള്ള ഗ്രാമക്ഷേത്രം നശിച്ചു വീഴാറായിരിക്കുന്നു. ഹസാരെ സ്വയം പറഞ്ഞു. എനിക്ക് ഗ്രാമക്ഷേത്രം വീണ്ടും പുനര്നിര്മിക്കാനായാല്ഗ്രാമത്തിലെ ജനങ്ങള്ക്ക്ഈശ്വരവിശ്വാസമുണ്ടാവാനും അവരുടെ ജീവിതം നന്നാവാനും അത്ഉപകരിക്കും. പക്ഷെ അദ്ദേഹത്തിന്റെ പക്കല്വേണ്ടത്ര പണമുണ്ടായിരുന്നില്ല. പെന്ഷന്പറ്റണമെങ്കില്കുറച്ചു വര്ഷങ്ങള്കൂടി പട്ടാളത്തില്സേവനമനുഷ്ഠിക്കേണ്ടിയിരുന്നുഅപ്രകാരം പട്ടാള സേവനം പൂര്ത്തിയാക്കി.

അങ്ങനെ, 1975 ല്പട്ടാളത്തില്നിന്നും വിരമിച്ച്ഹസാരെ റാലെഗോണ്ഗ്രാമത്തില്തിരിച്ചെത്തി. സേവന ആനുകൂല്യങ്ങളെല്ലംകൂടി 20,000 രൂപ അദ്ദേഹത്തിന്റെ പക്കലുണ്ടായിരുന്നു. തന്റെ ഗ്രാമക്ഷേത്രം നന്നാക്കാന് തുക ചെലവിടാന്അദ്ദേഹം തീരുമാനിച്ചു. ആശാരിമാരേയും മണ്പണിക്കാരേയും ഇതിനായി അദ്ദേഹം ഏര്പ്പാടാക്കി; അവര്ക്കൊപ്പം മരപ്പണിയിലും മണ്പണിയിലും അദ്ദേഹവും സ്വയം പങ്കുചേര്ന്നു.

ആദ്യമൊക്കെ ആളുകള്അദ്ദേഹത്തിന്റെ പ്രവര്ത്തനങ്ങളെ അത്ര ശ്രദ്ധിച്ചില്ല. ഗ്രാമക്ഷേത്രം ഉയര്ന്നുവരാന്തുടങ്ങിയതോടെ, ഗ്രാമീണരിലും മാറ്റങ്ങള്കണ്ടുതുടങ്ങി. പലരും മരവും മറ്റും സംഭാവനയായി നല്കി; പലരും സ്വയം പണിയെടുക്കാന്തയ്യാറായി വരാന്തുടങ്ങി, രാപ്പകല്അവര്അദ്ധ്വാനിച്ചു….പ്രതിഫലമില്ലാതെ. ഹസാരെ പറയുന്നു- ഇതില്നിന്ന് ഒരു കാര്യം ഞാന്പഠിച്ചു. നമ്മള്സ്വാര്ത്ഥമതികളല്ലായെന്നും നാം അവര്ക്കൊപ്പം ഉണ്ടാവുമെന്നും വന്നാല്ജനങ്ങള്നമുക്കൊപ്പമുണ്ടാവും.

ഇതിനകം ഹസാരെക്കൊപ്പം ഒരു സംഘം ചെറുപ്പക്കാര്ഒത്തുചേര്ന്നിരുന്നു. അവര്ആദരപുരസ്സരം അദ്ദേഹത്തെ അണ്ണാ” (വലിയേട്ടാ) എന്നു വിളിക്കാന്തുടങ്ങി. ചെറുപ്പക്കാര്ക്ക്മുന്നില്അദ്ദേഹം തന്റെ ഗ്രാമത്തെപ്പറ്റിയുള്ള സ്വപ്നങ്ങള്പങ്കുവെച്ചു. ക്രമേണ ക്രമേണ കൂടുതല്ചെറുപ്പക്കാര് ഗ്രൂപ്പിലേക്ക്ആകൃഷ്ടരായി വരാന്തുടങ്ങി. ഹസാരെ ഇവര്ക്ക്ഒരു പേരിട്ടു. തരുണ്മണ്ഡല്’ (യുവജനസംഘം)

