Pages

Monday, December 12, 2011

*കഥകളിയിലൂടെ മതം പ്രചരിപ്പിക്കാന്‍ *- രംഗകലകളെ കുരിശേറ്റുമ്പോള്‍-....


*കഥകളിയിലൂടെ മതം പ്രചരിപ്പിക്കാന്‍ *

രംഗകലകളെ കുരിശേറ്റുമ്പോള്‍

കഥകളിയിലൂടെ മതം പ്രചരിപ്പിക്കാന്‍ സീറോ മലബാര്‍ സഭ ആര്‍ച്ച്‌ ബിഷപ്പിന്റെ കാര്‍മികത്വത്തില്‍ ദിവ്യകാരുണ്യ ചരിതം കഥകളി കലാമണ്ഡലത്തിലെ കലാകാരന്മാരുടെ നേതൃത്വത്തില്‍ ആടുകയുണ്ടായി. ഈ കലാകാരന്‍ മാധ്യമങ്ങളോടു പറഞ്ഞത്‌ കലയാണ്‌ പ്രധാനം, മതമല്ലെന്നാണ്‌. ഹിന്ദുമതത്തിന്റെ ഭാഗമാണ്‌ കഥകളിയെന്നും കഥകളിയെ സൃഷ്ടിച്ചതും വളര്‍ത്തിയതും സംരക്ഷിച്ചതും അതേ മതമാണെന്നും അവര്‍ വിസ്മരിക്കുകയാണ്‌. ഭാരതീയ രംഗകലകളെ ക്ഷേത്രകലകള്‍ എന്നു വിളിച്ചത്‌ അത്‌ ക്ഷേത്രത്തില്‍ നടന്നതുകൊണ്ട്‌ മാത്രമല്ല. അതിന്റെ ലക്ഷ്യവും ദൗത്യവും മനുഷ്യനും ഈശ്വരനും തമ്മിലുള്ള ആത്മീയ സംവേദനത്തിലൂടെ മോക്ഷം എന്നതായിരുന്നു. ഹിന്ദുമതത്തില്‍നിന്ന്‌ വേര്‍പെടുത്തി ക്ഷേത്രകലകളെ നശിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ 1922 ല്‍ മോഹന്‍ജോദാരോയില്‍നിന്ന്‌ കണ്ടെത്തി ദല്‍ഹി നാഷണല്‍ മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുള്ള 4500 വര്‍ഷത്തിലധികം പഴക്കമുള്ള നൃത്തം ചെയ്യുന്ന പെണ്‍കുട്ടിയുടെ വെങ്കല ശില്‍പ്പം സൃഷ്ടിച്ചത്‌ ഹിന്ദുസംസ്ക്കാരമാണെന്ന്‌ ഓര്‍ക്കണം.
 

വേദകാലഘട്ടത്തില്‍ സംസ്കൃത സാഹിത്യത്തിന്റെ പശ്ചാത്തലത്തില്‍ രൂപംകൊണ്ട ശാസ്ത്രീയ രംഗകലകള്‍ സംഗീതരത്നാകരം അഭിനയദര്‍പ്പണം, ശൃംഗാരപ്രകാശം, നൃത്തരത്നാവലി എന്നീ ഗ്രന്ഥങ്ങളുടെ അടിത്തറയില്‍ ഭാരതത്തിലെമ്പാടും വളരുകയായിരുന്നു.
എ.ഡി ഒന്നാം നൂറ്റാണ്ടില്‍ രചിച്ച ചിലപ്പതികാരത്തില്‍ പ്രതിനായികയും പ്രമുഖ നര്‍ത്തകിയുമായ മാധവിയിലൂടെ സ്ത്രീയും സമൂഹവും തമ്മിലുള്ള ബന്ധം നിര്‍വചിക്കുന്ന കണ്ണകി അനീതിയ്ക്കെതിരെ ജനസാമാന്യത്തെ ഉണര്‍ത്താന്‍ ഉയര്‍ത്തിയത്‌ ചിലങ്കയാണ്‌. ചിലങ്ക പൊട്ടിച്ചെറിയുമ്പോള്‍ മധുര കത്തിയെരിയുന്നു. രാജാവിന്‌ ആത്മഹത്യ ചെയ്യേണ്ടിവരുന്നു. കഴിഞ്ഞ രണ്ടായിരം വര്‍ഷമായി ഭാരതീയത നിര്‍വചിക്കുമ്പോള്‍ കണ്ണകിയുടെ ചിലങ്കയുടെ ഒച്ച കേള്‍ക്കാം. ഇവിടെ ഈശ്വരനും മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ഗാഢബന്ധത്തില്‍നിന്നാണ്‌ മൗലികമായ സര്‍ഗാത്മകത വളര്‍ന്നതും ശാസ്ത്രീയ രംഗകലകള്‍ രൂപപ്പെട്ടതും.
