Pages

Monday, August 15, 2011

ഹൈന്ദവ ജീവിതത്തിലെ നാഗാരാധന


ഹൈന്ദവ ജീവിതത്തിലെ നാഗാരാധന

നാഗങ്ങളുടെ ഉത്ഭവം :

ബ്രഹ്മാവിന്‍ടെ മാനസപുത്രന്മാരില്‍ ഒരാളാണ് മരീചി. മരീചിയുടെ പുത്രനായ കശ്യപന് ദക്ഷ 



രാജാവിന്ടെ മക്കളായ കദൃവും വിനീതയും ഭാര്യ മാരായിരുന്നു. ഭാര്യമാരുടെ ശുശ്രു ശയില്‍ 


സംപ്രീതനായി അവര്‍ക്ക് ആവശ്യ മുള്ള വരം ചോദിച്ചു കൊള്ളുവാന്‍ പറഞ്ഞ്ഞു .കദ്രു അതി 


ശക്തിമാന്മാരായ ആയിരം നാഗങ്ങള്‍ തനിക്കു പുത്രന്മാരായി വേണമെന്ന് വരം ചോദിച്ചു വിനീത 


കദൃവിന്ടെ പുത്രന്മാരെക്കാള്‍ വീര്യവും ,പരാക്രമവും ഓജസുമുള്ള രണ്ടു പുത്രന്മാര്‍ മതി എന്ന വരമാണ് 


ചോദിച്ചത് . തുടര്‍ന്ന് രണ്ടുപേരും മുട്ടകള്‍ ഇട്ടു.അഞ്ഞൂറ് വര്ഷം കഴിഞ്ഞു കദൃവിനു ആയിരം നാഗങ്ങള്‍ 


ഉണ്ടായി .ക്ഷെമയില്ലാതെ വിനീത ഒരു മുട്ട പൊട്ടിച്ചു നോക്കി . അതില്‍ നിന്നും വരുണന്‍ പുറത്ത് വന്നു. 


പൂര്‍ണ്ണ വളര്‍ച്ച വരാതെ മുട്ട പോട്ടി ച്ച്ച്തി നാല്‍ വരുണന്‍ വിനീതയെ ശ പിച്ച് . ഇനി മുതല്‍ കദൃവിന്റെ 


ദാസിയായി ജീവിക്കണമെന്നും പൊട്ടിക്കാത്ത മുട്ടയില്‍ നിന്നും വരുന്ന മകന്‍ അമ്മയെ ദാസ്യ ത്തില്‍ 


നിന്നും മോചിപ്പിക്കുമെന്നും പറഞ്ഞു ആകാ ശ ത്തിലേ യ്ക്ക് ഉയര്‍ന്നു. ആ വരുണന്‍ ആണ് സൂര്യന്റെ 


സാരഥി . സമയം ആയപോള്‍ രണ്ടാമത്തെ മുട്ട വിരിയുകയും ഗരുഡന്‍ പുറത്ത് വരികയും ചെയ്തു. കദ്രു 


പുത്രന്മാരായ നാഗങ്ങളില്‍ നിന്നാണ് ഇന്നത്തെ നാഗങ്ങള്‍ ഉത്ഭവിച്ചത്


കേരളത്തിലെ നാഗചരിത്രo:


പരശുരാമനാണ് കേരളത്തിലെ നാഗരധനയ്ക്ക് ആരംഭം ഉണ്ടാകിയതെന്നാണ് ഐതിഹ്യം .കേരളം 


സൃഷ്ടിച്ച പ്പോള്‍ പാമ്പുകളുടെ ആധിക്യവും ജലത്തിലെ ലവണ അംശ കൂടുതലും കാരണം ഭൂമി വാസ 


യോഗ്യമല്ലാതായി .ഇതിനാല്‍ പര ശു രാമന്‍ തപസ്സു ചെയ്തു ശ്രീ പരമേശ്വരന്റെ ഉപദേശം സ്വീകരിച്ചു 