ഒരു രാത്രി ഏതാനും തരുണ്മണ്ഡല്അംഗങ്ങള്ഗ്രാമക്ഷേത്രത്തിലേക്ക്ഓടി വന്ന്പറഞ്ഞു. അയല്ഗ്രാമത്തിലെ കുടിയന്മാര്വന്ന്നമ്മുടെ ഗ്രാമത്തിലെ ഗുലാബ്ഭാലേക്കറെന്ന കര്ഷകനായ നാല്പ്പതുകാരനെ അടിച്ച്അവശനാക്കിയിരിക്കുന്നു. കുടിയന്മാരെ സലൂട്ട്ചെയ്തില്ലയെന്നത്രെ കാരണം. അണ്ണായ്ക്ക് സംഭവം തീരെ രസിച്ചില്ല. ഉടനെ മുഴുവന്ഗ്രാമവാസികളേയും വിളിച്ചുകൂട്ടി മദ്യപാനത്തിനും വ്യാജവാറ്റിനും ചൂതാട്ടത്തിനുമെതിരെ അദ്ദേഹം ആഞ്ഞടിച്ചു. രണ്ടും കല്പ്പിച്ച്അദ്ദേഹം ഉറക്കെ പ്രഖ്യാപിച്ചു- ഇവിടുത്തെ വാറ്റുകാര്ശ്രദ്ധിക്കുക. ഇനിമുതല്ഇവിടെ വാറ്റ്നിര്ത്തണംഅതൊരു ആജ്ഞയായിരുന്നു.
വാറ്റുകാരില്ചിലരെല്ലാം അണ്ണായുടേയും പയ്യന്മാരുടേയും വാക്ക്കേട്ട്താമസിയാതെ അവരുടെ വാറ്റു കേന്ദ്രങ്ങള്അടച്ചുപൂട്ടി. അവശേഷിച്ച മിക്ക വാറ്റു കേന്ദ്രങ്ങളും ദിവസങ്ങള്ക്കകം അടിച്ചു തകര്ക്കപ്പെട്ടു. ഹസാരെക്ക്ഇതുകൊണ്ടും തൃപ്തി വന്നില്ല. അദ്ദേഹം ഗ്രാമീണരോട്പറഞ്ഞു- മദ്യപാനം നിര്ബന്ധമുള്ളവര്ശ്രദ്ധിക്കുക. ഗ്രാമത്തില്അതുവേണ്ട. വേണ്ടവര്ഗ്രാമം വിടുക. ഇവിടെ മദ്യപിച്ച്കണ്ടാല്വിവരമറിയും.അദ്ദേഹം പറഞ്ഞതു ചെയ്യാനും ഉറച്ചിരുന്നു എന്ന് വരും ദിവസങ്ങള്തെളിയിച്ചു.

ഹസാരെ പറഞ്ഞു- നിങ്ങള്ക്കെന്തെങ്കിലും സമൂലമാറ്റം വരുത്തേണ്ടതായിട്ടുണ്ടോ, അതിന്ന്കുറച്ച്ശാഠ്യവും ശക്തവുമായ നടപടിയും വേണംപക്ഷെ ഇതെല്ലാം ചെയ്ത ഹസാരയെപ്പറ്റി ഒരൊറ്റ ഗ്രാമീണനുപോലും പരാതിയില്ല, പരിഭവമില്ല.