 

എഡി 1004 ലെ തഞ്ചാവൂര്‍ ലിഖിതങ്ങള്‍ 400 ദേവദാസികളെ ക്ഷേത്രങ്ങളില്‍ നിയമിച്ചതും അവര്‍ക്ക്‌ അനുവദിച്ച സൗകര്യങ്ങളും വ്യക്തമാക്കുന്നു. അക്കാലത്ത്‌ രാജാവിന്റെ നേരിട്ടുള്ള സംരക്ഷണയില്‍ കഴിഞ്ഞിരുന്ന നര്‍ത്തകിമാര്‍ക്ക്‌ സമൂഹത്തില്‍ പ്രമുഖ സ്ഥാനമുണ്ടായിരുന്നു. ബ്രിട്ടീഷ്‌ ആധിപത്യത്തോടുകൂടി ദേവദാസികളെ വേശ്യകളായി മുദ്രകുത്തി ശാസ്ത്രീയ രംഗകലയെ അപമാനിച്ചു. ബ്രിട്ടീഷ്‌ വിദ്യാഭ്യാസ പദ്ധതി ഭാരതീയ കല, സാഹിത്യം, സംഗീതം എന്നിവയെ ഒഴിവാക്കി. 20-ാ‍ം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ മഹാന്മാരായ കലാ ആചാര്യന്മാര്‍ പലരും കടുത്ത അവഹേളനത്തിലും ദാരിദ്ര്യത്തിലും ഒറ്റപ്പെട്ടു. ശാസ്ത്രീയ രംഗകലകള്‍ അഭ്യസിപ്പിക്കാന്‍ സ്ഥാപനങ്ങള്‍ ഇല്ലാതായി.
 

സ്വാതന്ത്ര്യസമരം ഉയര്‍ത്തിയ തീജ്വാലയില്‍ ടാഗോറും വള്ളത്തോളും രുഗ്മിണീദേവിയും ഈശ്വരന്‍ സകലവല്ലഭനാണെന്ന സന്ദേശത്തോടെ ശാന്തിനികേതനും കലാമണ്ഡലവും കലാക്ഷേത്രവും ഉയര്‍ത്തിക്കൊണ്ടുവന്നു. സത്യം ശിവം സുന്ദരം എന്ന മംഗളധ്വനി മുഴക്കി നടരാജനെ ദേശീയ മനസ്സിലേക്ക്‌ കൊണ്ടുവന്നു. പ്രപഞ്ച ലീല ആടുന്ന നടരാജന്‍ ഭാരതാംബയ്ക്കൊപ്പംനിന്ന്‌ ബ്രിട്ടീഷ്‌ ക്രൈസ്തവ രാഷ്ട്രീയത്തെ ചോദ്യംചെയ്തു. മഹാക്ഷേത്ര ശില്‍പ്പങ്ങളില്‍നിന്ന്‌ മുദ്രകള്‍ കണ്ടെത്തി ശാസ്ത്രീയ രംഗകലകള്‍ പുനരവതരിപ്പിച്ചു. ഈ ഉണര്‍വ്‌ വിശകലനം ചെയ്ത ബോംബെയിലെ കത്തോലിക്ക പുരോഹിതന്‍ ജോര്‍ജ്‌ പ്രകാശ്‌ താന്‍ ഗാന്ധിയനാണെന്ന്‌ അവകാശപ്പെട്ട്‌ വലിയ പരീക്ഷണങ്ങള്‍ക്ക്‌ വത്തിക്കാന്റെ താല്‍ക്കാലിക അനുമതി വാങ്ങി. ജ്ഞാന്‍ ആശ്രമം എന്ന കത്തോലിക്കാ പള്ളി ആരംഭിച്ചു. കത്തോലിക്കാ ആശ്രമപദ്ധതിയ്ക്ക്‌ തുടക്കമിട്ട്‌ ശാസ്ത്രീയ രംഗകലകളും ശാസ്ത്രീയ സംഗീതവും പഠിക്കാനും പഠിപ്പിക്കാനും തുടങ്ങി. 