.അനന്തരം വീണ്ടും തപസ്സനുഷ്ടിച്ച് നാഗരാജനായ അനന്തനെയും സര്‍പ്പ ശ്രേഷ്ടനായ 


വാസുകിയെയും പ്രത്യക്ഷപെടുത്തി. സര്‍പ്പ ങ്ങള്‍ക്ക് പ്രത്യേക വാസസ്ഥലം നല്‍കുകയും പൂജകള്‍ 


ചെയ്യുകയും ചെയ്‌താല്‍ സര്‍പ്പ ശല്യം ഉണ്ടകുക യില്ലന്നും ,ജലത്തിലെ ലാവണാംശ നിവാരണത്തിനു 


അവരെ നിയോഗിക്കയും ചെയ്തു. അങ്ങിനെ ഭൂമി കൃഷി യ്ക്കും താമസത്തിനും യോഗ്യമാക്കിയ 


പരശുരാമനാണ് നാഗങ്ങളെ പ്രതിഷ്ടിച്ചതു എന്നാണ് ഐതിഹ്യം. മനുഷ്യര്‍ പണ്ടുകാലം മുതല്‍ 


നാഗാരാധന നടത്തുകയും അവ മനുഷ്യനെ സം രക്ഷിക്കുമെന്നും വിശ്വസിച്ചു പോരുന്നു. പഴയകാലത്ത് 


സ്ത്രീകള്‍ നാഗഫണതാലിയും ,മാലകളും,വളകളും, മോതിരവും ധരിച്ച് വന്നതായി കാണാം 


.കേരളത്തില്‍ ധര്‍മ്മ ദൈവങ്ങളായി നാഗങ്ങളെ ആരാധിച്ചു വരുന്നു. മിയ്ക്ക് തറവാടുകളിലും സര്‍ 


പ്പക്കാവും വിളക്ക് വൈക്കലും, ഇന്നും തുടര്‍ന്ന് വരുന്നു.


ദേവതകളും നാഗങ്ങളും തമ്മിലുള്ള ബന്ധം .


മഹാവിഷ്ണു ------------നാഗ ശയ്യയില്‍ ശയിക്കുന്നു


പരമശിവന്‍------------------സര്‍പ്പത്തെ കഴുത്തില്‍ ആഭരണമായി ധരിക്കുന്നു.


ഗണപതി ---------------------സര്‍പ്പത്തെ യജ്ഞ്പ വീതമായി -പൂണൂല്‍ ആയി ധരിക്കുന്നു.


ദുര്‍ഗ്ഗാദേവി ----------------- ആയുധമായും ,കയറായും ധരിക്കുന്നു


ഭദ്രകാളി ------------------- വളയായി അണിഞ്ഞിരിക്കുന്നു


സൂര്യ ഭഗവാന്‍ ------------ നാഗങ്ങളാകുന്ന കയറുകൊന്റ്റ് ഏഴു കുതിരകളെ പൂട്ടിയ രഥത്തില്‍ 


ഇരിക്കുന്നു.


ദക്ഷിണ മൂര്‍ത്തി -----------ഉത്തരീയമായി ധരിച്ചിരിക്കുന്നു


നീല സരസ്വതി ------------- മാലകളായി അണിഞ്ഞിരിക്കുന്നു


ശ്രീകൃഷ്ണന്‍---------------- കാളിയ ഫണത്തില്‍ നൃത്തം ചെയ്യുന്നു.


വരുണന്‍ ---------------------- കുടയായി പിടിക്കുന്നു.


ഗരുഡന്‍------------------------ സര്‍പ്പങ്ങളെകൊണ്ട്‌ അലങ്കരിക്കുന്നു.


ശ്രീ പാര്‍വതി ---------------കിരാത രൂപം പൂണ്ടപ്പോള്‍ ശിരസ്സിനലന്കാരം


വരാഹി ---------------------ശേഷനാഗത്തിന്റെ മുകളില്‍ ഇരിക്കുന്നു.


സപ്ത മാതൃകകള്‍ മഹേശ്വരി ------വളകളും കുന്ടലങ്ങളായും ധരിക്കുന്നു.