മദ്യപാനത്തിനുപുറമെ ഗ്രാമത്തിന്റെ ദയനീയ സ്ഥിതിക്ക്കാരണം ഗ്രാമവാസികളുടെ തൊഴിലില്ലായ്മയാണെന്ന്ഹസാരെക്ക്ബോധ്യമായി. വാറ്റുകേന്ദ്രങ്ങള്അടച്ചുപൂട്ടിയതോടെ അതുവഴി ഉപജീവനം കഴിച്ചവര്പട്ടിണിയിലായി. ഇനിയെന്ത്ചെയ്യും എന്ന്ഹസാരെ ചിന്തിച്ചിരിക്കുമ്പോഴാണ്ദിനപ്പത്രത്തിലെ ഒരു ലേഖനം അദ്ദേഹത്തിന്റെ ശ്രദ്ധയില്പെട്ടത്‌. സര്ക്കാര്തലത്തില്ചില പൊതുമരാമത്ത്പണികള്ക്കുള്ള കൂലിപ്പണികളുടെ ടെണ്ടര്വിവരങ്ങള്അതിലുണ്ടായിരുന്നു. അദ്ദേഹവും തരുണ്മണ്ഡല്പയ്യന്മാരും ചേര്ന്ന്200 ഓളം ഗ്രാമവാസികളെ സംഘടിപ്പിച്ച്സമയോചിതമായി പ്രവര്ത്തിച്ചതില്ഇവര്ക്കെല്ലാം തൊഴിലും വരുമാനവും ഉണ്ടായി.

ഹസാരെ മറ്റൊരു പാഠം കൂടി പഠിക്കുകയായിരുന്നു. ഗവണ്മെന്റ്കീഴില്പല പദ്ധതികളും തൊഴിലവസരങ്ങളും വരുന്നുണ്ട്‌. അവ വേണ്ടത്ര പ്രചരിപ്പിക്കാത്തതുമൂലം, അവ വായിച്ചറിയാന്ഗ്രാമീണര്ക്ക്വിദ്യാഭ്യാസം ഇല്ലാത്തതുമൂലം ഇത്തരം പദ്ധതികളുടെ ആനുകൂല്യമൊന്നും കിട്ടുന്നില്ല. ഗവണ്മെന്റ്പദ്ധതികളും മറ്റും ശ്രദ്ധാപൂര്വം പഠിക്കാനായാല്തന്റെ ഗ്രാമവാസികള്ക്ക്പല സഹായങ്ങളും തൊഴിലവസരങ്ങളും വരുമാനവും ഉണ്ടാവും.

ഇത്തരം പദ്ധതികളെപ്പറ്റി പരമാവധി വിവരങ്ങള്ശേഖരിക്കുകയെന്നതായി ഹസാരെയുടെ അടുത്ത ശ്രമങ്ങള്‍. അദ്ദേഹം നിരന്തരം സര്ക്കാര്ആഫീസുകള്കയറിയിറങ്ങി. ആവുന്നത്ര ഉദ്യോഗസ്ഥരോട്നേരിട്ട്കാര്യങ്ങള്ചോദിച്ച്ഗ്രഹിച്ചു.