1954 ല്‍ മുംബൈയില്‍ നടന്ന മാരിയന്‍ കോണ്‍ഗ്രസില്‍ ‘അനുപമ പ്രേമം’ എന്ന സംഗീത നൃത്തശില്‍പ്പത്തിലൂടെ യേശുവിന്റെ സുവിശേഷം പറഞ്ഞു. ആ പരിപാടിയ്ക്ക്‌ കിട്ടിയ സ്വീകരണം കത്തോലിക്ക സഭ ആഗോളതലത്തില്‍ വിശകലനം ചെയ്തു. 1964 ല്‍ മുപ്പത്തി എട്ടാമത്‌ ‘കില്ി‍മശ്ി‍മഹ ൠരവൃശെ‍ശേര രീി‍ഴൃലൈ’ മുംബൈയില്‍ നടന്നപ്പോള്‍ അറുപതിനായിരത്തോളം വരുന്ന സദസ്സില്‍ പോപ്പ്‌ പോള്‍ ആറാമന്‌ മുന്നില്‍ മുന്നൂറ്‌ നര്‍ത്തകരും 250 സംഗീതജ്ഞരും ആയിരം ഗായകരും ചേര്‍ന്ന്‌ ജോര്‍ജ്‌ പ്രകാശിന്റെ നേതൃത്വത്തില്‍ അവതരിപ്പിച്ച പരിപാടി ഏഷ്യയെ കീഴടക്കാനുള്ള പദ്ധതിയുടെ ആസൂത്രണവും രൂപരേഖയും തയ്യാറാക്കിയ രണ്ടാം വത്തിക്കാന്‍ സമ്മേളനത്തെ സ്വാധീനിച്ചു. 1965 ല്‍ അവസാനിച്ച വത്തിക്കാന്‍-രണ്ടിന്റെ അന്തിമ റിപ്പോര്‍ട്ടില്‍ കീഴടക്കേണ്ട സ്ഥലങ്ങളില്‍ വിളവെടുപ്പിനായി പ്രാദേശിക ഭാഷയും കലയും സംഗീതവും സുവിശേഷത്തിനായി ഉപയോഗിക്കാന്‍ അനുമതി നല്‍കി. 1969 ല്‍ ഇന്ത്യയില്‍ കാത്തലിക്‌ യൂണിവേഴ്സിറ്റി ഓഫ്‌ അമേരിക്ക-വാഷിംഗ്ടണും ‘ചമശ്ി‍മഹ യശയഹശരമഹ രമലേരവലശേരമഹ കിെ‍ശേ്ല‍േ ആമിഴഹീൃ‍ല’ ഉം ചേര്‍ന്ന്‌ ഭാരതീയവത്കരണം എന്ന പ്രചരണത്തോടെ പുത്തന്‍ ആക്രമണ പദ്ധതികള്‍ ആവിഷ്ക്കരിച്ചു. ‘കലൈവഴി പുതുയുഗം’ എന്നു പ്രഖ്യാപിച്ച കത്തോലിക്ക സഭ ഭാരതീയ ശാസ്ത്രീയ കലകളുടെ കാതല്‍ ഹൈന്ദവ രീതിയിലുള്ള ദേവോപാസനയാണെന്നും ഭാരതത്തില്‍ കലയ്ക്ക്‌ നിരവധി പ്രാദേശിക സരണികളുണ്ടെങ്കിലും അവയിലെല്ലാം അന്തര്‍ലീനമായിരിക്കുന്ന ഭാരതീയത ഹിന്ദുത്വത്തിന്റെ പര്യായമാണെന്നും അതിനെ മറികടക്കാന്‍ ക്രൈസ്തവ ദൈവശാസ്ത്രത്തിന്റെ ചിന്താശീലുകള്‍ ഭാരതീയ ശാസ്ത്രീയ കലകളുടെ പ്രസരണികളിലൂടെ പ്രസരിപ്പിക്കാന്‍ തയ്യാറെടുപ്പുകള്‍ നടത്തി. ഭാരതീയതയുടെ നിരന്തരമായ നിര്‍വചന പ്രക്രിയയില്‍ ക്രിസ്തുവിന്‌ ഇടം നേടാന്‍ കലകളെ വ്യാപകമായി ഉപയോഗിച്ചു.
 

വചനത്തെ ചമയം ചെയ്യാനും വിശ്വാസത്തെ വര്‍ണശബളമാക്കാനും സുവിശേഷ പ്രചാരണത്തിനും വിശ്വാസ രൂപീകരണത്തിനും ശാസ്ത്രീയകലകളെയും അതിന്റെ പരിസരത്തെയും ഉപയോഗിച്ചുകൊണ്ടുതന്നെ ഉള്ളില്‍ കടന്നു നശിപ്പിക്കാനുള്ള സാധ്യത പരമാവധി പ്രയോജനപ്പെടുത്തി.
 

കേരളത്തില്‍ ദീപികയുടെ ഉടമസ്ഥരായ കാര്‍മലിത്തെ (രമൃാ‍ഹശലേ) സഭ ആബേലച്ചന്റെ നേതൃത്വത്തില്‍ ക്രിസ്ത്യന്‍ ആര്‍ട്ട്സ്‌ ക്ലബ്‌ കലാഭവനാക്കി. വി.ആര്‍.കൃഷ്ണയ്യര്‍, എം.കെ.കെ.നായര്‍, കൃഷ്ണകുമാര്‍ എന്നിവരെ മുന്നില്‍ നിര്‍ത്തി ഉണ്ടാക്കിയ പ്രതിഛായ മൂലം കലാഭവന്‌ ക്ഷേത്രമുറ്റങ്ങള്‍ അഹൈന്ദവീകരണത്തിനായി തുറന്നുകിട്ടി. കലാഭവന്റെ അറിയപ്പെടുന്ന കലാകാരന്മാരെല്ലാം ഹിന്ദുക്കളോ മുസ്ലീങ്ങളോ ആയതുകൊണ്ട്‌ അവരെക്കൊണ്ട്‌ സഭയുടെ പദ്ധതി സുഗമമായി നടത്തിച്ചു. അത്യാധുനിക ഉപകരണ സംവിധാനങ്ങള്‍കൊണ്ടുള്ള മ്യൂസിക്‌ നൈറ്റ്‌, ലൈറ്റ്‌ ഷോ, ഡാന്‍സ്നൈറ്റ്‌, ഗാനമേള, മിമിക്സ്‌ പരേഡ്‌ എന്നിവയിലൂടെ ക്ഷേത്രാങ്കണങ്ങള്‍ മലീമസമാക്കി. നൂറുകണക്കിന്‌ കലാകാരന്മാര്‍ കേരളത്തിലങ്ങോളമിങ്ങോളം കലാഭവന്റെ ചെറു രൂപങ്ങള്‍ ആരംഭിച്ചു. അറുപതിനായിരം പേരെ കല അഭ്യസിപ്പിച്ചെന്നും നാലായിരം കുട്ടികള്‍ 27 വിഭാഗങ്ങളിലായി പഠിക്കുന്നുണ്ടെന്നും അവകാശപ്പെടുന്ന കലാഭവന്‍ അവരുടെ ‘കലാപരിപാടികള്‍’ എത്ര കത്തോലിക്കാ പള്ളികളില്‍ അവതരിപ്പിച്ചു എന്ന്‌ ആരും അന്വേഷിച്ചില്ല. മഹാക്ഷേത്രങ്ങളില്‍ അടക്കം നടന്ന കലാഭവന്റെ ഈ ആക്രമണത്തില്‍ ശാസ്ത്രീയ കലകളുടെ അച്ചടക്കമുള്ള ആസ്വാദക സംഘങ്ങള്‍ ഇല്ലാതായി. പകരം അശ്ലീല ഹാസ്യത്തിനൊപ്പം ആര്‍ത്ത്‌ അട്ടഹസിക്കുകയും ഭ്രമാത്മകമായ ശബ്ദപ്രകാശ താളങ്ങള്‍ക്കൊപ്പം കൂവി വിളിച്ച്‌ ഉടുതുണി വലിച്ചെറിയുന്ന ആഭാസന്‍മാര്‍ അമ്പലപ്പറമ്പുകളിലെത്തി. അതിനൊപ്പിച്ച്‌ ക്ഷേത്രകമ്മറ്റികളും രൂപപ്പെട്ടു. ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച്‌ കത്തിക്കുത്ത്‌ ചടങ്ങായി. ക്ഷേത്രമുറ്റത്ത്‌ പായും കിടക്കയുമായി പോയിരുന്ന ആസ്വാദക സമൂഹം സാമൂഹ്യവിരുദ്ധരെ പേടിച്ച്‌ വീട്ടിലിരുന്നു. കൂത്തമ്പലങ്ങളും രംഗമണ്ഡപങ്ങളും വിറകുപുരകളും ഗോഡൗണുകളുമായി. ആബേലച്ചന്റെ വിജയം രാജ്യമെങ്ങും വന്‍കിട കലാസ്ഥാപനങ്ങള്‍ തുടങ്ങാന്‍ കത്തോലിക്കാ സഭയ്ക്ക്‌ ശക്തി നല്‍കി. തൃശ്ശിനാപ്പള്ളിയിലെ കലൈകാവേരി ഭരതനാട്യത്തിലും ശാസ്ത്രീയ സംഗീതത്തിലും ഉപകരണ സംഗീതത്തിലും ഏഴോളം വിഭാഗങ്ങളില്‍ ഗവേഷണ സൗകര്യമുള്ള എന്‍എഎസി എ+ അക്രിഡേഷന്‍ എയ്ഡഡ്‌ കോളേജ്‌ ആണ്‌. 2008-09 കണക്കനുസരിച്ച്‌ 262 കുട്ടികള്‍ ഇവിടെ റഗുലര്‍ കോഴ്സില്‍ പഠിക്കുന്നു. ആയിരത്തോളം കുട്ടികള്‍ ബ്രിട്ടനിലും ശ്രീലങ്കയിലും മറ്റു സംസ്ഥാനങ്ങളിലെ ഓഫ്‌ കാമ്പസ്‌ സൗകര്യമുപയോഗിച്ച്‌ ഭരതനാട്യം ബിരുദാനന്തര ബിരുദം കോഴ്സുകള്‍ക്ക്‌ പഠിക്കുന്നു. കേരളത്തില്‍ അഞ്ച്‌ ജില്ലകളില്‍ അവരുടെ ഓഫ്‌ കാമ്പസ്‌ ഉണ്ട്‌. 65 ശതമാനം ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന കലൈ കാവേരിയുടെ കലാകാരന്‍ തമിഴ്‌നാട്ടിലെ ക്ഷേത്ര ഉത്സവങ്ങളിലെ നിത്യസാന്നിധ്യമാണ്‌. വരാണസിയിലെ നവ സാധന കലാകേന്ദ്രം ഭരതനാട്യത്തിലും ശാസ്ത്രീയ സംഗീതത്തിലും ബിരുദാനന്തര കോഴ്സുകള്‍ നടത്തുന്ന കത്തോലിക്ക സ്ഥാപനമാണ്‌. കൊല്‍ക്കത്തയിലെ കലാഹൃദയം, പാറ്റ്നയിലെ രവി ഭാരതി, ബാംഗ്ലൂരിലെ നൃത്തവാണി, വരാണസിയിലെ വിശ്വജ്യോതി, മംഗലാപുരത്തെ സന്ദേശ്‌, മുംബൈയിലെ ജ്ഞാന്‍ ആശ്രമം, അഭിനയ അക്കാഡമി, ഒറീസ്സയിലെ ഉത്ക്കല്‍വാണി, ചെന്നൈയിലെ ശാന്തം കമ്മ്യൂണിക്കേഷന്‍, കനിമൊഴിയുടെയും ഗാസ്പര്‍ രാജിന്റെയും തമിഴ്‌ മെയ്യം എന്നിങ്ങനെ ഒട്ടനവധി കലാസ്ഥാപനങ്ങള്‍ വില്ലുപാട്ട്‌ മുതല്‍ ശാസ്ത്രീയ സംഗീതംവരെയും മയിലാട്ടം മുതല്‍ കൂടിയാട്ടംവരെയും ക്രൈസ്തവവത്ക്കരിക്കാനുള്ള തീവ്ര പരീക്ഷണശാലകളായി പ്രവര്‍ത്തിക്കുന്നു. ഇതോടൊപ്പം രൂപതാടിസ്ഥാനത്തില്‍ തേജസ്‌ കമ്മ്യൂണിക്കേഷന്‍-കോഴിക്കോട്‌, സന്ദേശ്‌-ചങ്ങനാശ്ശേരി, സിഎസി കൊച്ചി, വിശ്വദര്‍ശന്‍-കൊല്ലം, വിനിമയ-തിരുവനന്തപുരം എന്നീ സ്ഥാപനങ്ങള്‍ കത്തോലിക്കാ സഭയുടെ ബൃഹത്‌ പദ്ധതിയില്‍പ്പെടുന്നു.
ജ്ഞാന്‍ ആശ്രമം മുന്‍ ഡയറക്ടറും ഭരതനാട്യം കത്തോലിക്ക പുരോഹിതനും നര്‍ത്തകനുമായ ഡോക്ടര്‍ ഫ്രാന്‍സിസ്‌ ബാര്‍ബോസ ഭരതനാട്യത്തെ ക്രൈസ്തവവത്കരിക്കാന്‍ അമേരിക്കയിലെ ന്യൂജേഴ്സിയില്‍ താമസിച്ചുകൊണ്ട്‌ നേതൃത്വം നല്‍കുന്നു. ഭരതനാട്യത്തെക്കുറിച്ച്‌ പ്രഭാഷണങ്ങളും സെമിനാറും നടത്തുന്ന ബാര്‍ബോസ ഭാരതീയ ക്രിസ്ത്യാനികള്‍ക്ക്‌ സെന്റ്‌ തോമസിന്റെ കാലം മുതലുള്ള കലാ പാരമ്പര്യമുണ്ടെന്നാണ്‌ അവകാശപ്പെട്ടത്‌. അദ്ദേഹത്തോടൊപ്പം കത്തോലിക്ക പുരോഹിതനും നര്‍ത്തകനും ആയ ഡോ.സാജു ജോര്‍ജ്‌, അമേരിക്കയിലെ കലൈ റാണി നാട്യശാലയുടെ ഡയറക്ടര്‍ റാണി ഡേവിഡ്‌ തുടങ്ങിയവരുടെ നീണ്ട നിരയുണ്ട്‌. അവര്‍ സംഘടിതമായി വേദ കാലഘട്ടത്തോളം പഴക്കമുള്ള ഭരതനാട്യത്തിലെ ഹസ്തമുദ്രകള്‍ സുവിശേഷ ആവശ്യാനുസരണം മാറ്റി പുതിയത്‌ ഉപയോഗിക്കുന്നു.