നാഗ രൂപിയായ സുബ്രമണിയന്‍ഒരിക്കല്‍ പ്രണവത്തിന്റെ അര്‍ത്ഥം പറയാന്‍ ബ്രഹ്മാവിനോട് 





സുബ്രമണ്യന്‍ ആവശ്യപെട്ടു. ഉത്തരം നല്‍കാന്‍ ബ്രഹ്മാവിന് കഴിഞ്ഞില്ല .ബ്രഹ്മാവിനെ ബന്ധിച്ചു 


സുബ്രമണ്യന്‍ സ്വയം സൃഷ്ടി കര്‍മം തുടങ്ങി. ഇത് അറിഞ്ഞ പരമശിവന്‍ മകനെ വിളിച്ചു 


താത്ത്വോപദേശം നടത്തി ,ബ്രഹ്മാവിനെ വിട്ടയച്ച സുബ്രമണ്യന്‍ താന്‍ ചെയ്ത പ്രവര്ത്തിക്ക് 


പ്രായശ്ചിത്തം ചെയ്തു ഒരു സര്‍പ്പ രൂപിയായി മാറി .പാര്‍വതി ഇതറിഞ്ഞു .പുത്ര വിരഹം കൊണ്ട് 


ദുഖിതയായ് പാര്‍വതി ഷഷ്ടി വൃതംഅനുഷ്ടിച്ചു .ബ്രഹ്മ വിഷ്ണു മഹേസ്വരന്മാര്‍ പ്രത്യക്ഷപെട്ടു. ഈ 


സമയം മഹാവിഷ്ണു സര്‍പ്പ രൂപിയായ സുബ്രമണ്യ നെ തലോടിയപ്പോള്‍ സര്‍പ്പരൂപം മാറി എന്നാണു 


ഐതിഹ്യം

നാഗ് ക്ഷേത്രങ്ങള്‍:-


മണ്ണാറ ശാല


ആലപ്പുഴ ജില്ലയില്‍ കാര്‍ത്തിക പ്പള്ളി താലൂക്കില്‍ ഹരിപ്പാട് നിന്നും ഏകദേശം 3 കി.മീ വടക്ക് 


പടിഞ്ഞാര്‍ ആയിട്ട് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. പ്രധാന പ്രതിഷ്ഠ വാസുകിയും സര്‍പ്പ യക്ഷിയുമാണ് 


കിഴക്കോട്ടാണ് ദരശനം.തപസ്സില്‍ പ്രസാദിചു പ്രത്യക്ഷനായ ശ്രീ നാഗരാജാവിനെ പര ശുരാമന്‍ പ്രതി 


ഷ്ടിച്ചത് ഇവിടെയാണ് .കാവുകളും ,കുളങ്ങളും,ചിത്രകൂടങ്ങളും നിറഞ്ഞ മണ്ണാര ശാല .ക്ഷേത്രത്തിന്റെ 


തെക്ക് ഭാഗത്ത്‌ കരിങ്കല്ല് കൊണ്ട് തീര്‍ത്ത രണ്ടു ഉപ ക്ഷേതങ്ങളുണ്ട് .ഒന്ന് നാഗരാജവിന്റെ മറ്റൊരു 


രാജ്ഞ്ഞിയായ് നാഗ യക്ഷി യമ്മയും ,സഹോദരി നാഗ ചാമുണ്ഡിയും കുടികൊള്ളുന്നു.നാഗ ചാമുണ്ഡി 


ചിത്രകൂടത്തിലാണ് .ഇവിടെ പൂജയോന്നുമില്ല. ക്ഷേത്രാതിലെ ഇല്ലത്തു നിലവറയ്ക്കകത്തു പഞ്ച മുഖ 


നാഗമായ അനന്തന്‍ കുടികൊള്ളുന്നു. ഇല്ലത്തെ വല്യമ്മ യാണ് പൂജ നടത്തുന്നത്. അതും വര്‍ഷത്തില്‍ 