റാലെഗോണില്രൂക്ഷമായ കുടിവെള്ള ക്ഷാമമുണ്ടായിരുന്നതിനാല്ഹസാരെക്ക്ഇക്കാര്യത്തില്പരിഹാരമാര്ഗങ്ങള്തേടുന്നതില്ഏറെ ആകാംക്ഷയുണ്ടായിരുന്നു. ഏതാണ്ട്100 കിലോമീറ്റര്ദൂരെ പുരന്ദര്എന്ന ഒരു ഗ്രാമത്തില്വിജയകരമായി നടപ്പിലാക്കിയ ഒരു കുടിവെള്ള പദ്ധതിയെപ്പറ്റി ഹസാരെ പത്രവാര്ത്തയിലൂടെ വായിച്ചറിഞ്ഞിരുന്നു. അതേപ്പറ്റി കൂടുതല്മനസ്സിലാക്കിയ അദ്ദേഹം എഞ്ചിനീയര്മാരോടും വിദഗ്ദ്ധരോടും നിരന്തരം സമ്പര്ക്കം ചെയ്ത്തന്റെ ഗ്രാമത്തിനായി ബൃഹത്തായ ഒരു പദ്ധതി തയ്യാറാക്കിച്ചു. ഗ്രാമനിവാസികളോട്നിരന്തരം ഇതേപ്പറ്റി സംസാരിച്ചതില്അവര്ഇതിന്റെ പണികള്നടത്താന്പരമാവധി സഹായിക്കാന്തയ്യാറായി. പദ്ധതി അദ്ദേഹം ഏറ്റവും കുറഞ്ഞ ചെലവില്ആവിഷ്ക്കരിച്ചു നടപ്പിലാക്കി. അദ്ദേഹം പറയുന്നു ഒന്നിച്ച്പണിയെടുത്ത്ഗ്രാമക്ഷേത്രം പണിതീര്ത്ത ഗ്രാമവാസികള്ക്ക്അതിന്റെ ഗുണവും മനസ്സിലായിരുന്നു.അവര്അതു മനസ്സിലാക്കി ഇക്കാര്യത്തിലും സഹകരിച്ചു. ശ്രമ-ദാനം എന്നത്ഞങ്ങളുടെ ജീവിതരീതിയായിരിക്കുന്നു.

ഇന്ന്റാലെഗോണ്ജലസേചന സൗകര്യമുള്ള ഒരു ഭൂപ്രദേശമാണ്‌. കാര്ഷിക വരുമാനം ഗണ്യമായി വര്ധിച്ചിരിക്കുന്നു. വളരെ ചെറിയ വിഭാഗം ഗ്രാമീണര്മാത്രമേ ദാരിദ്ര്യരേഖക്ക്താഴെയുള്ളൂ. അവരുടെയെല്ലാം ജീവിതനിലവാരം ഏറെ ഉയര്ന്നുവെന്നുമാത്രമല്ല, അവര്ക്കാര്ക്കും ബാധ്യതകളുമില്ല.

റാലെഗോണെന്ന ഗ്രാമത്തിന്റെ സ്വന്തമായുള്ള ഉയിര്ത്തെഴുന്നേല്പ്പിന്എല്ലാം സുഗമമായിരുന്നു എന്നല്ല ഇത്രയും എഴുതിയതിനര്ത്ഥം. വെല്ലുവിളികള്ധാരാളമുണ്ടായി-ഗ്രാമവാസികള്ക്ക്സ്വന്തമായൊരു ഹൈസ്കൂള്വേണമെന്ന ആഗ്രഹമുണ്ടായി. അവര്സംഘടിച്ച്10 മുറികളുള്ള കെട്ടിടം അതിനായി പണിതു. സര്ക്കാരാവട്ടെ, സ്കൂള്നടത്താന്പണമനുവദിച്ചില്ല. അധികം വൈകാതെ ഇതിന്പിന്നിലുള്ള കാരണം അണ്ണാ കണ്ടുപിടിച്ചു. ജില്ലയിലെ ശക്തനായൊരു രാഷ്ട്രീയ നേതാവായിരുന്നു ഇതിന്പിന്നില്‍. റാലെഗണില്നിന്നും തനിക്ക്വോട്ടൊന്നും കിട്ടിയില്ലെന്നതിന്റെ പ്രതികാരമായി അയാള്ഇടപെട്ട്സ്കൂളിനുള്ള സര്ക്കാര്സഹായം മുടക്കുകയായിരുന്നു.

ഒട്ടും പതറാതെ ഹസാരെ ഇക്കാര്യത്തില്മുന്നിട്ടിറങ്ങി. സ്വന്തമായി അദ്ദേഹം പത്ത്അധ്യാപകരെ നിയമിച്ചു. അവര്ക്ക്ഭക്ഷണവും താമസസ്ഥലവും ഒരുക്കി, ശമ്പളം ഏര്പ്പാടാക്കി, സ്കൂള്പ്രവര്ത്തനവും തുടങ്ങി. ഇതോടൊപ്പം ഉദ്യോഗസ്ഥര്ക്ക്മുന്നില്നിരന്തരം നിവേദനങ്ങളും ഹര്ജികളുമായി അദ്ദേഹം ജില്ലാ ആസ്ഥാനമായ അഹമ്മദ്നഗറിലും 350 കിലോ മീറ്റര്ദൂരെയുള്ള ബോംബെ സെക്രട്ടറിയേറ്റിലും കയറിയിറങ്ങി.

ഇതിനായുള്ള ചെലവുകള്പരമാവധി കുറയ്ക്കാന്ബോംബെയാത്രകളില്അദ്ദേഹം ബസ്സ്റ്റാന്റുകളില്നിലത്ത്ന്യൂസ്പേപ്പറുകള്വിരിച്ച്അതിന്മേലുറങ്ങി, കടലില്കുളിച്ചു. ഒരു വര്ഷത്തിനിടെ 20 ഓളം തവണ ബോംബെയിലും അതിലും എത്രയോ അധികം തവണ അഹമ്മദ്നഗറിലും അദ്ദേഹം ചെന്നിട്ടും കാര്യം നടന്നില്ല. നേതാവിന്റെ സ്വാധീനം അത്രയായിരുന്നു. ഹസാരെ ചിന്തിച്ചുറച്ചു. ഇതുവരെക്കുള്ളത്മതിയായി. ഇനി എന്തു ചെയ്യണമെന്ന്എനിക്കറിയാം.അഹമ്മദ്നഗറിലെ ജില്ലാ പരിഷത്ത്ഓഫീസ്ഒരു ദിവസം രാവിലെ തുറന്നപ്പോള്250 ഗ്രാമീണരുമായി അണ്ണാഹസാരെ എത്തി നിരാഹാരസത്യഗ്രഹവും പ്രഖ്യാപിക്കപ്പെട്ടു. മണിക്കൂറുകള്ക്കകം ബോംബെയില്നിന്നും ഹൈസ്കൂളിനുള്ള ഫണ്ട്അനുവദിച്ചുകൊണ്ടുള്ള അറിയിപ്പ്വന്നു.

ഇന്ന് സ്കൂള്മിലിട്ടറി ചിട്ടയിലാണ്നടക്കുന്നത്‌. ഹസാരെ പറയുന്നു. സൈന്യത്തിലാണ്അച്ചടക്കം ഞാന്അല്പ്പമെങ്കിലും കണ്ടിട്ടുള്ളത്‌.ഇവിടെ വിദ്യാര്ത്ഥികള്പഠിക്കുന്നതോടൊപ്പം ശാരീരിക വ്യായാമങ്ങളും ജോഗിങ്ങുമെല്ലാം ചെയ്യണം. അവര്ക്ക്ഇംഗ്ലീഷില്സ്പെഷ്യല്കോച്ചിങ്ങും പഠന ക്ലാസുകളും നിര്ബന്ധമാണ്‌. ഇംഗ്ലീഷ്അധികമറിയാത്ത ഹസാരെ പറയുന്നു. ആധുനിക ശാസ്ത്രസാങ്കേതിക വിദ്യകള്അറിയാന്ഇംഗ്ലീഷിലുള്ള പരിജ്ഞാനം അനിവാര്യമാണ്‌.

റാലെഗോണിലെ വര്ഷങ്ങളായുള്ള സാമൂഹിക ആചാരങ്ങളും ഹസാരെ മാറ്റിമറിച്ചു. കൊല്ലത്തില്മൂന്നുതവണകളായി റാലെഗോണ്തരുണ്മണ്ഡല്സംഘടിപ്പിക്കുന്ന സാമൂഹ്യ വിവാഹങ്ങള്നടക്കുന്നുണ്ട്‌. ഒരു കുടുംബത്തിന്1000 രൂപയാണ്പരമാവധി ചെലവ്‌. ദരിദ്രകുടുംബങ്ങള്ക്ക്ഒരു ചെലവുമില്ല. ഇവിടുത്തെ സമൂഹവിവാഹ ചടങ്ങ്ഏറെ പ്രചാരമായതിനാല്സമീപ ഗ്രാമങ്ങളിലെ പെണ്കുട്ടികളും ഇത്തരം ചടങ്ങുകളില്വിവാഹിതരാവാന്എത്തുന്നുണ്ട്‌.

തൊട്ടുകൂടായ്മയും തീണ്ടലും റാലെഗോണ്ഗ്രാമത്തില്ഏറെക്കുറെ ഇല്ലാതായിരിക്കുന്നു. ഇപ്പോള്ഗ്രാമത്തിലെ ഹരിജനങ്ങളും മറ്റ്ഹിന്ദുവിഭാഗങ്ങളും ഒരേ കിണറുകളില്നിന്നും വെള്ളടാങ്കുകളില്നിന്നും വെള്ളമെടുത്ത്ഉപയോഗിക്കുന്നു. എല്ലാവരും ഒന്നിച്ചിരുന്ന്ഭക്ഷണം കഴിക്കുന്നു. ഗ്രാമത്തിലെ വാര്ഷിക കന്നുകാലി ഉത്സവവേളയില്ഹരിജനവിഭാഗമുള്ള ഒരു വ്യക്തിക്ക്അദ്ദേഹത്തിന്റെ കന്നുകള്ക്ക്പ്രത്യേക സമ്മാനവും നല്കുന്ന പതിവ്തുടങ്ങിയിരിക്കുന്നു. ഗ്രാമത്തില്വര്ഷംതോറും കന്നുകാലികളെ പങ്കെടുപ്പിച്ച്ഉത്സവങ്ങള്നടത്തിയിരുന്നു. ഹസാരെ ഉത്സവവേളയില്പുതിയൊരു പതിവുണ്ടാക്കി. സ്വയം അദ്ധ്വാനിച്ച്ഇണക്കന്നുകള്ഉണ്ടാക്കുന്ന ഹരിജന്കര്ഷകന്പ്രത്യേക സ്ഥാനവും സമ്മാനങ്ങളും നല്കാന്തുടങ്ങി.

എല്ലാ സാമൂഹ്യമാറ്റങ്ങള്ക്കും ശക്തമായ ആത്മീയ അടിത്തറ വേണമെന്നാണ്അണ്ണാ ഹസാരെയുടെ വിശ്വാസം. ഹസാരെയുടെ പ്രസ്ഥാനത്തിന്റെ തുടക്കം തന്നെ ഗ്രാമക്ഷേത്രത്തില്നിന്നായിരുന്നല്ലോ. ഗ്രാമക്ഷേത്രത്തിനരികിലുള്ള ഒരു ചെറിയ മുറിയിലാണ്അണ്ണാ ജീവിക്കുന്നത്‌. ചുറ്റുഭാഗത്തും ഷെല്ഫുകളിലും മറ്റുമായി അടുക്കി ചിട്ടയാക്കി വച്ചിട്ടുള്ള ഫയലുകളും രേഖകളുമാണ്‌. ഊണും ഉറക്കവും ഇവിടെത്തന്നെ. ദിവസം മുഴുവനും ക്ഷേത്രവും പരിസരവും ശബ്ദവാദ്യഘോഷങ്ങളാല്മുഖരിതമാണ്‌. ജനനിബിഢമാണ്‌. പ്രാര്ത്ഥനകള്, ഭക്തി പ്രഭാഷണങ്ങള്, യോഗങ്ങള്എല്ലാം ഇവിടെ നടന്നുവരുന്നു. റാലെഗോണിനുണ്ടായ മാറ്റങ്ങള്കണ്ട്ആകൃഷ്ടരായ സമീപഗ്രാമവാസികളും ആവേശഭരിതരായി അവനവന്റെ ഗ്രാമങ്ങള്മാറ്റിയെടുക്കാന്ശ്രമങ്ങള്തുടങ്ങി.

റാലെഗോണിന്നായി ഇനിയും ഏറെ സ്വപ്നങ്ങള്പൂവണിയാനുണ്ടെന്ന്ഹസാരെ പറയുന്നു. കൂടുതല്വ്യവസായങ്ങള്, വിദ്യാഭ്യാസമുള്ള യുവതീ യുവാക്കള്…….അദ്ദേഹത്തിന്ഇപ്പോഴും ഒരു മിനിട്ട്വിശ്രമമില്ല. പരിപാടികള്, ചര്ച്ചകള്, ഉപദേശങ്ങള്, യാത്രകള്……ഞാന്അദ്ദേഹത്തോടൊപ്പം സംസാരിച്ചിരിക്കെ രണ്ടു മുസ്ലീം യുവാക്കള്സമീപഗ്രാമമായ സിരൂരില്നിന്നും വന്ന്അദ്ദേഹത്തെ ഒരു പരിപാടിക്ക്ക്ഷണിച്ചു. പ്രവാചകന്റെ ആണ്ടുപിറന്നാള്വേളയില്അവരുടെ ഗ്രാമത്തിലെ ഒരു മീറ്റിംഗിന്ഹസാരെയുടെ പ്രസംഗം വേണം, ഇതാണാവശ്യം. അണ്ണാ ഉടന്സമ്മതിച്ചു. അവര്പോയപ്പോള്അണ്ണാ എന്നോട്പറഞ്ഞു- പ്രവാചകനെപ്പറ്റി അധികമൊന്നും എനിക്കറിയില്ല, കേട്ടോ. പക്ഷെ അവര്ക്ക്ഞാനൊരു സന്ദേശം നല്കും-നമ്മുടെ രാജ്യം നന്നാവണമെങ്കില്നമ്മുടെ ഗ്രാമങ്ങള്നന്നാവണം; ഇതിനെല്ലാം വേണ്ടി ആദ്യം നമ്മള്സ്വയം നന്നാവണം, ഏറെ പരിവര്ത്തനത്തിനുവിധേയരാവണം.

കുറിപ്പ്
ലേഖനം അച്ചടിച്ചു വന്നപ്പോള്അണ്ണാ ഹസാരെ അധികമാരും അറിയാത്ത ഒരാളായിരുന്നു. എന്നാല്പിന്നീട്ഇദ്ദേഹം അനവധി പുരസ്ക്കാരങ്ങള്ക്കും ബഹുമതികള്ക്കും അര്ഹനായി, പത്മഭൂഷണ്അടക്കം. ഇന്ന്ഇദ്ദേഹം അഴിമതിക്കെതിരെ നടത്തിയ അനവധി സമരങ്ങളുടെ ധീരനായകനായി ദേശവ്യാപകമായി അറിയപ്പെടുന്നു. മഹാരാഷ്ട്രയില്വിവരാവകാശ നിയമം-2006 ല്നടപ്പിലാക്കിയതില്ഇദ്ദേഹത്തിന്റെ പങ്ക്വലുതാണ്‌. രാജ്യത്തെ മറ്റ്പല ഗ്രാമങ്ങള്ക്കും ഇതിനകം റാലെഗോണ്സിദ്ധി എന്ന കൊച്ചുഗ്രാമം മാതൃകയുമാണ്‌.
മോഹന്ശിവാനന്ദ്

റീഡേഴ്സ്ഡൈജസ്റ്റിനോട്കടപ്പാട്‌: വിവ. അഡ്വ.കെ.കൃഷ്ണകുമാര്‍...... 
JANMABHOOMI DAILY