Pages

Thursday, January 13, 2011

മകരസംക്രമം


മകരസംക്രമം


ജനുവരി 14ന് മകരസംക്രാന്തി.
ഹൈന്ദവ ദര്‍ശന പ്രകാരം ഇതൊരു പുണ്യദിനമാണ്.
ഭാരതത്തിലെങ്ങും മകരസംക്രമ നാള്‍ പല പേരുകളില്‍ ആഘോഷിക്കുകയും ചിലയിടങ്ങളില്‍ ഉത്സവമായി കൊണ്ടാടുകയും ചെയ്യുന്നു.

സൂര്യന്‍ ദക്ഷിണയാനം - തെക്കോട്ടുള്ള യാത്ര - പൂര്‍ത്തിയാക്കി ഉത്തരായനം - വടക്കോട്ടുള്ള യാത്ര തുടങ്ങുന്ന ദിവസമാണ് മകരസംക്രമ ദിനം. ഇതു നടക്കുന്നത് ധനുരാശിയില്‍ നിന്ന് മകരം രാശിയിലേക്ക് സൂര്യന്‍ കടക്കുമ്പോഴാണ്.

സൂര്യന്‍റെ ഉത്തരായനകാലത്ത് ഭൂമധ്യരേഖയ്ക്ക് മുകളിലുള്ള ഭാരതമടക്കമുള്ള രാജ്യങ്ങളില്‍ ചൂട് കൂടിവരും, ഊര്‍ജ്ജം കൂടുതലുള്ളതുകൊണ്ടാണ് - ഇത് പുണ്യകാലമായി കരുതുന്നത്. ഭാരതത്തെ സംബന്ധിച്ചുള്ള ആപേക്ഷികമായ ദര്‍ശനമാണിത് .

തീര്‍ത്ഥസ്നാനം നടത്താന്‍ ഏറ്റവും ശുഭകരമായ നാളാണിതെന്നാണ് വിശ്വാസം. ശംഖാസുരനെ വധിച്ച മഹാവിഷ്ണു മകരസംക്രമ ദിവസം ത്രിവേണി സംഗമത്തില്‍ സ്നാനം ചെയ്തു. അന്ന് തൊട്ടാണ് മകര സംക്രമദിനം സ്നാന പുണ്യദിനമായി തീര്‍ന്നത് എന്നാണൊരു വിശ്വാസം.

വസന്ത ഋതുവിനെ സ്വാഗതം ചെയ്യുന്ന കാലമാണിത്. ഈ ദിവസം മുതല്‍ പകലിന് നീളമേറുകയും രാത്രി ചെറുതാവുകയും ചെയ്യുന്നു.
മധുവിദ്യയുടെ സ്ഥാപകന്‍ പ്രവാഹണ മഹര്‍ഷിയാണ് ഭാരതത്തില്‍ മകരസംക്രാന്തി ആഘോഷിക്കാന്‍ തുടങ്ങിയത് എന്നാണ് ഛാന്ദോക്യ ഉപനിഷത്തിലെ പരാമര്‍ശം.

ഉത്തര ഭാരതത്തില്‍ പ്രചാരമുള്ള ഒരു കഥ ഗുരു ഗോരഖ്നാഥാണ് മകരസംക്രമ ആഘോഷം തുടങ്ങി വച്ചത് എന്നതാണ്. ഉത്തര്‍പ്രദേശിലുള്ള ഗോരഖ്പൂരിലെ ഗോരഖ് നാഥ് ക്ഷേത്രത്തില്‍ മകരസംക്രാന്തിക്ക് കിച്ചടി മേള നടക്കുന്നുണ്ട് - ഇന്നും.

ഉത്തരായന കാലം ശുഭകാലമാണ്. ഈ ആറുമാസത്തില്‍ മരിക്കുന്നവര്‍ ബ്രഹ്മത്തെ പ്രാപിക്കും എന്നാണൊരു വിശ്വാസം.

മഹാഭാരതത്തില്‍ മുറിവേറ്റ ഭീഷ്മര്‍ മരിയ്ക്കാന്‍ കൂട്ടാക്കാതെ ശരശയ്യയില്‍ കിടന്നു - ഉത്തരായന പുണ്യമാസക്കാല മൂഹൂര്‍ത്തത്തിനായി 56 ദിവസം അദ്ദേഹം കാത്തിരുന്നു. ഉത്തരായനത്തിലേ അദ്ദേഹം പ്രാണന്‍ വെടിഞ്ഞുള്ളൂ.

"ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേക്ക്" ..

മകരസംക്രമം ജനുവരി 14 ന്.

രാഷ്ട്രീയ സ്വയംസേവക സംഘം ശാഖകളില്‍ കൊണ്ടാടുന്ന ആറ് ഉത്സവങ്ങളില്‍ ഒന്നാണ് "മകരസംക്രമം" .
"ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേക്ക്" എന്ന സന്ദേശവും ഏന്തി മകരസംക്രമം .

സംക്രമം എന്ന വാക്കിന്നു അര്‍ഥം ശരിയായ കാല്‍വെപ്പ് എന്നാണ് .
ധനുരാശിയില്‍ നിന്ന് മകരം രാശിയിലെക്കുള്ള സൂര്യന്റെ പ്രവേശനത്തിനെ മകരസംക്രമം എന്ന് പറയുന്നു.
ദക്ഷിണായനം പൂര്‍ത്തിയാക്കി ഉത്തരായനം ആരംഭിക്കുന്നത് ഈ സുദിനത്തില്‍ ആണ് .ഉത്തരായന കാലം സദ്‌കര്‍മ്മങ്ങള്‍ക്ക് ഉചിതമായ കാലം ആണ് .സൂര്യന്റെ നേര്‍രശ്മികള്‍ ഭാരതത്തില്‍ പതിക്കുന്നത് ഉത്തരായനകാലഘട്ടത്തില്‍ ആണ്.

ഭാരതത്തില്‍ പകലിന്റെ ദൈര്‍ഘ്യം ഈ കാലയളവില്‍ കൂടുതല്‍ ആണ് .അതായതു ,പരിവര്‍ത്തനത്തിന്റെ കാലം എന്നും പറയാം .

3 comments:

Hindushabdam said...

Makara Sankranti is celebrated in Kerala at Sabarimala where the Makara Jyothi is visible followed by the Makara Vilakku celebrations.

Makara Sankranti is the day when the Sun God begins its ascendancy and entry into the Northern Hemisphere.It occurs every January is an auspicious day for Hindus. It is also a special time for devotees of Lord Ayyappa who undertake the pilgrimage to Sabari hills where they offer prayers and converge to witness a spectacle called Makara Jyoti or heavenly light.
Ayyappa, popularly known as Dharma Shasta is the presiding deity at Sabarimala which is situated in the Western Ghats in Pattanamthitta district of Kerala. He is believed to be the one who protects us from all the evil propensities of Kaliyuga.

He is called Sarva Roga Nivarana Dhawantharamurthi or the one who cures all diseases. Ayyappa is also known as Anna Dana Prabhu and Akhilanda Koti Brahmandanayakam.

He is an incarnation of Vishnu who assumed the form of an enchantress, Mohini, and her union with Shiva led to the conception and birth of Lord Ayyappa. Ayyappa is also known as Ayya, Ayyan, Appan or Kaliyuga Varadan.

Unknown said...
This comment has been removed by a blog administrator.
PANJAJANYA said...

Introduction of Makar Sankranti:
Makar Sankranti is one of the most auspicious day for the Hindus, and is celebrated in almost all parts of the country in myriad cultural forms, with great devotion, fervor & gaiety. Lakhs of people take a dip in places like Ganga Sagar & Prayag and pray to Lord Sun. It is celebrated with pomp in southern parts of the country as Pongal, and in Punjab is celebrated as Lohri & Maghi. Gujarati’s not only look reverentially up to the sun, but also offer thousands of their colorful oblations in the form of beautiful kites all over the skyline. They may be trying to reach upto their glorious God or bring about greater proximity with the one who represents the best. It is a day for which Bhishma Pitamah kept waiting to leave his mortal coil.
Makar Sankranti is the day when the glorious Sun-God of Hindus begins its ascendancy and entry into the Northern Hemisphere. Sun for the Hindus stands for Pratyaksha-Brahman – the manifest God, who symbolizes, the one, non-dual, self-effulgent, glorious divinity blessing one & all tirelessly. Sun is the one who transcends time and also the one who rotates the proverbial Wheel of Time. The famous Gayatri Mantra, which is chanted everyday by every faithful Hindu, is directed to Sun God to bless them with intelligence & wisdom. Sun not only represents God but also stands for an embodiment of knowledge & wisdom. Lord Krishna reveals in Gita that this manifested divinity was his first disciple, and we all know it to be indeed a worthy one too. No Sundays for the Sun, may be because one who revels in its very ‘being’, the very essence of his own Self, is always in the Sunday mood.
The co-relation of cosmic events with individual life and values is one of the most astounding traits of Hindu Masters. Once this co-relation is brought about thereafter these cosmic events become instrumental to remind us the best which we cherish & value. Of all the cosmic bodies Sun is the most glorious & important, thus every sun-centric cosmic event became very important spiritual, religious & cultural events. On Makar Sankranti day the Sun begins its ascendancy and journey into the Northern Hemisphere, and thus it signifies an event wherein the Gods seem to remind their children that ‘Tamaso Ma Jyotir Gamaya’. May you go higher & higher – to more & more Light and never to darkness