 

ഇങ്ങനെ ശാസ്ത്രീയരംഗകലകള്‍ക്കുള്ളില്‍ കടന്ന്‌ ആക്രമിക്കുന്നതോടൊപ്പം അന്താരാഷ്ട്ര ക്രൈസ്തവരാഷ്ട്രീയക്കാര്‍ പ്രമുഖ ദേശീയ കലാസ്ഥാപനങ്ങളും പിടിച്ചടക്കുന്നു. രുഗ്മിണി ദേവി വളര്‍ത്തിയ കലാക്ഷേത്രം ഇന്ന്‌ ഡീംഡ്‌ യൂണിവേഴ്സിറ്റി ആണ്‌. അവിടെ ലീലാ സാംസണ്‍ എന്ന ക്രിസ്ത്യന്‍ നര്‍ത്തകി ഡയറക്ടറായതിനെത്തുടര്‍ന്ന്‌ പരസ്യമായി ഹിന്ദുവിരുദ്ധ നിലപാട്‌ സ്വീകരിച്ചുകൊണ്ട്‌ ഹിന്ദുപ്രാര്‍ത്ഥനകള്‍ നിര്‍ത്തി. ഹോസ്റ്റലിലും നൃത്ത ആഡിറ്റോറിയത്തിലും ഉണ്ടായിരുന്ന ഗണപതി വിഗ്രഹങ്ങള്‍ മാറ്റി. ദേവീദേവന്മാരില്‍ ചാര്‍ത്തിയിരുന്ന ഉടയാടകള്‍ മാറ്റി. രുഗ്മിണീ ദേവിയുടെ കാലത്ത്‌ രൂപകല്‍പ്പന ചെയ്ത ക്ഷേത്രമാതൃകയിലുള്ള കെട്ടിടം പൊളിച്ച്‌ മാറ്റാന്‍ ശ്രമം നടത്തി. കലാക്ഷേത്രത്തിന്റെ സര്‍ട്ടിഫിക്കറ്റിലുണ്ടായിരുന്ന ഹിന്ദുദേവീദേവന്മാരുടെ ചിത്രങ്ങള്‍ മാറ്റി പുതിയ സര്‍ട്ടിഫിക്കറ്റുകള്‍ രൂപകല്‍പ്പന ചെയ്തു. രുഗ്മിണീ ദേവിയുടെ കാലത്ത്‌ രൂപകല്‍പ്പന ചെയ്ത കലാക്ഷേത്രത്തിന്റെ ലോഗോ മാറ്റി. ഈ ഹിന്ദുവിരുദ്ധ നിലപാടുകള്‍ക്ക്‌ പിന്തുണ നല്‍കിക്കൊണ്ട്‌ കേന്ദ്രസര്‍ക്കാര്‍ അവരെ കേന്ദ്ര സംഗീത നാടക അക്കാദമിയുടെ ചെയര്‍മാനാക്കി. അതുവഴി പതിനൊന്നോളം ശാസ്ത്രീയ രംഗകലകളിലൂടെ ഭാരതത്തിലാകമാനം നേരിട്ട്‌ സ്വാധീനം ചെലുത്താന്‍ അവര്‍ക്ക്‌ കഴിഞ്ഞു. കേന്ദ്ര സംഗീത നാടക അക്കാദമിയുടെ കീഴിലാണ്‌ മണിപ്പൂരി നൃത്തത്തിനായുള്ള ജവഹര്‍ലാല്‍ നെഹ്‌റു മണിപ്പൂര്‍ ഡാന്‍സ്‌ അക്കാദമി, ആസ്സാമീസ്‌ ക്ലാസിക്കല്‍ കലകള്‍ക്കുള്ള ഗൗഹാട്ടിയിലെ ശാസ്ത്രീയ സെന്റര്‍, നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ കാത്തലിക്‌-ദല്‍ഹി, രവീന്ദ്ര രംഗശാല എന്നീ ബൃഹത്‌ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ അഹൈന്ദവീകരണ പ്രക്രിയകള്‍ക്കുള്ള പരീക്ഷണങ്ങള്‍ക്ക്‌ ഇവര്‍ തുടക്കമിട്ടു. ഇതോടൊപ്പം സെന്റര്‍ ഫോര്‍ കൂടിയാട്ടം, നോര്‍ത്ത്‌ ഈസ്റ്റ്‌ കള്‍ച്ചര്‍ സെന്റര്‍ ദിമാപൂര്‍ തുടങ്ങി നിരവധി സ്ഥാപനങ്ങളും അവരുടെ നിയന്ത്രണത്തിലേയ്ക്ക്‌ എത്തുന്നു. അതുകൊണ്ടാകണം അമേരിക്കന്‍ വിദേശകാര്യസെക്രട്ടറി ഹിലരി ക്ലിന്റണ്‍ അടുത്തകാലത്ത്‌ ചെന്നൈയിലെത്തി ലീലാസാംസണെ സന്ദര്‍ശിച്ചു. ഈ പശ്ചാത്തലത്തില്‍ നിന്നുവേണം ഒക്ടോബര്‍ 9 ന്‌ കലാമണ്ഡലത്തെ പ്രമുഖ ടൂറിസ്റ്റ്‌ കേന്ദ്രമാക്കും എന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തെയും കലാമണ്ഡലം ചെക്ക്‌ റിപ്പബ്ലിക്കുമായി അക്കാഡമിക്‌ പ്രോഗ്രാമിന്‌ കരാര്‍ ഒപ്പിടുന്നതും കാണേണ്ടത്‌. കമ്പോഡിയയിലെ ക്ഷേത്ര സമുച്ചയങ്ങളെ കേന്ദ്രീകരിച്ച്‌ വളര്‍ന്ന ടൂറിസ്റ്റ്‌ കമ്പോളത്തെക്കുറിച്ച്‌ 1995 യുനസ്കൊ നടത്തിയ പഠനത്തില്‍ വ്യക്തമായത്‌ സംസ്കാരിക ടൂറിസം അവിടുത്തെ സാംസ്കാരിക മൂല്യങ്ങളും മതം, വിശ്വാസം, സൗന്ദര്യബോധം എന്നിവ പുനര്‍നിര്‍വചിച്ചുകൊണ്ട്‌ തദ്ദേശീയ യുവാക്കളെ അടിമപ്പെടുത്തി എന്നാണ്‌. രാമായണ കഥ ഖമര്‍ രീതിയില്‍ അവതരിപ്പിക്കുന്ന ശാസ്ത്രീയനൃത്തത്തെ വെറും വിനോദോപാധിയായി ക്രമപ്പെടുത്തി ഡിസ്കോ ബാറുകളിലെത്തിച്ചു. ബാറുകളും ഹോട്ടലുകളും വഴി ഡോളര്‍കൊണ്ട്‌ മഹത്തായ സംസ്കാരത്തിന്റെ അവശേഷിക്കുന്ന തുരുത്തുകളും സാംസ്ക്കാരിക ടൂറിസം ഇല്ലായ്മ ചെയ്യുകയാണെന്നായിരുന്നു യുനെസ്കോയുടെ കണ്ടെത്തല്‍.
കലാമണ്ഡലവുമായി ചേര്‍ന്ന്‌ കരാര്‍ ഒപ്പിടുന്ന ചെക്ക്‌റിപ്പബ്ലിക്‌ അമേരിക്കയുടെ ഉപഗ്രഹമാണിപ്പോള്‍. അവിടം ആളോഹരി മദ്യ ഉപയോഗത്തില്‍ ലോകത്തില്‍ ഒന്നാം സ്ഥാനത്താണ്‌. അവിടുത്തെ പ്രമുഖ യൂണിവേഴ്സിറ്റി യഥാര്‍ത്ഥത്തില്‍ നിയന്ത്രിക്കുന്നത്‌ അമേരിക്കന്‍ ബുദ്ധിജീവികളാണ്‌. ക്ഷേത്ര കലാകേന്ദ്രമായ കലാമണ്ഡലവും അവിശ്വാസികളുടെ രാജ്യമായ ചെക്ക്‌റിപ്പബ്ലിക്കും തമ്മില്‍ നടക്കുന്ന കരാറിന്‌ കലയുടെ മൗലികമായ സര്‍ഗാത്മകത എന്തെങ്കിലും നല്‍കാനുണ്ടെന്ന്‌ വിശ്വസിക്കാന്‍ തെളിവുകളൊന്നുമില്ല. മറിച്ച്‌ കലയേയും കലാകാരനെയും അടിമപ്പെടുത്തി സംസ്ക്കാരങ്ങളെ ഇല്ലാതാക്കാനുള്ള യുദ്ധത്തിന്റെ ഭാഗമാണ്‌ ഈ നീക്കങ്ങള്‍ എന്ന്‌ വിശ്വസിക്കാന്‍ നിരവധി തെളിവുകളുണ്ടുതാനും.


Kadappadu:
janmabhumi
വെളിച്ചം നല്‍കുന്ന വിളക്കിനെ പോലും 
കുരിശ് വല്‍ക്കരിക്കുന്ന നയത്തെ തിരിച്ചറിയുക ..

വെളിച്ചം നല്‍കുന്ന വിളക്കിനെ പോലും 
കുരിശ് വല്‍ക്കരിക്കുന്ന നയത്തെ തിരിച്ചറിയുക ..
പ്രതികരിക്കുക .....

No comments: