Pages

Wednesday, May 4, 2011

ഗുരുവായൂര്‍ക്ഷേത്രം



ശ്രീമഹാവിഷ്ണു ഗുരുവായൂരപ്പനായി വാണരുളുന്ന പുണ്യസങ്കേതമാണ് ശ്രീഗുരുവായൂര്‍. കാലഗണനയ്ക്ക്അതീതമായ ചരിത്രസത്യങ്ങളും അത്ഭുതസാക്ഷ്യങ്ങളും പരസ്പരം കൂടിച്ചേര്ന്ന ഒരു സ്ഥിതിവിശേഷമാണ്ഗുരുവായൂരില്കാണുവാന്സാധിക്കുക. ഗുരുവായൂര്ക്ഷേത്രത്തിലെ വിഗ്രഹം ശ്രീമഹാവിഷ്ണു വൈകുണ്ഠത്തില്വച്ച് പൂജിച്ചിരുന്നതാണ്‌. ഇക്കാരണത്താലാണ്ഗുരുവായൂര്ഭൂലോകവൈകുണ്ഠം എന്നപേരിലറിയപ്പെടുന്നത്‌. വളരെ അപൂര്വവും ദിവ്യവുമായ പാതാള അഞ്ജനം എന്ന കല്ലുകൊണ്ടുള്ള വിഗ്രഹം പിന്നീട്ബ്രഹ്മാവിന്റെ പക്കല്എത്തിച്ചേര്ന്നു. ബ്രഹ്മാവ്അത്സുതപസ്സിന്നല്കി. സുതപസ്സില്നിന്ന്കശ്യപപ്രജാപതിയിലേയ്ക്ക് വന്ന വിഗ്രഹം വസുദേവരുടെ പക്കല്എത്തിച്ചേരുകയും ചെയ്തു. വസുദേവരുടെ കയ്യിലുള്ള വിഗ്രഹം ഭഗവാന്ശ്രീകൃഷ്ണന്ദ്വാരകയില്വച്ച് പൂജിച്ചിരുന്നു.

ദ്വാപരയുഗത്തില്പ്രളയംമൂലം ദ്വാരകമുങ്ങുമ്പോള് ജലോപരിതലത്തില്ഒരു വിഗ്രഹം കാണുമെന്നും ഇതിനെ കലിയുഗത്തില്ഉചിതമായ സ്ഥലത്ത് പ്രതിഷ്ഠിക്കുവാന്ദേവഗുരുവായ ബൃഹസ്പതിയോട്പറയണമെന്ന്സ്വര്ഗാരോഹണത്തിന് മുമ്പ്ഭഗവാന്ശ്രീകൃഷ്ണന്ഉദ്ധവരോട് പറഞ്ഞിരുന്നു..

വര്ഷങ്ങള്ക്കുശേഷം വിഗ്രഹപ്രതിഷ്ഠയ്ക്കുള്ള ഉചിതമായൊരു സ്ഥലംതേടി ബൃഹസ്പതിയും വായുദേവനുംകൂടി ലോകം മുഴുവന്ചുറ്റിസഞ്ചരിച്ചു. യാത്രാവസാനം പരശുരാമന്റെ ക്ഷണം അനുസരിച്ച്അവര്പരമശിവന്തപസ്സുചെയ്തിരുന്ന രുദ്രതീര്ത്ഥക്കരയിലെത്തി. രുദ്രതീര്ത്ഥക്കരയ്ക്കുമുണ്ട്പുണ്യമായ ഒരു ഐതിഹ്യം. തീര്ത്ഥത്തില്മുങ്ങി പരമശിവന്മഹാവിഷ്ണുവിനെ തപസ്സുചെയ്യുന്ന സമയം പ്രചേതസ്സുകള്പ്രജാസൃഷ്ട്യര്ത്ഥം മഹാവിഷ്ണുവിനെ തപസ്സ്ചെയ്ത് പ്രസാദിപ്പിക്കുവാന് തീര്ത്ഥക്കരയിലെത്തി. പ്രചേതസ്സുകളുടെ ഉദ്ദേശ്യം ദിവ്യദൃഷ്ടിയില്കണ്ടറിഞ്ഞ പരമശിവന്തീര്ത്ഥത്തിന്റെ മുകളില്വന്ന്അവര്ക്ക് രുദ്രഗീതം ഉപദേശിച്ചു. രുദ്രഗീതം ജപിച്ചുകൊണ്ട്ഏതാണ്ട്പതിനായിരത്തോളം വര്ഷം തപസ്സുചെയ്ത പ്രചേതസ്സുകള്ക്കുമുന്നില്പ്രത്യക്ഷനായി മഹാവിഷ്ണു അവര്ക്ക് വരവുംകൊടുത്തു. ഇതിന്റെ ഫലമായി ദക്ഷപ്രജാപതിയെ അവര്ക്ക്പുത്രനായി ലഭിക്കുകയുംചെയ്തു. രുദ്രനും പ്രചേതസ്സുകളും വളരെക്കാലം ഇവിടെ തപസ്സ്ചെയ്തതിനാല് ഇവിടം ഒരു പുണ്യഭൂമിയായിത്തീര്ന്നിരുന്നു
.  ശ്രീനാരായണതീര്ത്ഥമെന്നുംകൂടി പേരുള്ള തീര്ത്ഥത്തിലാണ് ശ്രീഗുരുവായൂരപ്പന്റെ ആറാട്ട്നടക്കുന്നത്‌..


രുദ്രതീര്ത്ഥക്കരയിലെത്തിയ ബൃഹസ്പതിയുടെയും വായുദേവന്റെയും ഉദ്ദേശം മനസ്സിലാക്കിയ പരമശിവന്തീര്ത്ഥത്തിന്റെ മുകളിലെത്തി അതിന്റെ മാഹാത്മ്യത്തെക്കുറിച്ച്വര്ണിച്ചു. താനും പ്രചേതസ്സുകളും തപസ്സുചെയ്തിരുന്ന സ്ഥലമാണ്വിഗ്രഹപ്രതിഷ്ഠയ്ക്ക്ഉത്തമമെന്നും തീര്ത്ഥത്തിന്റെ മറുകരയിലുള്ള മമ്മിയൂരില്‍ ഇനി
വാണുകൊള്ളാമെന്നും പരമശിവന്പറഞ്ഞു. പരമശിവന്റെ നിര്ദ്ദേശാനുസരണം പരശുരാമന്റെ സാന്നിദ്ധ്യത്തില്ബൃഹസ്പതയും വായുദേവനുംകൂടി പ്രതിഷ്ഠനടത്തി. പരമശിവന്പൂജാകാര്യങ്ങളെല്ലാം നിര്വഹിക്കുകയും പുണ്യസ്ഥലം ഇനി ഗുരുവിന്റെയും വായുവിന്റെയും പേരില്അറിയപ്പെടുമെന്ന്അവരെ അനുഗ്രഹിച്ചശേഷം മമ്മിയൂരിലേയ്ക്ക്പോകുകയും ചെയ്തു. അങ്ങനെയാണ് പുണ്യസങ്കേതത്തിന്ഗുരുവായൂര് എന്നപേര്ലഭിച്ചത്‌. ഗുരുവായൂരില്ദര്ശനം നടത്തിയാല്മമ്മിയൂരിലുംകൂടി തൊഴണമെന്ന്പറയുന്നത്ഇതിനാലാണ്‌. കുംഭമാസത്തിലായിരുന്നു പ്രതിഷ്ഠാകര്മം നടന്നത്‌. പൂയംനാളില്ക്രിയകള്തുടങ്ങി അനിഴം നാളില്അവസാനിക്കുകയും ചെയ്തു. എന്തെങ്കിലും കാരണവശാല്മമ്മിയൂര്ക്ഷേത്രത്തില്ദര്ശനം നടത്താന്ഭക്തര്ക്ക് സാധിച്ചില്ലെങ്കില്ഇടത്തരികത്തുകാവില്ഭഗവതിക്ഷേത്രത്തിന്റെ വടക്കുകിഴക്കേ മൂലയില്നിന്ന്മമ്മിയൂര്ക്ഷേത്രഭാഗത്തേയ്ക്ക്നോക്കിപ്രാര്ത്ഥിച്ചാലും മതിയെന്നാണ്വിശ്വാസം..

പ്രതിഷ്ഠാനന്തരം ബൃഹസ്പതിയും വായുവുംകൂടി ദേവശില്പിയായ വിശ്വകര്മാവിനെ വിളിച്ച്ക്ഷേത്രം നിര്മിക്കുവാനുള്ള നിര്ദ്ദേശം നല്കി. മലയാളമാസം മേടം ഒന്നിനുള്ള വിഷുദിനത്തില്സൂര്യരശ്മികള് ക്ഷേത്രത്തിനുള്ളില്ലഭിക്കത്തക്കവിധത്തില്വിശ്വകര്മാവ്ക്ഷേത്രം പണിയുകയുംചെയ്തു..

ഗണപതിയും ശാസ്താവും ഇടത്തരിയത്തുകാവ്ഭഗവതിയുമാണ് ഇവിടുത്തെ പ്രധാന ഉപദേവതകള്‍. നാലമ്പലത്തിന്റെ തെക്കുപടിഞ്ഞാറ്ഭാഗത്തായാണ് ഗണപതിയുടെ സ്ഥാനം. നാലമ്പലത്തിനകത്ത്തെക്കുഭാഗത്തായാണ്ശാസ്താവിന്റെ സ്ഥാനം. ക്ഷേത്രത്തിന്റെ വടക്കുഭാഗത്തായാണ്ഇടത്തരിയത്തുകാവില്ഭഗവതിയുടെ സ്ഥാനം..




നിത്യപൂജാക്രമങ്ങള്

വെളുപ്പിന്മൂന്ന് മണിക്ക്- നടതുറക്കല്
3.00 മുതല്3.10 വരെ - നിര്മാല്യദര്ശനം
3.10 മുതല്3.45 വരെ - തൈലാഭിഷേകം,
വാകച്ചാര്ത്ത്, ശംഖാഭിഷേകം, സപ്തശുദ്ധി അഭിഷേകം 3.45 മുതല് 4.10 വരെ - മലര്നിവേദ്യം, മുഖാലങ്കാരം
4.30 മുതല്4.50 വരെ - ഉഷനിവേദ്യം
4.50 മുതല്6.15 വരെ - ദര്ശനം, എതിരേറ്റുപൂജ തുടര്ന്ന്ഉഷപ്പൂജ
6.15 മുതല്7.15 വരെ - ദര്ശനവും ശീവേലിയും
7.15 മുതല്9.00 വരെ - പാലഭിഷേകം, നവകാഭിഷേകം, പന്തീരടി നിവേദ്യം, പൂജ
9.00 മുതല്11.30 വരെ - ദര്ശനം
11.30 മുതല്12.30 വരെ - നിവേദ്യം - ഉച്ചപൂജ
12.30 മുതല്4.30 വരെ - നട അടയ്ക്കല്വൈകുന്നേരം 4.30 ന്- നട തുറക്കല്
4.30 മുതല്6.15 വരെ - ശീവേലി, ദര്ശനം
6.15 മുതല്6.45 വരെ - ദീപാരാധന (അസ്തമയമനുസരിച്ച്‌)
6.45 മുതല്8.15 വരെ - ദര്ശനം, നിവേദ്യം, അത്താഴപൂജ 8.30 മുതല്9.00 വരെ - അത്താഴശീവേലി
9.00 മുതല്9.15 വരെ - വിളക്ക്തൃപ്പുക ഓലവായന
9.15 ന്- നട അടയ്ക്കല്.

ഉദയാസ്തമനപൂജയുള്ള ദിവസങ്ങളില്ഉച്ചപൂജവരെയുള്ള പൂജകളുടെ സമയങ്ങളില്സാധാരണ ദിവസങ്ങളുടേതില്നിന്നും മാറ്റം ഉണ്ടാകും. ഉദയാസ്തമനപൂജയുണ്ടെങ്കില്ആകെ 21 പൂജവരും.
അന്ന്വിളക്ക്കഴിഞ്ഞ്നട അടയ്ക്കുവാന്ഏകദേശം രാത്രി പത്തുമണിയാകും. സാധാരണ ദിവസങ്ങളില്അഞ്ച്പൂജകളും മൂന്ന് ശീവേലിയുമാണിവിടെയുള്ളത്‌..

വഴിപാടുകള്

പാല്പായസം, നെയ്പായസം, ഗണപതി അര്ച്ചന, വെണ്ണനിവേദ്യം, തുലാഭാരം, പഞ്ചസാര, വാഴപ്പഴം, ഭാഗവത സപ്താഹം, അര്ച്ചന പുരുഷസൂക്തം, അര്ച്ചന അഷ്ടോത്തരം, അര്ച്ചന സഹസ്രനാമം, ശാ��്ത അര്ച്ചന, നെയ്വിളക്ക്, ശ്രീകോവിലില്നെയ്വിളക്ക്, ലളിതാ സഹസ്രനാമം, ലളിതാ സഹസ്രനാമാര്ച്ചന, നാരായണീയം..

ഉദയാസ്തമന പൂജ

ഗുരുവായൂരിലെ ഉദയാസ്തമനപൂജ വിശ്വപ്രസിദ്ധമാണ്‌. ഏതാണ്ട് അടുത്ത പത്തുവര്ഷത്തേക്കുള്ള പൂജയുടെ ബുക്കിംഗ്പൂര്ത്തിയായിരിക്കുന്നത് ഇതിന്റെ പ്രധാന്യം വിളിച്ചോതുന്നുണ്ട്‌. രാവിലത്തെ ശീവേലിക്ക്ശേഷം സാധാരണയുള്ള പൂജകളേക്കാളും അധികമായി പ്രത്യേക പതിനഞ്ച്പൂജകളാണ്ഈസമയത്ത്നടക്കുക. ഭക്തര്ക്ക്പ്രത്യേക സദ്യയും വൈകുന്നേരത്തെ വിളക്കും മറ്റൊരു പ്രത്യേകതയാണ്‌. തൃപ്പുക ഉദയാസ്തമനപൂജയുടെ അവസാനമുള്ളതാണ്‌..

കലണ്ടര്

ദുര്ഗാഷ്ടമി, പൂജവെപ്പ്: കന്നി 10 / 26.09.2009 മഹാനവമി : കന്നി 11 / 27.09.2009 വിജയദശമി, പൂജയെടുപ്പ്: കന്നി 12 / 28.09.2009 കൃഷ്ണഗീതിദിനം : തുലാം 30 / 15.11.2009 മേല്പത്തൂര്ദിനം : വൃശ്ചികം 08 / 23.11.2009 ഗുരുവായൂര്ഏകാദശി : വൃശ്ചികം 13 / 28.11.2009 ദ്വാദശി : വൃശ്ചികം 14 / 29.11.2009 നാരായണീയദിനം : വൃശ്ചികം 28 / 13.12.2009 കുചേലദിനം : ധനു 01/ 16.12.2009 കളഭാട്ടം : ധനു 11 / 26.12.2009 വൈകുണ്ഠ ഏകാദശി : ധനു 26 / 10.01.2010 ശിവരാത്രി : മകരം 30 / 12.02.2010 ഗുരുവായൂര്ഉത്സവം : കുംഭം 06/ 18.02.2010 പൂന്താനദിനം : കുംഭം 07 / 19.02.2010 ഉത്സവം കൊടിയേറ്റം, ആനയോട്ടം : കുംഭം 14 / 26.02.2010 പള്ളിവേട്ട : കുംഭം 22 / 06.03.2010 ആറാട്ട്, കൊടിയിറക്കം : കുംഭം 23 / 07.03.2010 വിഷു : മേടം 02 / 15.04.2010 വൈശാഖമാസാരംഭം : മേടം 31 / 14.05.2010 അക്ഷയതൃതീയ, ബലരാമജയന്തി : ഇടവം 02/ 16.05.2010 വൈശാഖമാസാവസാനം : ഇടവം 29 / 12.06.2010 .

കൃഷ്ണനാട്ടം

ശ്രീഗുരുവായൂരപ്പന്റെ പരമഭക്തനും കോഴിക്കോട്സാമൂതിരിയുമായിരുന്ന മാനവേദമഹാരാജാവാണ്കൃഷ്ണനാട്ടത്തിന്റെ ഉപജ്ഞാതാവ്‌. അവതാരം മുതല്സ്വര്ഗാരോഹണം വരെയുള്ള ഭഗവാന്ശ്രീകൃഷ്ണന്റെ ലീലകളെ ആസ്പദമാക്കി എട്ട്ദിവസത്തെ കഥകളായിട്ടാണ്കൃഷ്ണനാട്ടം അവതരിപ്പിച്ചുവരുന്നത്‌. ഭക്തന്മാരുടെ വഴിപാടായും കലാരൂപം അവതരിപ്പിക്കുന്നുണ്ട്‌. .

അവതാര കഥ നടത്തുന്നയാള്ക്ക്സന്താനലബ്ധിയാണ്ഫലമായി ലഭിക്കുക. കാളിയമര്ദ്ദനമാണെങ്കില് വിഷബാധാശമനമാണ്സാധ്യമാവുക. രാസക്രീഡയാണെങ്കില്കന്യകമാരുടെ ശ്രേയസ്സ്, ദാമ്പത്യകലഹം തീരല്തുടങ്ങിയവയാണ് ഫലമായി ലഭിക്കുക. കംസവധത്തിലൂടെ ശത്രുതാനാശമാണ്ലഭ്യമാവുക. സ്വയംവര കഥയിലൂടെ വിവാഹം നടക്കുന്നതിനും വിദ്യാഭ്യാസം, അപവാദങ്ങളുടെ ശമനം എന്നിവയുമാണ്ലഭിക്കുക. ബാണയുദ്ധത്തിലൂടെ അഭീഷ്ടപ്രാപ്തിയാണ് കിട്ടുക. വിവിദവധത്തിലൂടെ കൃഷി, ദാരിദ്ര്യശമനം തുടങ്ങിയവയാണ്ലഭ്യമാവുക. സ്വര്ഗ്ഗാരോഹണത്തിലൂടെ മോക്ഷപ്രാപ്തിയുമാണ്ഫലമായി ലഭിക്കുന്നത്‌. .

ഗുരുവായൂര്കേശവന്

ഒരു നേര്ച്ചയെന്നോണം നിലമ്പൂരിലെ വലിയരാജ തന്റെ 12 ആനകളില്ഒന്നിനെ ഗുരുവായൂരപ്പന്റെ നടയില് സമര്പ്പിച്ചു. ആനയുടെ പേരായിരുന്നു കേശവന്‍. നടയ്ക്കുവയ്ക്കുന്ന സമയത്ത് പത്തുവയസ്സായിരുന്ന കേശവന്‌..

തലയെടുപ്പ്, സൗന്ദര്യം, ശാന്തസ്വഭാവം, ഗാംഭീര്യം എന്നിവ കേശവനില്നിറഞ്ഞുനിന്നിരുന്നു. ഗുരുവായൂര്ക്ഷേത്രത്തിലെ ചിട്ടകളെക്കുറിച്ച്വളരെയധികം അറിവുണ്ടായിരുന്ന ആന പാപ്പാന്മാര്പറയാതെതന്നെ തന്നെ തളച്ചിരിക്കുന്ന സ്ഥലത്തുനിന്നും എഴുന്നള്ളിപ്പ്നടക്കുന്ന..സ്ഥലത്തേയ്ക്ക് തനിയെ പോകുമായിരുന്നുവെന്നാണ്പഴമക്കാരുടെ വാദം. .

ഭഗവാന്റെ തിടമ്പു ശിരസ്സിലേറ്റുമ്പോള്മാത്രമേ കേശവന്തന്റെ മുന്കാലുകള്മടക്കിയിരുന്നുള്ളു. അല്ലാത്ത സമയങ്ങളില്പിന്കാലില്കൂടി മാത്രമേ കയറാന്ആള്ക്കാരെ അനുവദിച്ചിരുന്നുള്ളു. ആരെയും ഉപദ്രവിക്കുകയോ മറ്റ്നാശനഷ്ടങ്ങള്വരുത്തുകയോ ചെയ്ത ചരിത്രമില്ല. 1973 ല്ഗുരുവായൂര്കേശവന്ക്ഷേത്രചരിത്രത്തിലാദ്യമായി ഗജരാജപട്ടം കിട്ടുകയും ചെയ്തു..


ക്ഷേത്രത്തിലെ വിശേഷദിവസങ്ങള്

ഗുരുവായൂര് ഏകാദശി

വൃശ്ചികമാസത്തിലെ വെളുത്തപക്ഷത്തിലുള്ള ഏകാദശിയാണ് ഗുരുവായൂര്ഏകാദശി അഥവാ ഉത്ഥാന ഏകാദശി. ഏകാദശിക്ക്ഒരുമാസംമുമ്പുതന്നെ ഇതോടനുബന്ധിച്ചുള്ള വിളക്കുകള്ക്ഷേത്രത്തില്ആരംഭിക്കും. ഏകാദശി, ദ്വാദശി, ത്രയോദശി എന്നീ ദിവസങ്ങളില്വരുന്ന ഭക്തര്ക്ക്ക്ഷേത്രത്തില്വിശേഷാല് പ്രസാദമൂട്ട്നല്കുന്ന പതിവുമുണ്ട്‌..

നാരായണീയദിനം

മഹാകവി മേല്പ്പത്തൂര്നാരായണഭട്ടതിരിപ്പാട്നാരായണീയം രചിച്ച്ഗുരുവായൂരപ്പന് സമര്പ്പിച്ചതിന്റെ സ്മരണയ്ക്കായാണ് ദിനം ആഘോഷിക്കുന്നത്‌..

പൂന്താനദിനാഘോഷം

ശ്രീ ഗുരുവായൂരപ്പന്റെ പരമഭക്തനായിരുന്ന പൂന്താനത്തിനോടുള്ള ആദരസൂചകമായി എല്ലാവര്ഷവും കുംഭമാസത്തിലെ അശ്വതിനക്ഷത്രദിവസം പൂന്താനദിനമായി ആഘോഷിച്ചുവരുന്നു..

കൃഷ്ണഗീതി ദിനം

കൃഷ്ണനാട്ടത്തിന്ആധാരമായ കൃഷ്ണഗീതി എന്ന സംസ്കൃതകാവ്യം മാനവേദന്സാമൂതിരിപ്പാട്സമര്പ്പിച്ചതിന്റെ ഓര്മയ്ക്കായിട്ടാണ്കൃഷ്ണഗീതിദിനം ആചരിച്ചുവരുന്നത്‌..

ചെമ്പൈ സംഗീതോത്സവം

ശ്രീ ഗുരുവായൂരപ്പന്റെ പരമഭക്തനും സംഗീതജ്ഞനുമായിരുന്ന ചെമ്പൈ വൈദ്യനാഥഭാഗവതരുടെ ഓര്മയ്ക്കായിട്ട്മേല്പ്പത്തൂര്ഓഡിറ്റോറിയത്തില്വെച്ചാണ് സംഗീതോത്സവം അരങ്ങേറുന്നത്‌..

ആനയോട്ടം

ഗുരുവായൂരമ്പലത്തില് ആനകളില്ലാതിരുന്ന സമയത്ത്തൃക്കണാമതിലകം ക്ഷേത്രത്തില്നിന്നാണ്ഉത്സവത്തിന് ആനകളെകൊണ്ടുവന്നിരുന്നത്‌. ഒരിക്കല്എന്തോ കാരണത്താല്തൃക്കണാമതിലകം ക്ഷേത്രത്തില്നിന്ന്ആനകളെ അയയ്ക്കാന്സാധിക്കില്ലെന്ന്ഭാരവാഹികള്അറിയിച്ചു. എന്നാല്അന്ന്ഉച്ചകഴിഞ്ഞ്ഒരുകൂട്ടം ആനകള്തൃക്കണാമതിലകം ക്ഷേത്രത്തില്നിന്ന്ഗുരുവായൂരിലേയ്ക്ക്തനിയെ ഓടിവന്നുവെന്നതാണ് ആനയോട്ടത്തിന്പിന്നിലുള്ള ഐതിഹ്യം. ഗുരുവായൂര്ഉത്സവം ആരംഭിക്കുന്നത് മഞ്ജുളാല്പരിസരത്തുനിന്നുള്ള ആനയോട്ടത്തോടുകൂടിയാണ്‌. .

ദ്വാദശിപണം വയ്ക്കല്

ഗുരുവായൂര്ഏകാദശി കഴിഞ്ഞുവരുന്ന ദ്വാദശി ദിവസം ബ്രാഹ്മമുഹൂര്ത്തത്തില്കൂത്തമ്പലത്തില്ദ്വാദശി പണം വെയ്ക്കുക എന്നൊരു ചടങ്ങുണ്ട്‌. ഇതേദിവസം രാവിലെ 9 മണിയ്ക്ക്നട അടച്ചാല് വൈകുന്നേരം 4.30 മാത്രമേ നടതുറക്കുകയുള്ളു. .

ഗുരുവായൂരിലെ ജന്മാഷ്ടമി

ജന്മാഷ്ടമി എല്ലാവര്ഷവും ഗുരുവായൂര്ക്ഷേത്രത്തില് വിവിധ പരിപാടികളോടെയും പ്രത്യേക ചടങ്ങുകളോടെയുമാണ്നടത്തിവരുന്നത്‌. ചുറ്റുവിളക്ക്, അപ്പം, പാല്പ്പായസം എന്നിവയാണ്അഷ്ടമിരോഹിണി ദിവസത്തെ ക്ഷേത്രത്തിലെ വിശേഷാല്വഴിപാടുകള്‍. ഭഗവാന്റെ ജന്മദിനത്തില് ക്ഷേത്രദര്ശനത്തിനെത്തുന്ന എല്ലാ ഭക്തജനങ്ങള്ക്കും പിറന്നാള്സദ്യ നല്കുന്ന പതിവുമുണ്ട്‌. സദ്യയിലാണ്ഗുരുവായൂരപ്പന്നിവേദിച്ച പാല്പ്പായസം നല്കുന്നത്‌. അത്താഴപൂജയുടെ പ്രസന്നപൂജാ സമയത്താണ്ഭഗവാന്അപ്പം നേദിക്കുന്നത്‌. പന്തീരടി പൂജയ്ക്കും ഉച്ചപൂജയ്ക്കും പാല്പായസം നിവേദിക്കും..

ശ്രീകൃഷ്ണജയന്തിക്ക് മൂന്ന്നേരവും കാഴ്ചശീവേലി ഗുരുവായൂരിലെ പ്രത്യേകതയാണ്‌. സ്വര്ണക്കോലം എഴുന്നള്ളിക്കുന്ന ശീവേലിക്ക്അഞ്ച്ആനകളെങ്കിലുമുണ്ടാവും. അഷ്ടമിരോഹിണിദിവസംശ്രീകൃഷ്ണാവതാരംവരത്തക്കവിധത്തില്ഭാഗവതസപ്താഹം നാലോ അഞ്ചോ ദിവസം മുമ്പേ ആരംഭിക്കുന്നു..

ഹരിവാസരം

ഏകാദശിയുടെ അന്ത്യഖണ്ഡവും 15 നാഴികയും ദ്വാദശിയുടെ ആദ്യഖണ്ഡവും 15 നാഴികയും കൂടിയുള്ള 30 നാഴികയ്ക്കാണ് ഹരിവാസരം എന്നുപറയുന്നത്‌. എല്ലാ ഏകാദശീവ്രതങ്ങളും പ്രാധാന്യമുള്ളവ തന്നെയെങ്കിലും വൈകുണ്ഠൈകാദശി, ശയനൈകാദശി, ഉത്ഥാനൈകാദശി എന്നിവ വളരെ പ്രാധാന്യമേറിയതാണ്‌..

ക്ഷേത്രാനുബന്ധ പുണ്യസ്ഥലങ്ങള്

കാര്യാലയ ഗണപതി

ക്ഷേത്രത്തിന്റെ കിഴക്കേനടയ്ക്കല്മേല്പ്പത്തൂര് ഓഡിറ്റോറിയത്തിന്പിറകിലായുള്ള ദേവസ്വം ഓഫീസ്മതില്കെട്ടിനുള്ളിലാണ് ഗണപതിപ്രതിഷ്ഠ സ്ഥിതിചെയ്യുന്നത്‌..

പുന്നത്തൂര് ക്ഷേത്രം

ഗുരുവായൂരില്നിന്നും ഏകദേശം മൂന്ന്കിലോമീറ്റര് വടക്കുമാറിയുള്ള ആനത്താവളത്തിനുള്ളിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്‌. ഭഗവതിയും മഹാദേവനും മഹാവിഷ്ണുവുമാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠകള്‍..

മഞ്ജുളാല്

മഞ്ജുള എന്ന വാരസ്യാര് പെണ്കുട്ടി എല്ലാദിവസവും വൈകിട്ട്ഭഗവാന്ചാര്ത്താനുള്ള മാലയുമായി ക്ഷേത്രത്തിലെത്തുമായിരുന്നു. ഒരുദിവസം മഞ്ജുള വന്നപ്പോള്ക്ഷേത്രനട അടച്ചിരിക്കുന്നതാണ്കാണാന്കഴിഞ്ഞത്‌. ആല്മരച്ചുവടുവരെ എത്തിയ കുട്ടി വലിയൊരു തെറ്റുചെയ്തപോലെ കരയാനാരംഭിച്ചു. ഇതേസമയം അതുവഴിവന്ന പൂന്താനം നമ്പൂതിരി കഥകളെല്ലാം മനസ്സിലാക്കുകയും ദൈവം എല്ലായിടത്തും വിരാജിക്കുന്നവനാണെന്നും മഞ്ജുളയുടെ കൈയിലിരിക്കുന്ന മാല ആലിന്റെ താഴെയുള്ള കല്ലില്ചാര്ത്താനും പറഞ്ഞു..

മഞ്ജുള അതുപോലെ ചെയ്തതിനുശേഷം വീട്ടിലേയ്ക്ക്പോകുകയും ചെയ്തു. പിറ്റേന്ന്ക്ഷേത്രത്തിലെത്തിയ മേല്ശാന്തിക്ക്വിഗ്രഹത്തെ ചാര്ത്തിയിരുന്ന മാലകളെല്ലാം മാറ്റാന്സാധിച്ചെങ്കിലും ഒരു മാലമാത്രം മാറ്റാന്സാധിച്ചില്ല. അവിടെ കൂടിയിരുന്ന ഭക്തരെല്ലാം പരിഭ്രാന്തരാവുകയും ചെയ്തു. എന്നാല്അവിടെ ഉണ്ടായിരുന്ന പൂന്താനം തലേന്നുരാത്രിയില്നടന്ന കഥകളെല്ലാം അവിടെ കൂടിയിരുന്നവരോട്പറയുകയും ചെയ്തു. അത്ഭുതമെന്നുപറയട്ടെ വിഗ്രഹത്തില്ഒട്ടിയിരുന്ന മാല താനേ അടര്ന്നുവീഴുകയും ചെയ്തു. ആലാണ്പില്ക്കാലത്ത്മഞ്ജുളാല്എന്നപേരില് പ്രശസ്തമായത്‌. .

പൂന്താനം ക്ഷേത്രം

മലപ്പുറം ജില്ലയില്പെരിന്തല്മണ്ണ-നിലമ്പൂര്റൂട്ടില്ഏകദേശം 68 കി.മീ. മാറ�..യുള്ള പൂന്താനംദേശത്താണ്പൂന്താനം ക്ഷേത്രവും പൂന്താനം ഇല്ലവും സ്ഥിതിചെയ്യുന്നത്‌. മഹാവിഷ്ണുവാണ്ഇവിടുത്തെ പ്രധാനപ്രതിഷ്ഠ. പൂന്താനം പൂജിച്ചിരുന്ന വെണ്ണക്കണ്ണന്റെ പ്രതിഷ്ഠ ക്ഷേത്രത്തിലെ മറ്റൊരു പ്രത്യേകതയാണ്‌. കുംഭമാസത്തിലെ പൂന്താനദിനാഘോഷവും ചിങ്ങത്തിലെ അഷ്ടമിരോഹിണിയും ഇവിടുത്തെ പ്രധാനദിവസങ്ങളാണ്‌. വിദ്യാരംഭത്തിനായി നിരവധി ഭക്തര്നവരാത്രികാലങ്ങളില്എത്താറുണ്ട്‌. .

മേല്പ്പത്തൂര്സ്മാരകം

മലപ്പുറം ജില്ലയിലെ തിരുനാവായ വിഷ്ണുക്ഷേത്രത്തില്നിന്ന്ഏകദേശം മൂന്ന്കിലോമീറ്റര്മാറിയുള്ള ചന്ദനക്കാവ്ഭഗവതി ക്ഷേത്രത്തിനടുത്താണ്മേല്പ്പത്തൂര്ഇല്ലപ്പറമ്പ് സ്ഥിതിചെയ്യുന്നത്‌. ഗുരുവായൂരില്നാരായണീയദിനമെന്നപോലെ ഇല്ലപ്പറമ്പില് മേല്പ്പത്തൂര്നാരായണഭട്ടതിരിപ്പാടിന്റെ സ്മരണയ്ക്കായി എല്ലാവര്ഷവും വൃശ്ചികം 8- നാരായണീയദിനം ആഘോഷിക്കുന്നു..

ക്ഷേത്രത്തിലേയ്ക്ക് പ്രവേശിക്കുമ്പോള്ശ്രദ്ധിക്കേണ്ട കാര്യങ്ങള്

പൈജാമ, ചെരുപ്പ്, ബനിയന്, ലുങ്കി, ഷര്ട്ട്, കള്ളിമുണ്ട്, പാന്റ്തുടങ്ങിയവ ധരിച്ച്ക്ഷേത്രത്തിലേയ്ക്ക് കടക്കാന്പാടില്ല. മൊബെയില്ഫോണ്, വിവിധതരം ക്യാമറകള്, ടേപ്പ്റിക്കാര്ഡര്, റേഡിയോ തുടങ്ങിയവ ക്ഷേത്രത്തിലേയ്ക്ക്കൊണ്ടുപോകാതിരിക്കുവാന്ശ്രദ്ധിക്കുക. നവദമ്പതികള്വിവാഹം കഴിഞ്ഞ ഉടനെ നാലമ്പലത്തിലേയ്ക്ക്പ്രവേശിക്കുവാന്പാടില്ല. ചെറിയകുട്ടികളെ ഏറെനേരം നാലമ്പലത്തിനകത്ത്നിര്ത്തുമ്പോള്ശ്രദ്ധിക്കുക. കുട്ടികള്മൂത്രമൊഴിക്കുകയോ മറ്റോ ചെയ്ത്അശുദ്ധമായാല്പുണ്യാഹത്തിനുള്ള ചെലവ് രക്ഷിതാക്കള് വഹിക്കേണ്ടതായിവരും..

എത്തിച്ചേരേണ്ടവിധം

ഗുരുവായൂര്ക്ഷേത്രം തൃശൂരില്നിന്ന്വടക്കുപടിഞ്ഞാറായി 29 കി.മീ. മാറിയാണ്സ്ഥിതിചെയ്യുന്നത്‌. കുന്നംകുളംവഴിയുള്ള ദേശീയപാത ഗുരുവായൂരില്നിന്ന്എട്ട്കി.മീ. മാറിയാണ് കടന്നുപോകുന്നത്‌. അമ്പലത്തിന്റെ കിഴക്കുഭാഗത്തുള്ള മഞ്ജുളാലിന്സമീപത്താണ് പ്രൈവറ്റ്ബസ്റ്റാന്റ്സ്ഥിതിചെയ്യുന്നത്‌. ഇവിടെനിന്നും തൃശൂര്‍-ഗുരുവായൂര് റൂട്ടില്മിനിട്ടുകള്ഇടവിട്ട്ബസ്സര്വ്വീസ്ഉണ്ട്‌. കെഎസ്ആര്ടിസി ബസ്റ്റാന്റ്ഇവിടെനിന്നും 500 മീറ്റര് മാറിയാണ്സ്ഥിതിചെയ്യുന്നത്‌. .

ക്ഷേത്രത്തിന്റെ കിഴക്ക്ഭാഗത്തായാണ്റെയില്വേസ്റ്റേഷന് സ്ഥിതിചെയ്യുന്നു. കൊച്ചി അന്താരാഷ്ട്രാ വിമാനത്താവളം ഇവിടെനിന്നും 80 കി.മീ. മാറിയാണ്സ്ഥിതിചെയ്യുന്നത്‌. കോഴിക്കോട്വിമാനത്താവളം ഇവിടെനിന്ന്100 കി.മീ. അകലെയുമാണ്സ്ഥിതിചെയ്യുന്നത്‌..