ഒന്ന് മാത്രം .അനന്തനെ ആദരവോടെ അപ്പൂപ്പനെന്നും പറയും .നിലവറയോടു അടുത്തുള്ള കാടിന് 


അപ്പൂപ്പന്‍ കാവെന്നും പറയുന്നു. ഇതിനോട് ചേര്‍ന്ന് തന്നെ ശാ സ്താവ് ,ഭദ്രകാളി എന്നീ ക്ഷേത്രങ്ങള്‍ 


ഉണ്ട്. ധാരാളം നാഗരൂപന്ഗന്‍ ഇവിടെ കാണാം .പണ്ടു ഭാര്‍ഗ്ഗവ രാമന്റെ നിര്‍ദേശത്താല്‍ മുടങ്ങാതെ 


പൂജകള്‍ നടത്തിയും പൂജാധികാരം ലഭിച്ച ഭൂസുര പ്രവരനായിരുന്നു ശ്രീ വാസുദേവന്‍ .അദ്ദേഹത്തിന്റെ 


പ്രിയ പത്നി ശ്രീദേവി .ഇവര്‍ക്ക് ഒരു ദുഃഖം അലട്ടികൊണ്ടിരുന്നു. വളരെ കാലമായിട്ടും ഉണ്ണിയുണ്ടായില്ല. 


അക്കാലത്ത് ക്ഷേത്രത്തിനു ചുറ്റുമുള്ള ഉപവനഗളില്‍ അപ്രതീ ക്ഷിതമായി തീ പടര്‍ന്നു പിടിച്ചു. ആളി 


പടര്‍ന്ന തീയില്‍ നിന്നും രക്ഷ തേടി സര്‍പ്പ ഗണങ്ങള്‍ നാഗ നായകന്‍റെ സന്നിധിയ്ലെക്ക് ഓടി .


വ്രണിത ശരീരികളായ നാഗങ്ങളെ അവര്‍ പരിചരിച്ചു വേണ്ടതെല്ലാം നല്‍കി. തന്റെ ഇഷ്ട നാഗങ്ങളെ 


പരിചരിക്കുന്നതു കണ്ട ഭഗവാന്‍ പ്രത്യക്ഷ പെട്ട് വാസുദേവ്‌ ശ്രീ ദേവി മാരെ അനുഗ്രഹിച്ചു. 


ആശ്രയിക്കുന്ന ഭക്തന്മാര്‍ക്ക് വംശ ഭാഗ്യം ചൊരിഞ്ഞുകൊണ്ട്‌ എക്കാലവും ഇവിടെ 


അധിവസിക്കുമെന്നും ചൊല്ലി.അന്ന് ഭഗവാന്റെ ശീത കിര ണങ്ങലെട് അഗ്നി യണഞ്ഞു മണ്ണ് ആറിയ ശാ 


ല ഇന്ന് മണ്ണാ റ ശാ ല യായി .ഭഗവാന്റെ അനുഗ്രഹത്താല്‍ ശ്രീ ദേവി അന്തര്‍ജനത്തിന് രണ്ടു ശിശുക്കളു 


ണ്ടായി .ജ്യേഷ്ടനായി സര്‍പ്പ ശി ശുവും,അനുജനായി മനുഷ്യ ശി ശുവും .കാലമായപ്പോള്‍ ജ്യേഷ്ടന്റെ 


നിര്ദേശ പ്രകാരം അനുജന്‍ ഗ്രഹസ്തശ്രമം സ്വീകരിച്ചു സുസ്സന്താ ന ങ്ങളോടെ സുഖമായി കഴിഞ്ഞു. 


തന്റെ അവതാര ധര്‍മ്മം കഴിഞ്ഞ ജ്യെഷ്ടനായ സര്‍പ്പ രാജാവ് തപസ്സമാധിയില്‍ മുഴുകുന്നതിനായി 


നിലവറ പൂകുകയും ചെയ്തു.അതീവ ദുഖിതയായ മാതാവിനോട് അമ്മയ്ക്ക് ദര്സനം നല്‍കി ആണ്ടില്‍ 


ഒരിക്കല്‍ അമ്മ നടത്തുന്ന പൂജയില്‍ ത്ര്പ്തനായി കൊള്ളാമെന്നു സ്വാന്തനമെകി മറയുകയും ചെയ്തു. 


അന്ന് ആ പ്രിയ പുത്രന്‍ അമ്മയ്ക്ക് നല്‍കിയ പൂജാധികാരമാണ് ഇന്നും മണ്ണാ റശാലയുടെ പ്രത്യേകത. 


ആ കുടുംബത്തിലെ മൂപ്പേറിയ അന്തര്‍ജനതിനാണ് അമ്മയുടെ പദവി .സ്ഥാനമേല്‍ക്കുന്ന അന്ന് മുതല്‍ 


നിത്യ ബ്രഹ്മ ചാരി ണിയായി കഴിയുന്നു. എല്ലാ മാസവും ആയില്യം നാള്‍ നിലവരയ്ക്ക് സമീപം നൂറും 


പാല്‍ ശിവരാത്രി ദിവസം സര്‍പ്പബലി എന്നിവ നടത്തുന്നു. തുലാ മാസത്തിലെ ആയില്യമാണ് .കന്നി 


മാസത്തിലെ ആയില്യത്തിനു തിരുവതാംകൂര്‍ മഹാ രാജാക്കന്മാര്‍ മണ്ണാറശാല ദ ര്‍ശനം നടത്തുക 


പതിവ് ആയിരുന്നു.ഒരു പ്രാവശ്യം പതിവ് തെറ്റിയ മഹാ രാജാവ് തുലാമാസത്തില്‍ ദ ര്‍ശനം 


നടത്തുവാന്‍ നിച്ച്ചയിച്ചു .ഉല്‍ സവം ഭം ഗിയാക്കുവാന്‍ വേണ്ട ഏര് ‍പ്പാടും ചെയ്തു. ആദ്യ ദ ര്‍ശനം 


മുടങ്ങിയതിന് പ്രായ ചിത്തമായി ധാരാളം വസ്തുവകകള്‍ കരം ഒഴി വായി നല്‍കുകയും ചെയ്തു. അന്ന് 


മുതലാണ്‌ "മണ്ണാറശാല ആയില്യമായത്"മണ്ണാറശാല യിലെ ശ്രീ നാഗ രാജാവ് ഹരിസ്വരൂപനും 


ശിവാത്മക്നുമാണ് ന്നാണ് വിശ്വാസം .നാഗരാജാവ് അനന്തനും സര്‍പ്പ രാജാവ് വാസുകി യും. ക്ഷേത്ര 


മതിലിനു പുറത്ത് തെക്ക് പടിഞ്ഞാറേ കോണില്‍ കൂവളതറ കാണാം.പാലും പഴവും, പാല്പാ യസ്സവും ,


ഉപ്പും,മഞ്ഞളും ,പുറ്റും മുട്ടയും .സര്‍പ്പ വിഗ്രഹങ്ങളും സമര്‍പ്പിക്കലാണ് പ്രധാന വഴിപാടുകള്‍ . ഉരുളി 


കമിഴ്തല്‍ മറ്റൊരു വഴിപാടാണ് അഭയ വരദനും ആശ്രിത വല്സലനുമായ ശ്രീ നാഗരാജാവ് നമ്മെ 


അനുഗ്രഹിക്കട്ടെ
പ്രധാന നാഗരാജ ക്ഷേത്രങ്ങള്‍
പാമ്പുമെയ്ക്കാട്ട,അത്തിപെറ്റ് നാഗകന്യകാ ക്ഷേത്രം,പെരളശ്ശേരി സുബ്രമണ്യ ക്ഷേത്രം ,ആമെട ക്ഷേത്രം, നാഗംപോഴി ക്ഷേത്രം,അനന്തേശ്വരം ക്ഷേത്രം,അനന്തന്‍കാട് നാഗരാജ ക്ഷേത്രം,തിരുനാഗേശ്വരം ക്ഷേത്രം - കുംഭ കോണം,ശ്രീ കാളഹസ്തി-ആന്ധ്ര,കുക്കി ശ്രീ സുബ്രമണ്യ ക്ഷേത്രം -കര്‍ണ്ണാടക,വെട്ടിക്കൊട്ട് നാഗരാജ ക്ഷേത്രം,മണ്ണാരശാലാ ക്ഷേത്രം,വെളോര്‍ വട്ടം



പാമ്പുംമെക്കാട്ട്കേരളത്തിലെ പ്രധാന നാഗ രാജാ ക്ഷേത്രങ്ങളില്‍ ഒന്നാണിത് .ത്രിശൂര്‍ ജില്ലയില്‍ മാളയ്കടുത്തു വടമയില്‍ നാഗരാജാവും നാഗയക്ഷിയുമാണ് പ്രധാന പ്രതിഷ്ഠ .നാഗരാജാവ് വസുകിയാണ് എന്നാണു സങ്കല്പം . ഇല്ലത്തിന്റെ കിഴക്കേ നിലയില്‍ പടിഞ്ഞാട്ടാണ് ദരശനം.മേക്കാട് ഇല്ലത്തെ നമ്പൂരിയാണ് പൂജാദി കര്‍മ്മങ്ങള്‍ ചെയ്യുന്നത്. സര്‍പ്പ ദോഷ പ്രതിവിധികള്‍ ഇവിടെ ചെയ്തു കൊടുക്കുന്നു. സര്‍പ്പ പ്പാട്ട് ,പാലും പഴവും,നൂറും പാലും എന്നിവയാണ് പ്രധാന്‍ വഴിപാടുകള്‍ ,പ്രാസാദം കോടി വിളക്കിലെ എണ്ണയാണ് .വൃചികം ഒന്നിന് ഇവ്ടുത്തെ പൂജ പ്രസിദ്ധമാണ് ദാരിദ്ര്യ ദുഖത്തിന് അറുതി വരുത്താന്‍ മേക്കാട് നമ്പൂരി പന്ത്രണ്ടു കൊല്ലം തിരുവഞ്ചികുളം ക്ഷേത്രത്തില്‍ ഭജനമിരുന്നപ്പോള്‍ വാസുകി പ്രത്യക്ഷപെട്ടു ഇല്ലത്ത് സാന്നിധ്യം ഉണ്ടാക ണമെന്ന് വരം വാങ്ങിയപ്പോള്‍ നമ്പൂരിയുടെ കുട പ്പുറത്ത് മനയില്‍ വന്നു ചേര്‍ന്ന് എന്നാണ് ഐതിഹ്യം
ആമേട ക്ഷേത്രംഏറണാകുളം ജില്ലയില്‍ ത്രിപുണിതുറ -വൈയ്ക്കം റൂട്ടില്‍ നടക്കാവ് എന്നബസ്‌ സ്റ്റോപ്പില്‍ ഇറങ്ങി പടിഞ്ഞാ റോട്ട് 2 .കി.മി ദൂരം പോയാല്‍ ആമേട ക്ഷേത്രര്തില്‍ എത്താം .സപ്ത മാതൃക്കളെ പ്രധാനമായി പ്രതിഷ്ടിച്ച ഈ അപൂര്‍വ ക്ഷേത്രം കേരളത്തിലുള്ള ഒരു വളരെ പ്രധാന പെട്ട നാഗ ക്ഷേത്രമാണ്. നാഗ രാജാവ്, നാഗയക്ഷി ,കാവില്‍ ഭഗവതി, എന്നിവയാണ് ഉപപ്രതിഷ്ടകള്‍.പരശു രാമന്‍ യാത്രാമധ്യേ കൈതപ്പുഴ കായലില്‍ എത്തിയ പ്പോള്‍ ആമയുടെപുറത്തു നിന്ന് കുളിക്കുന്ന ദേവസ്ത്രീകളെയും അവരോടൊപ്പം ഉണ്ടായിരുന്ന നാഗ കന്യക യേയും ആ കന്യകയ്ക്ക് കൂട്ടായി നാഗരാജാ വിനെയും പ്രതിഷ്ടിച്ചു.എന്നാണു ഐതുഹ്യം .സര്‍പ്പ ദോഷനി വാരണത്തിനായി ധാരാളം ഭക്ത ജനങ്ങള്‍ ഇവടെ എത്തുന്നു.ഇവിടുത്തെ പൂജാരിമാര്‍ ഭക്തജങ്ങളുടെ അവശ്യ പ്രകാരം കുടുംബങ്ങളിലെ സര്‍പ്പ പൂജ നടത്തി കൊടുക്കുന്നു .


വെട്ടിക്കൊട്ട് ശ്രീ നാഗരാജ ക്ഷേത്രം
ആലപ്പുഴ ജില്ലയില്‍ കായംകുളത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് . പ്രമുഖ നാഗരാജ ക്ഷേത്രങ്ങളില്‍ ഒന്നാണിത്. പരശുരാമന്‍ മഴു കൊണ്ട് മണ്ണ് വെട്ടിക്കൂട്ടി അതിനു മുകളില്‍ നാഗ പ്രതിഷ്ഠ നടത്തിയതിനാലാണ് വെട്ടിക്കോട് എന്ന് പേരുണ്ടായത് ആദ്യമായി പ്രതിഷ്ഠ നടന്നത് വെട്ടി കോട് ആയതിനാല്‍ ആദിമൂലം വെട്ടിക്കോട് എന്നാണു വിശേഷണം. അനന്ത ഭഗവാനും, നാഗ യക്ഷിയുമാണ് പ്രതിഷ്ഠ .ശ്രീ പരശുരാമന്‍ അനന്തന്റെ നിത്യ സാന്നിധ്യം ഈ മണ്ണില്‍ ഉണ്ടാവണമെന്ന ആഗ്രഹത്താല്‍ അസുര ശില്പ്പിയായ മയനെ കൊണ്ട് ഒരു അനന്ത വിഗ്രഹം പണിയിച്ചു.അനന്ത ചൈതന്യത്തെ വിഗ്രഹത്തിലേക്ക് ആവാഹിച്ചു പ്രതിഷ്ടാ കര്മത്തിന്റെ മുഹൂര്‍ത്തം കുറിച്ചത് ബ്രഹ്മാവും ദക്ഷിണ സ്വീകരിച്ചതു ശ്രീ പരമേശ്വരനുമായിരുന്നു. അങ്ങിനെ വെട്ടിക്കോട്ടെ നാഗരാജപ്രതിഷ്ടയില്‍ ബ്രഹ്മ വിഷ്ണു മഹേശ്വരന്മാരുടെ തേജസ്സുകളുടെ സമന്വയ മുണ്ടായി .കിഴക്കോട്ടാണ് ദരശനം.ഇവിടെ വന്നു പ്രാര്‍ തിച്ച്ചാല്‍ ത്വക്ക് രോഗം മാറുമെന്നു അനുഭവസ്ഥര്‍ പറയുന്നു. ക്ഷേത്രത്തിനു ചുറ്റും ധാരാളം നാഗ പ്രതിമകളും ശി ല്പ്പങ്ങളും ഉണ്ട്. നാഗലിംഗ പൂക്കളാണ് പൂജയ്ക്ക് എടുക്കുന്നത്. മകരമാസത്തില്‍ പത്ത് ദിവസം ഉത്സവം നടത്തുന്നു. ആയില്യം തൊഴല്‍ ,പൂയം തൊഴല്‍,ശിവരാത്രി, ബാലഭദ്ര ജയന്തി എന്നിവ പ്രധാനമാണ്.സര്‍പ്പ ബലി, നൂറും പാലും,അഷ്ട നാഗപൂജ, രാഹൂ ദോഷശാന്തി ,ധാര, ഉരുളി കമിഴ്ത് ,പുള്ളുവന്‍ പാട്‌ എന്നിവയും പ്രാധന്യ മേറിയതാണ് .ഏകദേശം ആര്‍ ഏക്കര്‍ ഭൂമിയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
നാഗംപൂഴി മനകോട്ടയം ജില്ലയില്‍ വൈയ്ക്കത്ത് നിന്നും എറണാകുളത്തിന് പോകുന്ന റൂട്ടില്‍ റോഡിനു സമീപം ഈ മന സ്ഥിതി ചെയ്യുന്നു. നാഗം പൂഴി മനയിലെ അറയില്‍ ആണ് നാഗരാജാവും നാഗ യക്ഷിയും കിഴക്കോട്ടാണ് ദരശനം .മനയിലെ സ്ത്രീകളാണ് പൂജ ചെയ്യുന്നത്. അഞ്ചു കാവുകളുണ്ട്‌. ഇവയില്‍ ഒന്ന് നാഗകന്യകയാണ്. കുംഭം ,തുലാം ,കന്നി മാസത്തിലെ ആയില്യം എന്നിവ വളരെ പ്രധാനമാണ്.ഇവിടുത്തെ വല്യമ്മ തരുന്ന വിളക്കിലെ എണ്ണ പാണ്ട് രോഗത്തിനു ഉത്തമമാണന്നു വിശ്വസിക്ക പെടുന്നു.

അനന്തന്കാട് നാഗരാജ ക്ഷേത്രംതിരുവനന്തപുരം ജില്ലയില്‍ ശ്രീ പദ്മനാഭ ക്ഷേത്രത്തിന്റെ പടിഞ്ഞാറ് വശത്ത് അനന്തന്‍ ക്കാട് നാഗരാജ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. വൈഷ്ണവ നാഗമായ അനന്തനാണ് ഇവിടുത്തെ പ്രതിഷ്ട.ഇവിടെ പ്രതിഷ്ട നടത്തിയത് വില്വമംഗലമാണ്ന്നും അതല്ല ദിവാകരമുനി എന്ന തുളു സന്യാസി ആണന്നും അതുമല്ല രണ്ടും ഒരേ ആള്‍ തന്നെയാണ് എന്നും ഐതിഹ്യങ്ങള്‍ ഉണ്ട്.ശിലാ രൂപമായ അനന്ത വിഗ്രഹമാ ണിവിടെ.ഇവിടുത്തെ പ്രധാന വഴിപാട്‌ കളമെഴുത്തും പാട്ടുമാണ്‌ .ആയില്യ പൂജയും ഉണ്ട്. പാല്‍ മഞ്ഞള്‍ എന്നിവ അഭിഷേകം നടത്തുന്നു.സര്‍പ്പ ദോഷത്തിനും .കുടുംബ ദോഷത്തിനും അറുതി വരുത്താനും സന്താന ലബ്ധിക്കും പ്ര ത്യേക വഴിപാടുകള്‍ നടത്തി വരുന്നു.





ദിവസത്തിന്റെ അധിപതികളായ നാഗങ്ങള്‍
ബ്രഹ്മാവ്‌ ഓരോ ദിവസത്തിനും അതിന്റെ അധിപതികളായി നാഗങ്ങളെ നിശ്ചയിച്ചിട്ടുണ്ട്. ഇവരെ സ്മരിച്ചുകൊണ്ട് ആ ദിവസം ആരംഭിച്ചാല്‍ ഐശ്വര്യം ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു.
ഞായര്‍---അനന്തന്‍
തിങ്കള്‍ ---വാസുകി
ചൊവ്വ ---തക്ഷകന്‍
ബുധന്‍ --കാര്കൊടകന്‍
വ്യാഴം ---പത്മന്‍
വെള്ളി --മഹാപത്മന്‍
ശനീ ---കാളിയന്‍ ,ശമ്ഖപാലന്‍


ഭദ്രകാളിയുടെ കൈയിലെ ആയുധങ്ങളും അലങ്കാരങ്ങളും അഭയമുദ്ര, ബാണം, ശക്തി, അക്ഷമാല, ധനുസ്സ്, അഗ്നി, ത്രിശൂലം, ശംഖ്, കൃഷ്ണജിനം, ഖഡ്ഗം, പദ്മം , ജലം, ചന്ദ്രക്കല, ശ്യക്ക്‌, ശാന്തി, കമണ്ടലു, ദണ്ട, സ്വര്‍ണ്ണകുംഭം 

No comments: