Pages

Saturday, July 2, 2011

" ശ്രീപത്മനാഭസ്വാമിക്ഷേത്രം " - ഹൈന്ദവസമൂഹം നോക്കിനില്‍ക്കില്ല

ശ്രീപത്മനാഭസ്വാമിക്ഷേത്രം 

ഹൈന്ദവസമൂഹം നോക്കിനില്‍ക്കില്ല






ശ്രീപത്മനാഭസ്വാമി ക്ഷേത്രം – പ്രതിഷ്ഠയും പ്രത്യേകതയും


കേരളത്തിന്റെ മുഴുവന്‍ പ്രൌഢിയും ഗാംഭീര്യവും ഉള്‍ക്കൊണ്ടു് തലസ്ഥാനനഗരിയുടെ ഹൃദയഭാഗത്ത് ശ്രീപത്മനാഭസ്വാമി ക്ഷേത്രം നിലകൊള്ളുന്നു. വിശാലമായ കരിങ്കല്‍ കോട്ടയ്ക്കുള്ളില്‍ മനോഹരമായ ശില്പവൈദഗ്ദ്ധ്യത്തില്‍ മെനഞ്ഞെടുത്ത ക്ഷേത്രഗോപുരത്തിനുള്ളിലെ ശ്രീകോവിലില്‍ വിരാജിക്കുന്ന ശ്രീപത്മനാഭസ്വാമിയുടെ വിഗ്രഹ പ്രതിഷ്ഠ അനേകം പ്രത്യേകതകള്‍ നിറഞ്ഞതാണ്. കടുശര്‍ക്കരബിംബമെന്ന് ഒറ്റവാക്കില്‍ പറയാമെങ്കിലും ഇതിന്റെ നിര്‍മ്മിതി ഒരു നിസ്സാരകാര്യമല്ല. ബിംബനിര്‍മ്മാണവിധിയെക്കുറിച്ച് തന്ത്രസമുച്ചയത്തിലും താന്ത്രിക-മാന്ത്രികവിധികളുടെ ഇരിപ്പിടങ്ങളായ ചില പുരാതന തറവാടുകളിലെ നിലവറകളില്‍ ഇന്നും പുറംലോകം അറിയാതെയിരിക്കുന്ന മഹത്തായ താളിയോലഗ്രന്ഥങ്ങളിലും കടുശര്‍ക്കരബിംബ നിര്‍മാണവിധി പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്.
മറ്റു വിഗ്രഹങ്ങള്‍പോലെ എടുത്തുമാറ്റാനാകാത്തവിധം പൂര്‍ത്തിയാക്കപ്പെടേണ്ട ഈ ബിംബം പ്രതിഷ്‌ഠിക്കുന്നിടത്തുവച്ചുതന്നെ പണിപൂര്‍ത്തിയാക്കണമെന്നുള്ളതുകൊണ്ട് ആദ്യമേ പ്രതിഷ്ഠാസ്ഥാനം നിര്‍ണയിക്കപ്പെടണം. മനുഷ്യശരീരത്തിലെ ആന്തരികാസ്ഥികള്‍ക്കുതുല്യം ആദ്യം കരിങ്ങാലി മരത്തിന്റെ കാതലില്‍ വംശദണ്ഡും, വക്ഷോഭദണ്ഡും, കടി, ഊര്, ഭുജ, പാര്‍ശ്വദണ്ഡുകളും നിര്‍മ്മിച്ച്‌ യഥാസ്ഥാനങ്ങളില്‍ അടുക്കി ചെമ്പുകമ്പികളാല്‍ ബന്ധിപ്പിച്ചുറപ്പിച്ചു് ഉറപ്പുവരുത്തി രൂപകല്‍പന ചെയ്യണം. ഈ രൂപത്തിനു തന്ത്രശാസ്ത്രത്തില്‍ ശൂലം എന്നുപറയപ്പെടുന്നു.
നാലുഭാഗം തിരുവട്ടാപ്പശയും, മൂന്നുഭാഗം കുന്തിരിക്കവും, അഞ്ചുഭാഗം ഗുല്ഗുലുവും, എട്ടുഭാഗം ചെഞ്ചല്യവും, മൂന്നുഭാഗം കാവിമണ്ണും പൊടിയാക്കി, നെയ്യും തേനും ആവശ്യാനുസരണം സമമായി ചേര്‍ത്തു ചൂടാക്കി ദ്രാവകരൂപം വരുത്തി, ഈ ശൂലത്തിന്മേല്‍ പുരട്ടുകയും ശുദ്ധമായ ചകിരിനാര് കൂട്ടിപ്പിരിച്ചു ഞരമ്പുകള്‍ തീര്‍ക്കുകയും വേണം. വിഗ്രഹത്തിന്റെ ഉറപ്പിനും മുറുക്കത്തിനും വേണ്ടിയാണ് ചകിരിനാരുകളാല്‍ ഞരമ്പുകള്‍ വരിയുന്നത്.
ബിംബദീര്‍ഘവും വിശാലതയും ആവശ്യവും അനുസരിച്ച് ശില്പിയുടെ യുക്താനുസരണം അളവുനിശ്ചയിച്ച് ശുഭദിനത്തില്‍ താന്ത്രികവിധിപ്രകാരം മണ്ണെടുക്കണം. മണ്ണ് ചവിട്ടിനടക്കാത്തതും വിസര്‍ജ്ജ്യവസ്തുക്കളാല്‍ അശുദ്ധിയാകാത്തതും ആയിരിക്കണം. അങ്ങനെയായതുകൊണ്ട് മേല്‍മണ്ണ് മാറ്റി അടിമണ്ണ് ഉപയോഗിക്കുന്നതായിരിക്കും ഉത്തമം. മണ്ണെടുത്തുകഴിഞ്ഞാല്‍ അതിനെ കലക്കി അരിച്ചുണക്കി പൊടിയാക്കി പത്തുദിവസം നാല്പ്പാമരകഷായത്തിലും പത്തുദിവസം കരിങ്ങാലികഷായത്തിലുമായി ഇടേണ്ടതാണ്. കഷായശുദ്ധി വരുത്തിക്കഴിഞ്ഞാല്‍ മേല്‍പ്പറയപ്പെട്ട മരുന്നുപൊടികളുമായി മണ്ണിന്റെ നാലിലൊരുഭാഗം ചേര്‍ത്ത് വറ്റിച്ച് ത്രിഫലക്കഷായത്തിലിടണം.
യവം, ഗോതമ്പ്, ഉഴുന്നുപരിപ്പ് ഇവ മൂന്നും കാശാവിന്റെ ഇലയും ചേര്‍ത്തുപൊടിച്ചു മണലിന്റെ പകുതി ചേര്‍ത്ത് ഇളനീര്‍വെള്ളത്തിലിട്ടു പത്തുദിവസം സൂക്ഷിക്കണം. കൂടെ തിരുവട്ടാപ്പശയും ഗുല്ഗുലുവും കുന്തിരിക്കവും ചെഞ്ചല്യവും കൂട്ടിക്കലര്‍ത്തിയ പൊടി, മണലിന്റെ നാലിലൊരുഭാഗം ഇവ ചേര്‍ക്കണം. ഈ മിശ്രിതത്തെ പിന്നീട്‌ ഏഴുദിനങ്ങള്‍ പശുവിന്‍തൈരില്‍ സൂക്ഷിക്കുകയുംവേണം.
ചുക്ക്, കുരുമുളക്, തിപ്പലി, മഞ്ഞള്‍ ഇവ പൊടിച്ചു മേല്‍പ്പറഞ്ഞ മണ്ണില്‍ചേര്‍ത്ത് നെയ്യും പാലും തേനും കൂട്ടി മണ്ണു് നനച്ച് പ്ലാവിന്‍പശയും കൂവളപ്പശയും മണലിന്റെ നാലിലൊന്നും ചേര്‍ത്ത് ചന്ദനം, പൊന്നരിതാരം, കുങ്കുമം, കര്‍പ്പൂരം, അകില്‍, ഗോരോചനം ഇവ സമമായി പൊടിച്ച് മണലിന്റെ എട്ടിലൊന്നു ഭാഗം കണക്ക് വരുത്തി, കാശാവിന്‍ തൈലം, പൊന്ന്, വെളളി, ഗംഗാവൃത്തിക, ഗംഗാജലം, പുറ്റുമണ്ണ് ഇവ കിട്ടുന്ന അളവില്‍ ചേര്‍ത്ത് മുത്തുചിപ്പി, ശംഖ്, പുറ്റുമണ്ണ്, പ്ലാവിന്‍പശ ഇവയും ചകിരിനുറുക്കി അരിഞ്ഞതും മണലിന്റെ നാലിലൊന്ന് കൂട്ടി പശരൂപത്തിലാക്കി ആദ്യം നിര്‍മിക്കപ്പെട്ട ശൂലത്തിന്മേല്‍ പുരട്ടി ആകൃതിയും ഭംഗിയും വരുത്തി അല്പദിവസം പട്ടുകൊണ്ട് മൂടിയിടണം. വിഗ്രഹത്തിന്റെ ഉപരിതലം ഉറയ്ക്കുംവരെ അന്തരീക്ഷത്തിലെ പൊടിയും പ്രാണികളും പറ്റിപ്പിടിയ്ക്കാതിരിക്കുന്നതിനുവേണ്ടിയാണ് പട്ടുകൊണ്ട് മൂടിയിടാറുള്ളത്.
കരിനീലംപോലെയോ, ആറ്റിന്‍ചുക്കുപോലുള്ളതോ ആയ കറുത്തകല്ലുകളും, ആറ്റുമണല്‍, കോഴിപ്പരല് ‍ഇവ പൊടിച്ചുചേര്‍ത്ത്‌ കല്ക്കമുണ്ടാക്കി പ്ലാശിന്റെ ഇലയില്‍ കുഴച്ചുതേച്ച് അലങ്കാരങ്ങള്‍ വരുത്തി ചായക്കൂട്ടുകള്‍ നിര്‍മ്മിച്ച്‌ പുരട്ടിയാണ് കടുശര്‍ക്കരബിംബം പണിയുക.

ശ്രീപത്മനാഭസ്വാമിയുടെ കടുശര്‍ക്കരവിഗ്രഹത്തില്‍ മറ്റൊരു പ്രധാന പ്രത്യേകത കൂടിയുള്ളത് വിഷ്ണുവിന്റെ പ്രതിരൂപമായി പൂജിക്കപ്പെടുന്ന സാളഗ്രാമങ്ങള്‍ പന്തീരായിരത്തിയെട്ടെണ്ണം (12008) ഉള്‍പ്പെടുത്തിയിരിക്കുന്നു എന്നതാണ്. പന്ത്രണ്ടു സാളഗ്രാമങ്ങള്‍ വൈഷ്ണവ ആചാരവിധിപ്രകാരം ഒരു സങ്കേതത്തില്‍ വച്ചാരാധിച്ചാല്‍ ആ സങ്കേതത്തിനു കാലക്രമേണ ഒരു മഹാക്ഷേത്രത്തിന്റെ ശക്തി ലഭ്യമാവുമെന്ന് ആഗമങ്ങള്‍ പ്രഖ്യാപിക്കുന്നു. ഇവിടെ നൂറ്റാണ്ടുകളായി നിഷ്കര്‍ഷതയോടെ, വിപുലമായ വൈഷ്ണവാചാരങ്ങള്‍ പാലിച്ച് പന്തീരായിരത്തിയെട്ട് സാളഗ്രാമങ്ങള്‍ അടങ്ങുന്ന മൂലവിഗ്രഹമാകയാല്‍ പ്രസ്തുത ക്ഷേത്രം ആയിരം മഹാക്ഷേത്രങ്ങളുടെ ചൈതന്യവും ശക്തിയുമാണ് ആര്‍ജ്ജിക്കുന്നത്. ഇവിടം ഉള്‍ക്കൊള്ളുന്ന മഹിമ തെളിയിക്കുവാന്‍ ഈ ആശയം മാത്രം മതി. (നേപ്പാളിലെ ഗണ്ഡകീനദിയില്‍ നിന്ന് ശേഖരിച്ച സാളഗ്രാമങ്ങള്‍ ‍അന്നത്തെ നേപ്പാള്‍ രാജാവാണ് തിരുവിതാംകൂറിലേക്ക് അയച്ചുകൊടുത്തത്.)
ബിംബ നിര്‍മ്മാണത്തിനുവേണ്ടിവരുന്ന കാലതാമസവും അധികച്ചിലവും മറ്റു ബുദ്ധിമുട്ടുകളും കണക്കിലെടുത്തിട്ടാകണം ഇന്ന് ഇത്തരം വിഗ്രഹങ്ങള്‍ നിര്‍മ്മിക്കുകയോ പ്രതിഷ്‌ഠിക്കുകയോ ചെയ്യാത്തത്.

തിരുവിതാംകൂര്‍ രാജവംശത്തിന്റെ സത്യസന്ധതയ്‌ക്ക്‌ മഹാനിധിയെക്കാള്‍ മൂല്യം
ഭാരതത്തിലെ എന്നല്ല ലോകത്തിലെതന്നെ ഏറ്റവും സമ്പന്നമായ ക്ഷേത്രമായിരുന്നു ശ്രീപത്മനാഭസ്വാമിക്ഷേത്രമെന്ന്‌ ഇപ്പോള്‍ തെളിയുകയാണ്‌. മുപ്പത്തിമൂവായിരംകോടിരൂപയുടെ സ്വര്‍ണ്ണനിക്ഷേപം ഉള്ള തിരുപ്പതി വെങ്കിടാചലസ്വാമിക്ഷേത്രമാണ്‌ ഭാരതത്തിലെ ഏറ്റവും സമ്പത്തുള്ളക്ഷേത്രമെന്നാണ്‌ കരുതിയിരുന്നത്‌. ആ സമ്പന്നത ആ ക്ഷേത്രത്തിലും തിരുപ്പതിവെങ്കിടാചലപതിയുടെ വിഗ്രഹത്തിലും മാത്രമല്ല തീര്‍ത്ഥാടകപ്രവാഹത്തിലും ദൃശ്യമായിരുന്നു. ഇവിടെയാണ്‌ സമാനതകളില്ലാത്ത തിരുവിതാംകൂര്‍ രാജവംശത്തിന്റെ ചരിത്രം സൂര്യതേജസോടെ വിളങ്ങുന്നത്‌. ലളിതമായി ജീവിതംനയിച്ച ശ്രീപത്മനാഭദാസന്മാരായ തിരുവിതാംകൂര്‍ രാജാക്കന്മാരെപ്പോലെതന്നെയായിരുന്നു ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ ബാഹ്യാഡംബരങ്ങളും. അതേസമയം നിഷ്‌ഠകളിലോ പൂജാദികര്‍മ്മങ്ങളിലും ഒരുവിട്ടുവീഴ്‌ചയും ഇല്ലതാനും.
വളരെവിശാലമായ ചുറ്റമ്പലമുള്ള ഈ ക്ഷേത്രത്തില്‍ അതിന്റെ പ്രശസ്‌തിയ്‌ക്കനുസരിച്ച്‌ തീര്‍ത്ഥാടകര്‍ എത്തിയിരുന്നോ എന്നും സംശയമാണ്‌. എന്നാല്‍ ശ്രീപത്മനാഭസ്വാമിക്ഷേത്രം ഹൈന്ദവതീര്‍ത്ഥാടനകേന്ദ്രങ്ങളില്‍ അതിപ്രധാനമായ സ്ഥാനം ലഭിക്കുന്നതിന്‌ പുതിയ കണ്ടെത്തല്‍കാരണമാകുമെന്ന്‌ഉറപ്പാണ്‌.

ഇതുവരെ കണ്ടെത്തിയ നിധിയുടെ കണക്കനുസരിച്ച്‌ ഇനിയുള്ള അറകള്‍കൂടി തുറക്കുമ്പോള്‍ മൊത്തം ഒരുലക്ഷംകോടി രൂപയുടെയെങ്കിലും നിധി ഉണ്ടാകുമെന്ന്‌ ഉറപ്പാണ്‌. ഇതിന്റെ പുരാവസ്‌തുമൂല്യംകൂടി കണക്കാക്കുമ്പോള്‍ അത്‌ രണ്ടോമൂന്നോലക്ഷംകോടിയായി വര്‍ദ്ധിക്കുകയും ചെയ്യും. ഈ അളവറ്റ സമ്പത്തിന്‌ ഉടമയായിരുന്ന ശ്രീപത്മനാഭസ്വാമിയുടെ ദാസന്മാരായി നാടുഭരിച്ച തിരുവിതാംകൂര്‍ രാജവംശത്തിന്റെ സത്യസന്ധതയുടെ മൂല്യം ഇപ്പോള്‍ കണ്ടെടുത്ത നിധിയേക്കാള്‍ വലുതാണ്‌.

`ധര്‍മ്മമാണ്‌ കുലദൈവം’ എന്നതാണ്‌ തിരുവിതാംകൂര്‍ രാജവംശത്തിന്റെ മുഖമുദ്ര. ധര്‍മ്മം ആര്‍ഷഭാരതം ലോകത്തിനു നല്‍കിയ ഏറ്റവും വലിയ സമ്പത്താണ്‌. ധര്‍മ്മത്തില്‍ മുറുകെപിടിച്ചാകണം രാജാവും പ്രജകളും ജീവിക്കേണ്ടത്‌ എന്നതാണ്‌ ആര്‍ഷ പാരമ്പര്യം. അത്‌ അടിമുടി പിന്‍തുടര്‍ന്ന രാജവംശമാണ്‌ തിരുവിതാംകൂറിലേത്‌. എല്ലാം ശ്രീപത്മനാഭന്‌ സമര്‍പ്പിച്ച `തൃപ്പടിദാന’ത്തിനുശേഷം ശ്രീപത്മനാഭ ദാസന്മാരായി നാടുഭരിച്ച മഹനീയ പാരമ്പര്യമാണ്‌ തിരുവിതാംകൂര്‍ രാജവംശത്തിന്റേത്‌.

രാജഭരണം അവസാനിക്കുകയും മുന്‍രാജാക്കന്മാര്‍ക്ക്‌ നല്‍കിവന്ന `പ്രിവിപഴ്‌സ്‌’ നിര്‍ത്തലാക്കുകയും ചെയ്‌ത്‌ പതിറ്റാണ്ടുകള്‍കഴിഞ്ഞിട്ടും തിരുവിതാംകൂര്‍ രാജവംശം നാട്ടുകാരെ സംബന്ധിച്ച്‌ ഇന്നും രാജകുടുംബം തന്നെയാണ്‌. ഈ ആത്മബന്ധത്തെ തെറ്റായി വ്യാഖ്യാനിച്ചവര്‍ക്കുള്ള മറുപടികൂടിയാണ്‌ പത്മനാഭസ്വാമിക്ഷേത്രത്തില്‍നിന്ന്‌ കണ്ടെടുത്ത വിലമതിക്കാനാകാത്ത നിധി. പത്മനാഭന്റെ `നാലുചക്രം’ വാങ്ങുന്നത്‌ മുജ്ജന്മസുകൃതമായാണ്‌ കരുതിയിരുന്നത്‌. എങ്ങനെയായിരിക്കണം നാടിന്റെ നിധിസൂക്ഷിക്കേണ്ടതെന്നതിന്‌ മാതൃകകൂടിയാണ്‌ ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലേത്‌.

നാടുഭരിക്കുന്നവര്‍ക്ക്‌ കരുതല്‍വേണം എന്നതിന്‌ തെളിവാണ്‌ രാജകുടുംബം കാണിച്ചുതന്നിരിക്കുന്ന മാതൃക. ജനകീയ ഭരണത്തില്‍ കമ്മിയില്ലാതെ ഒരു ബഡ്‌ജറ്റ്‌പോലും അവതരിപ്പിക്കാന്‍ കഴിയാത്ത രാഷ്‌ട്രീയ യജമാനന്മാരെ ഇളിഭ്യരാക്കുന്നതാണ്‌ രാജഭരണത്തിന്റെ ഈ കരുതല്‍ധനം. `രാജാവ്‌ പ്രത്യക്ഷദൈവം’ എന്ന്‌ കരുതിയിരുന്ന ഒരു കാലത്തെ സാക്ഷ്യപത്രമാണ്‌ ശ്രീപത്മനാഭക്ഷേത്രത്തിന്റെ നിലവറകള്‍ തുറന്നുകാട്ടുന്നത്‌. ജനങ്ങളെ ഭരിക്കുന്നവര്‍ സത്യസന്ധരും ധര്‍മ്മമാര്‍ഗ്ഗത്തില്‍ സഞ്ചരിക്കുന്നവരുമായിരിക്കണം എന്നതിന്‌ തെളിവാണ്‌ ഇത്‌.

2ജി സ്‌പെക്‌ട്രം ടെലികോം കുംഭകോണത്തില്‍ ഒരുലക്ഷത്തി എണ്‍പത്തിആറായിരംകോടി രൂപയുടെ അഴിമതിനടന്നു എന്ന്‌ സി.എ.ജി തന്നെ വെളിപ്പെടുത്തിയപ്പോള്‍ ആ തുകയുടെ വലുപ്പം മനസ്സിലാക്കാന്‍ കഴിയാതിരുന്നവര്‍ക്ക്‌ പത്മനാഭസ്വാമിക്ഷേത്രത്തിലെ നിധിയുടെ വൈപുല്യം താരതമ്യപ്പെടുത്തുമ്പോള്‍ ജനകീയഭരണത്തില്‍ ജനങ്ങളുടെ സ്വത്ത്‌ കട്ടുമുടിക്കുന്നതിന്റെ വലുപ്പം ബോദ്ധ്യമാകും.

തിരുവിതാംകൂര്‍ രാജാക്കന്മാര്‍ക്ക്‌ ജനങ്ങളോട്‌ മാത്രമല്ല ശ്രീപത്മനാഭനോടും സത്യസന്ധതപുലര്‍ത്തണമായിരുന്നു. നാട്ടില്‍ പട്ടിണി ഉണ്ടായ ഒരു കാലഘട്ടത്തില്‍ ഈ നിധിയില്‍നിന്ന്‌ കുറേ എടുത്ത്‌ അന്നത്തെ അടിയന്തിരഘട്ടം തരണംചെയ്‌തെങ്കിലും അതിന്റെ പലിശ മാസാമാസം നിധിയില്‍ മുതല്‍കൂട്ടിയിരുന്നു. മാത്രമല്ല എടുത്ത സ്വര്‍ണ്ണം അതേമൂല്യത്തില്‍ തിരികെ നിധിയില്‍ വയ്‌ക്കുകയും ചെയ്‌തു. ഇത്‌ ധര്‍മ്മമാണ്‌ കുലദൈവം എന്നതിന്‌ പ്രവൃത്തിയിലൂടെ ഉള്ള തെളിവാണ്‌.

നൂറ്റാണ്ടുകളായി തുറക്കാതിരുന്ന അറയ്‌ക്കുള്ളില്‍ അമൂല്യമായ നിധിശേഖരമുണ്ടെന്ന്‌ രാജകുടുംബത്തിന്റെ തലപ്പത്തുള്ളവര്‍ക്ക്‌ അറിയാമായിരുന്നിരിക്കാം. എന്നാല്‍ ഇതിനെക്കുറിച്ച്‌ ജനങ്ങള്‍ അത്ര ബോധവാന്മാരല്ലായിരുന്നു. എല്ലാം വെളിവായ സാഹചര്യത്തില്‍ ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിന്റെ സുരക്ഷയെ സംബന്ധിച്ച്‌ ആശങ്ക രൂപപ്പെടുകയാണ്‌. അത്‌ പരിഹരിക്കുക എന്നത്‌ സര്‍ക്കാരിന്റെ ബാദ്ധ്യതയുമാണ്‌.

പത്മനാഭന്റെ നിധിയിലെ ഒരു കഴഞ്ചുപോലും അവിടെനിന്ന്‌ മാറ്റാനോ മറ്റുകാര്യങ്ങള്‍ക്ക്‌ വിനിയോഗിക്കാനോ ആര്‍ക്കും അവകാശമില്ല. നൂറ്റാണ്ടുകളായി സംരക്ഷിച്ചുവന്ന പൈതൃക സ്വത്തുമാത്രമല്ല ഇത്‌. മറിച്ച്‌ ഭക്തിയും വിശ്വാസവുമൊക്കെ കൂടികലര്‍ന്ന ഒന്നുകൂടിയാണ്‌. അതുകൊണ്ടുതന്നെ ശ്രീപത്മനാഭസ്വാമിയുടെ നിധിയില്‍ കണ്ണുനട്ടുകൊണ്ട്‌ എന്തെങ്കിലും നടപടിക്കു മുതിര്‍ന്നാല്‍ അത്‌ ഹൈന്ദവസമൂഹം നോക്കിനില്‍ക്കില്ല എന്നുമാത്രമല്ല അതിനുമുതിരുന്നവര്‍ക്ക്‌ വലിയ വിലയും നല്‍കേണ്ടിവരും. ശ്രീപത്മനാഭസ്വാമി എല്ലാം കാണുന്നുണ്ട്‌, എല്ലാം അറിയുന്നുമുണ്ട്‌; ഇത്‌ ആരും മറക്കരുത്‌.




എല്ലാം ശ്രീപദ്മനാഭന് കാണിക്ക;

ഒന്നും മോഹിക്കാതെ രാജവംശം

പദ്മനാഭസ്വാമിക്ഷേത്രത്തിലെ പണം പ്രധാനമായും തിരുവിതാംകൂര്രാജവംശത്തില്
നിന്നും വന്നുചേര്ന്നതാണെന്നു വിശ്വസിക്കുന്നതില്തെറ്റില്ല. രാജാക്കന്മാര്
രാജ്യം ഉള്പ്പെടെ എല്ലാം ശ്രീപദ്മനാഭനു നല്കി ദാസന്മാര്ആയി ആണല്ലോ രാജ്യം
ഭരിച്ചത്.

1. വസ്തുവകകള്ക്ക് വേണ്ടതരത്തില്ആധുനിക രീതിയില്ഉള്ള സുരുക്ഷ ഉറപ്പാക്കണം.

2. സമ്പത്ത്  അധികം ആളുകളും പേടിക്കുന്നപോലെ ഗവണ്മെന്റ് എടുത്ത്
പുട്ടടിക്കില്ല എന്നു ഉറപ്പാക്കാം.

4. നമ്മുടെ സമ്പന്നകാലത്തെപ്പറ്റി നമ്മളേയും ലോകത്തേയും ഓര്മപ്പെടുത്താം.
ലോക പൈതൃക സ്ഥാനമായി തിരഞ്ഞെടുക്കപ്പെടാനും അങ്ങനെ ഗവേഷകരുടെയും
ഭക്തജനങ്ങളുടെ യും ശ്രദ്ധ ആകര്ഷിക്കാനും ഇതുകൊണ്ട് സാധിക്കും.

 നമ്മുടെ പൈതൃകസമ്പത്ത് ആരും തട്ടിക്കൊണ്ടുപോകാതെ ഇക്കാലമത്രയും സൂക്ഷിച്ചതിന്  നമുക്ക് തിരുവിതാംകൂര്രാജകുടുംബത്തോടും പദ്മമനാഭസ്വാമിയോടും നന്ദി പറയണം.
കഴിഞ്ഞ ആയിരം വര്ഷത്തിനിടയില്നമ്മുടെ പുരാതന  ക്ഷേത്രങ്ങളും ആരാധനാലയങ്ങളും കീഴടക്കുകയും കൊള്ളയടിക്കുകയും ചെയ്യുക എന്നത് ശരാശരി മുസ്ലീം രാജാക്കന്മാരുടെ  ഒരു വിനോദം  ആയിരുന്നു. കൊളോണിയല്ശക്തികളും അല്ലാത്തവരും ഇത് ഒരുപോലെ  ചെയ്തിട്ടും ഉണ്ട്. കൊളോണിയല്കാലത്തെ ബ്രിട്ടനില്ആകട്ടെ കോളനികളില്  നിന്നും ഇങ്ങനെ കിട്ടുന്ന നിധി എണ്ണി തിട്ടപ്പെടുത്തി ഇഗ്ലണ്ടിലേക്കയയ്ക്കാന്  ഒരു ഡിപ്പാര്ട്ടുമെന്റുതന്നെ ഉണ്ടായിരുന്നു. കണ്ണില്ചോരയില്ലാത്തവരുമായ  ഇവരുടെ  കണ്ണില് നിധിപെടാതിരുന്നതിന്റെ പ്രധാനകാരണം നമ്മുടെ രാജാക്കന്മാരുടെ  അതീവ ലളിതമായ ജീവിതരീതി ആയിരുന്നിരിക്കണം. വലിയ കൊട്ടാരങ്ങള്ഇല്ലാതെ, വമ്പന്‍  ആഘോഷങ്ങള്ഇല്ലാതെ സ്വര്ണം പാകിയ വസ്ത്രങ്ങള്ഇല്ലാതെ, രത്നം പതിപ്പിച്ച  സിംഹാസനമോ കിരീടമോ ഇല്ലാതെയിരുന്ന നമ്മുടെ രാജാവിനെ കണ്ടപ്പോള് പാവത്തിന്റെ  അടുത്ത് വല്യ നീക്കിയിരിപ്പൊന്നും ഇല്ല എന്ന് കൊളോണിയല്അധികാരികള്ക്ക്  തോന്നിക്കാണണം. അല്ലെങ്കില് നിധിയൊക്കെ ഇപ്പോള്കോഹിനൂര്രത്നംപോലെ Tower of London നില്കാഴ്ചവസ്തു ആയേനെ.

പദ്മനാഭ സ്വാമി ക്ഷേതത്രതോട് കിടപിടിക്കുന്ന സമ്പത്ത് ഉണ്ടായിരുന്ന മറ്റൊരു
ക്ഷേത്രമായിരുന്നു ഗുജറാത്തിലെ സോമനാഥ ക്ഷേത്രം .അവിടെ 11 തവണ മുസ്ലീം ആക്രമണം  നടന്നു..എല്ലാ സ്വത്തും ഇസ്ലാമിക ഭീകരര്കൊണ്ടുപോയി.അതുപോലെ കാശി വിശ്വനാഥ  ക്ഷേതം , മധുര മീനാക്ഷി ക്ഷേത്രം,നമ്മുടെ ഭാരതത്തിലെ ഒട്ടുമുക്കാല്പുരാതന  ക്ഷേത്രവും മുസ്ലീങ്ങള്കൊള്ളയടിച്ചു.. പദ്മനാഭ സ്വാമി  ക്ഷേത്രവും ടിപ്പു  എന്ന മുസ്ലീം മത ഭീകരന്രണ്ടു തവണ ആക്രമിച്ചിട്ടുണ്ട്..പക്ഷെ അവിടെയാണ്  നമ്മള്നമ്മുടെ പൂര്വികരോട് നന്ദി പറയേണ്ടത്..ക്ഷേത്രത്തിലെ വലിയ വിഗ്രഹം  അവര്കരി രൂപത്തിലുള്ള ഏതോ മിശ്രിതം പുരട്ടി.അങ്ങനെ വിഗ്രഹം കറുത്ത  നിറമായി.. നിറം 300 വര്ഷത്തിനു ശേഷം 7 വര്ഷം മുന്പാണ് പുറം ലോകം അറിഞ്ഞത്.  വിഗ്രഹം ശുദ്ധമായ gold പൂശിയതാണെന്ന്. ഇപ്പോഴും പദ്മനാഭ സന്നിതിയില്പോയാല്കാണാം ടിപ്പു എന്ന മുസ്ലീം മത ഭീകരന്അവിടത്തെ പുരാതന ക്ഷേത്ര  ശിലകലോടുള്ള   പക തീര്ത്തത്  . 

കൊല്ലൂര്മൂകാംബിക ക്ഷേത്രത്തിലും വിശേഷ ദിവസങ്ങളില്ദേവിയെ ചാര്ത്തുന്ന ഒരു വജ്ര മാലയുണ്ട്..50 കോടിയില്പരം രൂപ വിലയുള്ളത്..അതും 1890 ഇല്‍  മുസ്ലീങ്ങള്പാകിസ്ഥാനിലേക്ക് കടത്തികൊണ്ടു പോയി..പിന്നെ അത് പാകിസ്താനിലെ റാവല്പിണ്ടിയില്നിന്നും ഹിന്ദുക്കളുടെ കൈകരുതില്നമുക്ക് തിരിച്ചു കിട്ടി..അത് പോലെ വര്ഷങ്ങളായി തിരുവിതാംകൂര്രാജകുടുംബം പൈത്ര്ക സമ്പത്ത് നമുക്കായി എല്ലാവരില്നിന്നും സംരക്ഷിച്ചു..ഇനി അത് ഒരു കോട്ടവും തട്ടാതെ സംരക്ഷിക്കേണ്ട ചുമതല ഓരോ ഹിന്ദുവിന്റെയും കടമയാണ്..ജീവന്കൊടുത്തായാലും..കാശി വിശ്വനാഥ ക്ഷേത്രം മുസ്ലീങ്ങളില്  നിന്നും വീണ്ടെടുത്ത്പുനനിര്മിച്ചത് ആരുടേയും കാരുണ്യം കൊണ്ടല്ല..മഹാരാഷ്ട്രയിലെ ഹിന്ദുക്കള്ആയുധവുമായി ചെന്നാണ്..

ഇനിയെങ്കിലും ഓര്ക്കുക..ഭാരതത്തിലെ ഇങ്ങേയട്ടതുള്ള തിരുവിതാംകൂര്എന്ന കൊച്ചു ഹിന്ദു  രാജ്യത്തിന് ഇത്രയും സമ്പത്ത് ഉണ്ടായിരുന്നുവെങ്കില്ഭാരതം ഭരിച്ച നമ്മുടെ പൂര്വികരായ ഹിന്ദു ചക്രവര്ത്തിമാരുടെ കാലത്ത് നമ്മുടെ രാജ്യം എത്ര സമ്പന്ന മായിരുന്നു... പണമൊക്കെ എവിടെ പോയി ..ആരൊക്കെ കൊണ്ട് പോയി.. നമ്മുടെ നാട്ടിലെ മുസ്ലീങ്ങള്ക്ക് അതിന്റെ ഉത്തരം പറയാന്സാധിക്കുമോ..തീര്ച്ചയായും അവര്അതിന്റെ മറുപടി പറയണം..

തമിഴ്നാട്ന്റെ അടയാളം മധുര മീനാക്ഷി ക്ഷേത്രം ആണ്.. 
അത് പോലെ കേരളവും പദ്മനാഭസ്വാമി ക്ഷേത്രം കേരളത്തിന്റെ emblem ആക്കണം..

ഒരുകാര്യം കൂടി ആലോചിച്ചുനോക്കൂ...,.   പുതുപ്പണക്കാരായ സ്വന്തം ബന്ധുക്കളും  മിത്രങ്ങളും നാടെമ്പാടും കൊടിമരവും ശ്രീകോവിലും സ്വര്ണം പൂശി ഗമകാണിക്കുന്ന  കാലത്ത് അളവില്ലാതിരുന്ന സ്വര്ണത്തിന്റെയും അമൂല്യമായ നിധിയുടെയും പുറത്ത് അനന്തന്റെ മുകളില്ചാരിക്കിടന്ന് നമ്മുടെ പത്മനാഭസ്വാമി എത്രകുലുങ്ങിച്ചിരിച്ചിരിക്കണം!



ശ്രീപത്മനാഭസ്വാമിക്ഷേത്രം 

www.koottam.com/forum/topics/784240:Topic:34568929?commentId=784240%3AComment%3A34599155


ഹൈന്ദവസമൂഹം നോക്കിനില്‍ക്കില്ല



10 comments:

sumesh said...

NAMASKARAM HINDU BANDHUKKALAY HINDUVINTAY SWATH POORNAMAYUM HINDUVINU LABHIKKANAM ATHINU VENDA VAZHIKAL NAMMAL THANNAY UNDAKKANAM SABARIMALA GURUVAYUR KODUNGALLOOR KADAMPUZHA CHOTTANIKKARA IVITATHAEY ELLAM SWATH MATTU AMBALANGAL UNDAKKANUM PAZHAKIYATHU PUTHUKKI PANIYANUM CHELAVAKKANAM ENNAL NATTIL NALLA SAMSKARAM VALARUM IPPOL ULLA AKRAMANANGAL KALAVU ELLAM KURAYUM

HINDUTWA SAMSKARIKA VEDI said...

സ്വത്ത് ഹിന്ദുക്കളുടെ ശ്രേയസിനായി വിനിയോഗിക്കണം -പി.പരമേശ്വരന്‍

തിരുവനന്തപുരം: സുപ്രീംകോടതി നിര്‍ദേശപ്രകാരം ശ്രീപദ്മനാഭസ്വാമി ക്ഷേത്രസങ്കേതത്തില്‍നിന്നും കണ്ടെടുത്തുകൊണ്ടിരിക്കുന്ന എല്ലാവസ്തുക്കളും ശ്രീപദ്മനാഭന്‍േറതാണെന്നും അവ ഹിന്ദുക്കളുടെ ശ്രേയസ്സിനായി വിനിയോഗിക്കണമെന്നും ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി.പരമേശ്വരന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

നിയമപ്രകാരം ശ്രീപദ്മനാഭന്‍ ഒരു വ്യക്തി എന്ന നിലയ്ക്കുതന്നെ അവയുടെ ഉടമയാണ്. ശ്രീപദ്മനാഭദാസന്‍ എന്ന നിലയ്ക്ക് ക്ഷേത്രഭരണത്തിന്റെ നടത്തിപ്പുകാരായി മഹാരാജാക്കന്മാര്‍ പാരമ്പര്യമായി ക്ഷേത്രസ്വത്തുക്കള്‍ ഉപയോഗിക്കുകയും സംരക്ഷിക്കുകയും ചെയ്തുപോന്നു. യഥാര്‍ഥത്തില്‍ എല്ലാ ക്ഷേത്രങ്ങളും ഹിന്ദുക്കളുടേതും ഹിന്ദുക്കള്‍ക്ക് വേണ്ടിയുള്ളതും ആയതിനാല്‍ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ എല്ലാ സ്വത്തുക്കളും മുഴുവന്‍ ഹിന്ദുസമൂഹത്തിന്‍േറതുമാണ്.

കണ്ടെടുത്തിട്ടുള്ള പലതരം അമൂല്യശേഖരങ്ങള്‍ ഏതുവിധത്തില്‍ കൈകാര്യം ചെയ്യണമെന്നതിനെപ്പറ്റി നടന്നുവരുന്ന ചര്‍ച്ചകള്‍ മേല്‍പ്പറഞ്ഞ തത്വത്തിന്റെ അടിസ്ഥാനത്തില്‍ വീക്ഷിക്കേണ്ടതും വിലയിരുത്തേണ്ടതുമാണ്. മൂന്നുതരത്തിലുള്ള വസ്തുവകകളാണ് കണ്ടെത്തിയിട്ടുള്ളത്.

ക്ഷേത്രത്തിലെ വിവിധ ആചാരാനുഷ്ഠാനുങ്ങള്‍ക്ക് ഉപയോഗിക്കാനുള്ള പൂജാസാമഗ്രികള്‍, തിരുവാഭരണങ്ങള്‍. വളരെ പഴക്കമുള്ളതും പുരാവസ്തു സങ്കല്പത്തില്‍ പെടുന്നതും ചരിത്രപൈതൃകമായി ആദരിക്കേണ്ടതും അതിവിശിഷ്ടവും വിലമതിക്കാനാവാത്തതുമായ അപൂര്‍വ സാധനസാമഗ്രികള്‍. ഈ രണ്ടിനത്തിലും പെടാത്തതും വളരെയേറെ വിലവരുന്നതുമായ രത്‌നം, സ്വര്‍ണം, വെള്ളി തുടങ്ങിയവ. ഈ ഓരോന്നിന്റെയും വിനിയോഗം അതതിന്റെ ഉദ്ദേശ്യത്തിനും പ്രാധാന്യത്തിനും ഹിന്ദുസമൂഹത്തിന്റെ ശ്രേയസ്സിനും ഉപയുക്തമായ രീതിയില്‍ വ്യവസ്ഥപ്പെടുത്തേണ്ടതാണ്.

നിത്യനൈമിത്തിക ആചാരാനുഷ്ഠാനങ്ങള്‍ക്കുവേണ്ടിയു​ള്ളവ അക്കാര്യത്തിനുവേണ്ടി മാത്രം വിനിയോഗിക്കേണ്ടതും പ്രത്യേകം സൂക്ഷിക്കപ്പെടേണ്ടതുമാണ്. രണ്ടാമത്തെ ഇനത്തില്‍പ്പെടുന്നവ ക്ഷേത്രസങ്കേതത്തിനുള്ളില്‍ത്തന​്നെ കേന്ദ്രസര്‍ക്കാരിന്റെ സുരക്ഷാ സംവിധാനത്തിന്‍ കീഴില്‍ ഭദ്രമായി സംരക്ഷിക്കേണ്ടതും വിശേഷദിവസങ്ങളില്‍ പൊതുജനങ്ങള്‍ക്ക് പ്രദര്‍ശനത്തിന് തക്കവണ്ണം ഏര്‍പ്പാട് ചെയ്യേണ്ടതുമാണ്. മൂന്നാമത്തെ ഇനത്തില്‍പ്പെട്ട സ്വത്ത് വകകള്‍ ക്ഷേത്രത്തിന്റെയും അതുകൊണ്ടുതന്നെ ഹിന്ദുസമൂഹത്തിന്റെയും നാനാമുഖമായ ശ്രേയസ്സിനുവേണ്ടി വിനിയോഗിക്കാന്‍ കഴിയണം.

ഇവയ്‌ക്കെല്ലാം ഉപയുക്തമായ നിയമസംവിധാനവും നിര്‍വഹണ വ്യവസ്ഥയും ഉണ്ടാകണം. അത്തമൊരു സംവിധാനം സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരം നിലവില്‍വരണം. മഹാരാജാവിന് അതില്‍ സുപ്രധാനമായ സ്ഥാനമുണ്ടായിരിക്കണം - പി.പരമേശ്വരന്‍ പറഞ്ഞു.
Kerala News - സ്വത്ത് ഹിന്ദുക്കളുടെ ശ്രേയസിനായി വിനിയോഗിക്കണം -പി.പരമേശ്വരന്‍ - India, World News.
www.mathrubhumi.com

HINDUTWA SAMSKARIKA VEDI said...

'തൃപ്പടിദാന'വും 'പൊന്നുതമ്പുരാ'നും........


1750 (ചില രേഖകളില്‍1749) ജനവരിയിലാണ് മാര്‍ത്താണ്ഡവര്‍മ രാജ്യം ശ്രീപദ്മനാഭസ്വാമിക്ക് സമര്‍പ്പിക്കുന്ന 'തൃപ്പടിദാനം' എന്ന ചടങ്ങ് നടത്തിയത്. രാജാവ് ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ ഉടവാള്‍ സമര്‍പ്പിച്ചശേഷം തിരുവിതാംകൂര്‍ രാജ്യം ശ്രീപദ്മനാഭന് സമര്‍പ്പിക്കുന്നതായും അദ്ദേഹത്തിന്റെ ട്രസ്റ്റി അല്ലെങ്കില്‍ പ്രതിനിധി എന്ന നിലയില്‍ താനും തന്റെ അനന്തര രാജാക്കന്മാരും'ശ്രീപദ്മനാഭ ദാസന്‍'മാരായിരിക്കുമെന്നും പ്രഖ്യാപിച്ചു. ഇതോടെ തിരുവിതാംകൂര്‍ ശ്രീപദ്മനാഭന്‍ വകയും രാജാവ് അദ്ദേഹത്തിന്റെ പ്രതിനിധിയുമായി...

തിരുവിതാംകൂര്‍ രാജ്യത്തെ തന്റെ കുലദൈവമായ ശ്രീപദ്മനാഭന് സമര്‍പ്പിക്കുകയും രാജാവ് അദ്ദേഹത്തിന്റെ ദാസനായി മാറുകയും ചെയ്ത നടപടി മാര്‍ത്താണ്ഡവര്‍മയുടെ തന്ത്രശാലിത്വത്തിന് നിദര്‍ശനമാണ്. ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തെപ്പോലെ പ്രസിദ്ധമായിരുന്ന തിരുവട്ടാര്‍ ആദികേശക്ഷേത്രത്തില്‍വെച്ച് (ഇപ്പോള്‍ കന്യാകുമാരി ജില്ലയില്‍) തന്റെ വാള്‍ പൂജിച്ച് വാങ്ങിയശേഷമാണ് മാര്‍ത്താണ്ഡവര്‍മ ഡച്ചുകാരുമായിട്ടുള്ള യുദ്ധത്തിന് കുളച്ചലിലേക്ക് പുറപ്പെട്ടത്. അതിന് എത്രയോ മുമ്പ് തിരുവനന്തപുരത്തെ ശ്രീപദ്മനാഭസ്വാമിക്ഷേത്രം പുതുക്കിപ്പണിയണമെന്നും അവിടം തന്റെ പ്രധാന ആരാധനാലയമാക്കണമെന്നും മാര്‍ത്താണ്ഡവര്‍മ ഉറച്ചിരുന്നതായി രേഖകള്‍ വ്യക്തമാക്കുന്നു. അതിന് ഉദാഹരണമാണ് 1739 ല്‍ (കുളച്ചല്‍ യുദ്ധം നടക്കുന്നതിന് രണ്ടുവര്‍ഷംമുമ്പ്) അദ്ദേഹം കുരുമുളക് നല്കുന്നതിന് വിലയായി ഡച്ച് ഈസ്റ്റ് ഇന്ത്യാകമ്പനിയോട് 10,000 കഴഞ്ച് സ്വര്‍ണം ആവശ്യപ്പെട്ടത്. ഇത് ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തില്‍ 'ഹിരണ്യഗര്‍ഭം' എന്ന ചടങ്ങ് നടത്താനായിരുന്നുവെന്ന് ഡച്ച് രേഖകള്‍ എഡിറ്റ്‌ചെയ്ത ഗാലറ്റി രേഖപ്പെടുത്തിയിട്ടുണ്ട്. വടക്കോട്ടുള്ള രാജ്യങ്ങള്‍ ഓരോന്നായി പിടിച്ചെടുത്ത് മാര്‍ത്താണ്ഡവര്‍മ പടയോട്ടം തുടരുന്നതിനിടയിലും ശ്രീപദ്മനാഭസ്വാമി ക്ഷേത്രം പുതുക്കിപ്പണിയാനും വിഗ്രഹം പുനര്‍നിര്‍മിക്കാനും നടപടി തുടര്‍ന്നുകൊണ്ടിരുന്നു. നേപ്പാളിലെ ഗണ്ഡകീനദിയില്‍ നിന്നും കൊണ്ടുവന്ന സാളഗ്രാമങ്ങള്‍ ഉപയോഗിച്ച് കടുശര്‍ക്കരയോഗം പ്രകാരം, ശില്പി ബാലാരണ്യകൊണിദേവനെക്കൊണ്ട് ശ്രീപദ്മനാഭന്റെ പതിനെട്ട് അടിനീളമുള്ള വിഗ്രഹം നിര്‍മിച്ചു. ഈ വിഗ്രഹം ഇന്നും ഭക്തജനങ്ങള്‍ക്ക് അദ്ഭുതമാണ്. മൂന്ന് വാതിലുകളിലൂടെ മാത്രമേ ഈ വിഗ്രഹം ദര്‍ശിക്കാനാവൂ. തിരുവനന്തപുരത്തെ തിരുമലയില്‍ നിന്നു കൂറ്റന്‍ പാറ വെട്ടിക്കൊണ്ടുവന്ന് ഒറ്റക്കല്‍ മണ്ഡപം പണിതു.

കൊടിമരത്തിനുള്ള തേക്കുമരം കൊണ്ടുവന്നത് കാക്കച്ചല്‍മലയില്‍ (ഇപ്പോള്‍ തമിഴ്‌നാട്ടില്‍) നിന്നാണ്. കരിങ്കല്ലുകൊണ്ട് ക്ഷേത്രത്തിലെ ശീവേലിപ്പുര നിര്‍മിക്കാന്‍ 4000 കല്‍പ്പണിക്കാരും 6,000 കൂലിക്കാരും നൂറ് ആനകളും ഉണ്ടായിരുന്നതായി രേഖകളില്‍ നിന്ന് തെളിയുന്നു.

ക്ഷേത്രത്തിന് ചുറ്റും കോട്ടകെട്ടാനും ഗോപുര നിര്‍മാണത്തിനും നടപടി സ്വീകരിച്ചു. 1750 (ചില രേഖകളില്‍1749) ജനവരിയിലാണ് മാര്‍ത്താണ്ഡവര്‍മ രാജ്യം ശ്രീപദ്മനാഭസ്വാമിക്ക് സമര്‍പ്പിക്കുന്ന 'തൃപ്പടിദാനം' എന്ന ചടങ്ങ് നടത്തിയത്. രാജാവ് ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ ഉടവാള്‍ സമര്‍പ്പിച്ചശേഷം തിരുവിതാംകൂര്‍ രാജ്യം ശ്രീപദ്മനാഭന് സമര്‍പ്പിക്കുന്നതായും അദ്ദേഹത്തിന്റെ ട്രസ്റ്റി അല്ലെങ്കില്‍ പ്രതിനിധി എന്ന നിലയില്‍ താനും തന്റെ അനന്തര രാജാക്കന്മാരും 'ശ്രീപദ്മനാഭ ദാസന്‍'മാരായിരിക്കുമെന്നും പ്രഖ്യാപിച്ചു. ഇതോടെ തിരുവിതാംകൂര്‍ ശ്രീപദ്മനാഭന്‍ വകയും രാജാവ് അദ്ദേഹത്തിന്റെ പ്രതിനിധിയുമായി. പിന്നീട് മാര്‍ത്താ ണ്ഡ വര്‍മമാരില്‍ അവസാനത്തെ ഭരണാധികാരി ശ്രീ ചിത്തിരതിരുനാള്‍ ബാലരാമവര്‍മ മഹാരാജാവ് വരെ ഭരണം നടത്തിയത് ശ്രീപദ്മനാഭനെ മുന്‍നിര്‍ത്തിയാണ്. സ്വാതന്ത്ര്യത്തിനുശേഷം തിരുവിതാംകൂറും കൊച്ചിയും ലയിപ്പിക്കാന്‍ തീരുമാനിച്ചപ്പോള്‍ ശ്രീ ചിത്തിരതിരുനാള്‍ ബാലരാമവര്‍മ മഹാരാജാവ് ആകെ നിസ്സഹായനായി. തന്റെ പൂര്‍വികനായ മാര്‍ത്താണ്ഡവര്‍മ, ശ്രീപദ്മനാഭന് സമര്‍പ്പിച്ച രാജ്യം താന്‍ എങ്ങനെയാണ് കൊച്ചിയുമായി ലയിപ്പിക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ സന്ദേഹം. മഹാരാജാവിന് ശ്രീപദ്മനാഭനോടുള്ള ഭക്തിയും പൂര്‍വിക രാജാക്കന്മാരോടുള്ള പ്രതിപത്തിയും മനസ്സിലാക്കിയ ഇന്ത്യാസര്‍ക്കാര്‍ ഒരു നിര്‍ദേശം മുന്നോട്ടുവെച്ചു. ലയനത്തിനു വിളംബരം തയ്യാറാക്കാനും ചടങ്ങുകള്‍ നടക്കുന്നസമയത്ത് തിരുവിതാംകൂര്‍ ചീഫ് ജസ്റ്റിസിനെക്കൊണ്ട് വായിപ്പിക്കാനുമായിരുന്നു നിര്‍ദേശം. അത് മഹാരാജാവ് സ്വീകരിച്ചു.

HINDUTWA SAMSKARIKA VEDI said...

ഹിരണ്യഗര്‍ഭവും കിരീടധാരണവും


ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തില്‍ ഹിരണ്യഗര്‍ഭം തുലാപുരുഷദാനം, മുറജപം, ലക്ഷദീപം തുടങ്ങിയ നിരവധി ചടങ്ങുകള്‍ ഏര്‍പ്പെടുത്തി ഇന്ത്യ ഒട്ടാകെയുള്ള വിഷ്ണുഭക്തരെ ഇവിടേക്ക് വന്‍തോതില്‍ ആകര്‍ഷിച്ചതും മാര്‍ത്താണ്ഡവര്‍മയാണ് . ഇതില്‍ 'ഹിരണ്യ ഗര്‍ഭം' എന്ന ചടങ്ങ് കിരീടധാരണത്തോടനുബന്ധിച്ചാണ് നടത്തിയിരുന്നത്. തുലപുരുഷദാനം എന്നത് ഒരു ത്രാസിന്റെ ഒരറ്റം രാജാവും മറുഭാഗത്ത് അത്രയും തൂക്കം സ്വര്‍ണവും തൂക്കി അതു നാണയങ്ങളാക്കി ബ്രാഹ്മണര്‍ക്കും മറ്റു പുരോഹിതര്‍ക്കും സംഭാവന ചെയ്യുന്ന ചടങ്ങായിരുന്നു. ഈ നാണയങ്ങളുടെ ഒരു ഭാഗത്ത് 'ശ്രീപദ്മനാഭ' എന്ന് ആലേഖനം ചെയ്തിരുന്നു. 'ഹിരണ്യഗര്‍ഭം' എന്ന വാക്കിന് 'സ്വര്‍ണഗര്‍ഭം' എന്നാണര്‍ഥം. താമരയുടെ ആകൃതിയില്‍ പത്തടി ഉയരവും എട്ടടി ചുറ്റളവുമുള്ള അടപ്പുള്ള ഒരു സ്വര്‍ണപ്പാത്രം നിര്‍മിക്കുന്നു. ഇതില്‍ പാല്, വെള്ളം കലര്‍ത്തിയ നെയ്യ് തുടങ്ങിയ പഞ്ചഗവ്യങ്ങള്‍ പകുതി ഭാഗത്ത് നിറയ്ക്കും. ഇതിനുമുമ്പ് പുരോഹിതന്മാര്‍ വേദ വിധിപ്രകാരമുള്ള സ്‌തോത്രപാരായണം നടത്തും. പൂജാകര്‍മങ്ങള്‍ക്കുശേഷം രാജാവ് ഏണിയിലൂടെ പാത്രത്തിലിറങ്ങുന്നു. അപ്പോള്‍ പുരോഹിതന്മാര്‍ അതിന്റെ മുകള്‍ഭാഗം അടയ്ക്കുന്നു. പത്ത് മിനിറ്റിനുശേഷം മഹാരാജാവ് പാത്രത്തില്‍നിന്നു പുറത്തുവരും. അദ്ദേഹം നേരേ പുരോഹിതന്മാരുടെ അകമ്പടിയോടെ ശ്രീപദ്മനാഭന്റെ മുമ്പിലെത്തി സാഷ്ടാംഗപ്രണാമം നടത്തും. അപ്പോള്‍ പുരോഹിതന്മാര്‍ കുലശേഖരപെരുമാള്‍ കിരീടം മഹാരാജാവിന്റെ തലയില്‍ ചാര്‍ത്തുന്നു. ഇതോടെയാണ് മഹാരാജാവ് 'പൊന്നുതമ്പുരാന്‍' ആകുന്നത്. കിരീടധാരണദിവസം മാത്രമേ രാജാവ് കിരീടം വെക്കൂ. കാരണം രാജ്യം ശ്രീപദ്മനാഭനായതിനാല്‍ രാജാവ് കിരീടം വെക്കാറില്ല. ചടങ്ങുകള്‍ക്കുശേഷം സ്വര്‍ണപ്പാത്രം നാണയങ്ങളാക്കി പുരോഹിതന്മാര്‍ക്ക് നല്‍കുകയായിരുന്നു പതിവ്. വളരെയധികം പണച്ചെലവുള്ള ഹിരണ്യഗര്‍ഭം മാര്‍ത്താണ്ഡവര്‍മ മുതല്‍ ശ്രീമൂലം തിരുനാള്‍ വരെയുള്ള മഹാരാജാക്കന്മാര്‍ നിര്‍വഹിച്ചിട്ടുണ്ട്. എന്നാല്‍ പണച്ചെലവ് കണക്കിലെടുത്ത് ശ്രീചിത്തിര തിരുനാള്‍ ബാലരാമവര്‍മ ഈ ചടങ്ങ് ഉപേക്ഷിച്ചു.

ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ഇപ്പോഴും തുടരുന്ന ചടങ്ങാണ് മുറജപവും ലക്ഷദീപവും. മുറജപത്തിന് മുറയ്ക്കുള്ള ജപം എന്നാണ് അര്‍ഥം. ആറ് വര്‍ഷത്തിലൊരിക്കലാണ് മുറജപം നടത്താറുള്ളത്. രാജഭരണകാലത്ത് ഇത് തിരുവിതാംകൂറിന്റെ സംസ്ഥാന ചടങ്ങായിരുന്നു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ആയിരക്കണക്കിന് വൈദികര്‍ ഇതില്‍ പങ്കെടുക്കാന്‍ എത്തുമായിരുന്നു. മാര്‍ത്താണ്ഡവര്‍മയുടെ കാലത്ത് തുടങ്ങിയ ഈ ചടങ്ങിന് ലക്ഷക്കണക്കിന് തുക ചെലവാക്കുന്നത് പില്‍ക്കാലത്ത് ബ്രിട്ടീഷ് സര്‍ക്കാറിന് അലോസരം സൃഷ്ടിച്ചിട്ടുണ്ട്. കപ്പം നല്‍കാതെ, ലക്ഷങ്ങള്‍ ധൂര്‍ത്തടിക്കുന്നതായി അവര്‍ ഈ ചടങ്ങിനെ കണ്ടു. എന്നാല്‍ ഇതുസംബന്ധിച്ച് ഗവര്‍ണര്‍ ജനറല്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നിവേദനം നല്‍കി പരമാവധി ചടങ്ങുകള്‍ വിജയിപ്പിക്കാന്‍ മഹാരാജാക്കന്മാര്‍ ശ്രമിച്ചിട്ടുണ്ട്. 56 ദിവസമാണ് മുറജപം നടക്കുന്നത്. എട്ട് ദിവസം കൊണ്ട് ഒരു മുറ എന്ന കണക്കിന് 56 ദിവസത്തില്‍ വേദം ഏഴു മുറജപിക്കും. വൈദികര്‍ മാത്രമല്ല, അന്യദേശങ്ങളിലെ രാജാക്കന്മാരും ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തുമായിരുന്നു. മുറജപം സമാപിക്കുന്നത് ലക്ഷം വിളക്കുകള്‍ കത്തിച്ചായിരുന്നു.

ചടങ്ങുകള്‍


മാര്‍ത്താണ്ഡവര്‍മയുടെ കാലത്തുള്ള പല ചടങ്ങുകളും ഇന്നും ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ തുടരുന്നു. അല്പശ്ശി, പൈങ്കുനി എന്നീ ഉത്സവങ്ങള്‍ അന്നും ഇന്നും പ്രധാനമാണ്. ഈ ഉത്സവത്തോടനുബന്ധിച്ച് ആറാട്ടുദിവസം ഉടവാള്‍ ഏന്തി നഗ്‌നപാദനായി മഹാരാജാവ് കടപ്പുറത്തേക്ക് എഴുന്നള്ളുന്ന ചടങ്ങ് ശ്രീ ചിത്തിരതിരുനാള്‍ മഹാരാജാവ് മരണം വരെ തുടര്‍ന്നു. ഇപ്പോള്‍ അദ്ദേഹത്തിന്റെ അനുജന്‍, ബ്രിട്ടീഷ് ഭരണകാലത്ത് ഇളയരാജാവ് ആയി അംഗീകരിച്ചിരുന്ന ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയാണ് ചടങ്ങുകള്‍ നടത്തുന്നത്. മഹാരാജാവ് പങ്കെടുക്കാറുണ്ടായിരുന്ന ശാസ്തമംഗലം എഴുന്നള്ളത്ത് ഇപ്പോള്‍ നിന്നുപോയി. എന്നാല്‍ തമിഴ്‌നാട്ടില്‍ നിന്നും നവരാത്രി വിഗ്രഹഘോഷയാത്രയും ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിനു മുമ്പില്‍ രാജാവ് അവയെ സ്വീകരിക്കുന്നതും പുതുവായ്പ് ചടങ്ങുമെല്ലാം ഇന്നും തുടരുന്നു. രാജകുടുംബത്തിലെ കാരണവരും ഇപ്പോഴത്തെ ശ്രീപദ്മനാഭ ദാസനുമായ ഉത്രാടം തിരുനാളും രാജകുടുംബാംഗങ്ങളും നിത്യവും ക്ഷേത്രത്തിലെത്തി ചടങ്ങുകളില്‍ പങ്കെടുക്കാറുണ്ട്.

HINDUTWA SAMSKARIKA VEDI said...

നിധിശേഖരത്തിന്റെ വഴികള്‍


ക്ഷേത്രത്തില്‍ പതിന്നാലാം നൂറ്റാണ്ടുമുതല്‍ വന്‍ സ്വര്‍ണാഭരണങ്ങള്‍ ഉണ്ടായിരുന്നതായി രേഖകളില്‍ നിന്നു വ്യക്തമാണ്. കാലാകാലങ്ങളില്‍ പിഴയായും സംഭാവനയായും ധാരാളം ആഭരണങ്ങളും ആനകളും വസ്തുവകകളും ക്ഷേത്രത്തിന് കിട്ടിയിട്ടുണ്ട്. ഇതുകൂടാതെ മാര്‍ത്താണ്ഡവര്‍മ കൊച്ചിയുടെ അതിര്‍ത്തിവരെയുള്ള രാജ്യങ്ങള്‍ കീഴടക്കിയപ്പോള്‍ അവിടത്തെ സ്വത്തുക്കള്‍ അദ്ദേഹം ശ്രീപദ്മനാഭസ്വാമിക്കാണ് സമര്‍പ്പിച്ചത്. അന്ന് ഡച്ചുകാരും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളുമായി കച്ചവടത്തിലേര്‍പ്പെട്ടിരുന്ന ചെമ്പകശ്ശേരി തുടങ്ങിയ രാജ്യങ്ങളില്‍ വന്‍ സമ്പത്ത് ഉണ്ടായിരുന്നു. കച്ചവടത്തിനുള്ള കരാര്‍ ഉണ്ടാക്കാനും മറ്റും വിദേശികള്‍ സ്വര്‍ണാഭരണങ്ങളും മറ്റും സംഭാവന ചെയ്തിട്ടുള്ളതും മാര്‍ത്താണ്ഡവര്‍മ ശ്രീപദ്മനാഭന് സമര്‍പ്പിച്ചിരിക്കാം.

മാര്‍ത്താണ്ഡവര്‍മയ്ക്കുശേഷം കാര്‍ത്തികതിരുനാള്‍ (ധര്‍മരാജാവ്) ഭരിക്കുന്ന സമയത്താണ് ടിപ്പുസുല്‍ത്താന്റെ ആക്രമണം മലബാറിലുണ്ടായത്. ടിപ്പു തിരുവിതാംകൂര്‍ ആക്രമണത്തിന് പുറപ്പെട്ടപ്പോള്‍, ധര്‍മരാജ മുന്‍കരുതല്‍ എന്ന നിലയില്‍ ട്രഷറിയില്‍ ഉണ്ടായിരുന്നവ ഉള്‍പ്പെടെയുള്ള വിലപിടിച്ച ആഭരണങ്ങളും മറ്റ് വസ്തുക്കളും ശ്രീപദ്മനാഭസ്വാമിക്ക് സമര്‍പ്പിച്ചിരിക്കാനും സാധ്യത ഉണ്ട്.

മറ്റൊരു അഭിപ്രായവും ഉയര്‍ന്നുവന്നിട്ടുണ്ട്. വേലുത്തമ്പിയുടെ കലാപത്തിനുശേഷം അധികാരത്തില്‍ വന്നത് ഗൗരീലക്ഷ്മീബായിയാണ്. കേണല്‍ മണ്‍റോ ആയിരുന്നു അന്നത്തെ റസിഡന്റ്. മണ്‍റോയ്ക്ക് ദിവാന്റെ അധികാരം കൂടി റാണി ഗൗരീലക്ഷ്മീബായ് നല്കി. അഴിമതിയും അരാജകത്വവും നിറഞ്ഞ ഭരണസംവിധാനം നേരെ ആക്കാന്‍ തന്ത്രശാലിയായ മണ്‍റോ പല നടപടികളും സ്വീകരിച്ചു. അതിലൊന്ന് ക്ഷേത്രപരിഷ്‌കരണമായിരുന്നു. ക്ഷേത്രങ്ങള്‍ക്ക് വന്‍ സ്വര്‍ണശേഖരവും സ്വത്തും ഉണ്ടെങ്കിലും പൂജാദികര്‍മങ്ങള്‍ നടക്കുന്നില്ലെന്ന് പരാതികിട്ടിക്കൊണ്ടിരുന്നു. ഇതിനുവേണ്ടി ആലോചിക്കാന്‍ ഒരു കമ്മിറ്റി രൂപവത്കരിച്ച് അവരുടെ അഭിപ്രായപ്രകാരം ക്ഷേത്രങ്ങള്‍ക്ക് ആവശ്യമായ തുക സര്‍ക്കാര്‍ നേരിട്ടു നല്‍കാന്‍ മണ്‍റോ തീരുമാനിച്ചു. പകരം അവിടത്തെ സ്വത്തുക്കളും മിച്ചംവരുന്ന സ്വര്‍ണാഭരണങ്ങളും സര്‍ക്കാര്‍ ഏറ്റെടുത്തു. ഈ ആഭരണങ്ങള്‍ വിറ്റ് ഇംഗ്ലീഷ് സര്‍ക്കാറിന് തിരുവിതാംകൂര്‍ നല്കാനുള്ള കപ്പത്തുക അടയ്ക്കുകയായിരുന്നു മണ്‍റോയുടെ ഉദ്ദേശ്യം. എന്നാല്‍ ഗൗരീലക്ഷ്മീബായി ഈ ആഭരണങ്ങള്‍ ശ്രീപദ്മനാഭന്റെ ഫണ്ടില്‍ നിന്നും വിലയ്ക്കുവാങ്ങി അവിടെ സമര്‍പ്പിച്ചുവെന്ന് പറയുന്നു. ഇതും ചരിത്രകാരന്മാര്‍ പരിശോധിച്ച് തീര്‍ച്ചപ്പെടുത്തേണ്ടകാര്യ
മാണ്. സംഗതി എന്തായാലും വലിയ പ്രതിസന്ധികള്‍ ഉണ്ടായിട്ടുപോലും ശ്രീപദ്മനാഭന്റെ നിധിശേഖരം തൊടാന്‍ ഒരു രാജാവും തയ്യാറായില്ലെന്നത് അവരുടെ ഭക്തിയുടെ മഹത്ത്വമാണെന്ന കാര്യത്തില്‍ സംശയം ഇല്ല.

jaihind said...
This comment has been removed by the author.
jaihind said...

പപ്പനാഭന്റെ നാല് ചക്രം വാങ്ങണം...
പണം പപ്പനാഭാന്റെ....
എന്നൊക്കെ പഴയ തലമുറക്കാര്‍ പറയുന്നത് കേള്‍ക്കുമ്പോള്‍ ഇത്രത്തോളം പ്രതീക്ഷിച്ചില്ല.
ഇത്രയധികം സമ്പത്ത് സൂക്ഷിച്ചിരിക്കുന്ന അറിവ് രാജകുടുംബത്തിന് ബോധ്യമുണ്ടായിട്ടും ഒരു ഘട്ടത്തിലും അതില്‍ അവര്‍ ഇടപെട്ടില്ല. രഹസ്യ അറകളില്‍ അളവറ്റ സമ്പത്ത് സ്വമിയുടെതാണ് എന്നും തങ്ങള്‍ എന്നും ദാസന്മാര്‍... മാത്രമാണെന്നും പ്രജക്ഷേമമാണ് തങ്ങളുടെ ലക്‌ഷ്യം എന്നും തിരിച്ചറിഞ്ഞ രാജാ കുടുംബാംഗങ്ങള്‍ ഇന്നത്തെ ജനാധിപധ്യ സംവിധാനത്തില്‍ നിന്നും എത്രയോ ഉയരെയാണ്...ക്ഷേത്ര ദര്‍ശനം കഴിഞ്ഞു പുറത്തിറങ്ങുമ്പോള്‍ രണ്ടു കാലും തട്ടിക്കുടയുന്ന ശീലം ഇന്നും പാലിക്കുന്നു. പദ്മനാഭന്റെ ഒരു തരി മണ്ണ് പോലും കാലില്‍ പറ്റിയിട്ടില്ല എന്ന് ഉറപ്പു വരുത്തുകയാണ് ഇതിലൂടെ...എത്രത്തോളം മഹനീയമാണ്‌. ഒരു ദിവസം ദര്‍ശനം മുടങ്ങിയാല്‍ 151 രൂപ 55 പൈസ ഇന്നും മഹാരാജാവ് ഉത്രാടം തിരുനാള്‍ പിഴ അടക്കുന്നു...സ്വാമിക്ക് അങ്ങോട്ട്‌ പണം നല്‍കുക അല്ലാതെ യാതൊന്നും തിരിചെടുക്കുന്നില്ല. ഖജനാവ്‌ പരിപാലിക്കുന്നതില്‍, പ്രജകളുടെ ക്ഷേമം ഉറപ്പു വരുത്തുന്നതില്‍ എന്നും ജാഗ്രത കാണിച്ചിരുന്നു തിരുവിതാംകൂര്‍ രാജവംശം. ഇന്നോ...? ഭരണകാലം തീരുമ്പോള്‍ മൊത്തം കൈ ഇട്ടു വാരി വേണ്ടപ്പെട്ടവര്‍ക്ക് നല്‍കുന്നു..

ആ സുവര്‍ണകാലത്തിനു മുന്നില്‍,
തിരുവിതാംകൂര്‍ രാജകുടുംബത്തിന് മുന്നില്‍....

ഒരായിരം പ്രണാമം.

HINDUTWA SAMSKARIKA VEDI said...

പദ്മനാഭസ്വാമി യുടെ സ്വത്ത്‌ സംര്ഷിക്കണം
പദ്മനാഭ സ്വാമി ഷേത്രത്തില്‍ നിന്നും കിട്ടിയ സമ്പത്ത് ഷേത്രതിനുള്ളില്‍ തന്നെ സുഷിക്കണം .ഈ സ്വത്തുക്കള്‍ എടുത്തു സര്‍ക്കൈന്റെ പൊതു കടം വീട്ടാനാണ് പ്ലാന്‍ എങ്കില്‍ അതിനോട് ഹിന്ദു സമൂഹം ശക്തമായി പ്രതികരിക്കണം.ഈ സ്വത്ത്‌ നിധിയല്ല.രാജവംശം ഭഗവാനു നല്‍കിയ കാഴ്ചയാണ് ഇപ്പോള്‍ കിട്ടിയ ഈ സ്വത്ത്‌.ഇതില്‍ മറ്റാര്‍ക്കും അവകാശമില്ല.മരിച്ചു ഇത് സര്‍ക്കാരിലേക്ക് കണ്ടുകെട്ടണം എന്ന് പറയുന്ന ആളുകള്‍ എന്തുകൊണ്ടാണ് പള്ളികളുടെയും,ദര്‍ഗ കളുടെയും സ്വത്ത്‌ ഇങ്ങനെ നല്‍കണമെന്ന് പറയാത്തത്.അപ്പോള്‍ ഹിന്ദുവിന്റെ പുറത്തു ആര്‍ക്കും എന്തും ചെയ്യമെന്നാണോ?ഇതിനോട് ഹിന്ദു സമൂഹം പ്രതികരികേണ്ട സമയം അതിക്രെമിച്ച്ചു .ഈ സ്വത്തു കൂടി കിട്ടിയാല്‍ അടുത്ത വര്ഷം മുതല്‍ ഹജ്ജിനു പോകാന്‍ ടിക്കെടും ,എല്ലചിലവും സര്‍ക്കാര്‍ നല്‍കുന്ന അവസ്ഥയും നമ്മള്‍ കാണേണ്ടിവരും.ഈ സ്വത്ത്‌ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് പറയുന്നതിന് പിന്നില്‍ ഒരു ഗൂഡ സംഘം ഉണ്ടോ എന്ന് തന്നെ സംശയിക്കേണ്ടിയിരിക്കുന്നു.ഹിന്ദുക്കളുടെ വികാരം മാനിക്കാതെ ഒരു കോടതി ഉത്തരവിന്റെ പേരില്‍ ഈ നിലവറകള്‍ തുറന്ന ഉധേയോഗസ്തര്‍ ഇത് ഇത്രയും കാലം എതുകലാവസ്ത്യില്‍ ഇത് സുഷിച്ചിരുന്നു എന്നുപോലും പഠിക്കാനുള്ള സാവകാശം കാണിച്ചില്ല . ഒരു മുസിയത്തിനും ഈ സ്വത്ത്‌ കൈമാറേണ്ട ആവശ്യം ഇല്ല .രാജാവിന്റെ കൂടി അഭിപ്രായം കേട്ടുകൊണ്ട് മാത്രമേ സര്‍ക്കാര്‍ ഇതില്‍ ഒരു തീരുമാനം എടുക്കാവു. ഇതിന്റെ സുരക്ഷ ഏര്‍പ്പാടുകള്‍ രാജവംശത്തിന്റെ കൂടി അറിവോടെ ആയിരിക്കണം.മാറിവരുന്ന സര്‍ക്കാരുകള്‍ ഈ സ്വത്ത്‌ നശിപ്പിക്കാതിരിക്കാന്‍ വേണ്ട നിയമനടപടികളും ഉണ്ടാവണം.

editor said...

EE SWATHATTAUMM IVIDUTHE MATHATHRATHAM ENNU PARAYUNNAAA MUSLIM ANUKOOLA MADANIYIDE ALKKAR THOTTAL<<>>ITHU SATHYAM SATHYAM PADMANABAN ANE SATHYAM..............

HINDUTWA SAMSKARIKA VEDI said...

പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്ത് മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുത്
തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ രണ്ടാം ദിവസവും ദേവപ്രശ്നം തുടരുന്നു. ക്ഷേത്രത്തിലെ സ്വത്തുക്കള്‍ ക്ഷേത്രേതര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ലെന്ന് പ്രശ്നത്തില്‍ തെളിഞ്ഞു. ക്ഷേത്ര ജീവനക്കാരുടെ പെരുമാറ്റം ദേവന് അഹിതമുണ്ടാക്കുന്നുവെന്നും പ്രശ്നം പറയുന്നു.
രാവിലെ ഒമ്പത് മണിക്കാണ് ദേവ പ്രശ്നം ആ‍രംഭിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ശേഷം ആരംഭിച്ച താംബൂല പൂജയുടെ വ്യാഖ്യാനമാണ് ഇപ്പോള്‍ തുടരുകയാണ്. താംബൂലപൂജയില്‍ കണ്ട ലക്ഷണങ്ങളൊന്നും നല്ലതല്ലെന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ദേവന്‍ തന്നെ പ്രതികൂലാവസ്ഥയിലാണെന്നാണ് ലക്ഷണം പറയുന്നത്.
ക്ഷേത്രാചാരങ്ങള്‍ പൂര്‍ണ്ണമായും നശിക്കപ്പെട്ടുകഴിഞ്ഞു. ദേവ ഹിതത്തിന് എതിരായ കാര്യങ്ങളാണ് ക്ഷേത്രത്തില്‍ നടക്കുന്നതെന്നും താംബൂല പൂജയില്‍ തെളിഞ്ഞു. ക്ഷേത്രത്തിലെ പ്രധാനപ്പെട്ട നിവേദ്യങ്ങളില്‍ ഒന്ന് ഇടയ്ക്ക് വച്ച് നിര്‍ത്തിയത് ദോഷകരമാണ്. ക്ഷേത്രത്തിലെ ജിവനക്കാര്‍ ഭക്തരോട് കാണിക്കുന്ന പെരുമാറ്റം ശരിയായ രീതിയിലല്ലെന്നും പ്രശ്നത്തില്‍ തെളിഞ്ഞു. ഇത് ദേവന് ഒരു തരത്തിലും ഹിതമല്ലെന്നും പ്രശ്നത്തില്‍ പറയുന്നു.
ക്ഷേത്രത്തിലെ സമ്പത്തില്‍ ദര്‍ശിക്കുകയും സ്പര്‍ശിക്കുകയും ചെയ്യാം. ഈ സ്വത്ത് ക്ഷേത്രേതര ആവശ്യങ്ങള്‍ക്കൊന്നും ഉപയോഗിക്കരുതെന്നും ദേവ പ്രശ്നത്തില്‍ തെളിഞ്ഞു. ഇന്നലെ ദേവപ്രശ്നത്തിന് മുന്നോടിയായി രാശി വച്ചപ്പോള്‍ തന്നെ ദേവന് അനിഷ്ടം ഉണ്ടായിട്ടുണ്ടെന്ന് തെളിഞ്ഞെന്ന് ജ്യോത്സ്യന്മാര്‍ അഭിപ്രായപ്പെട്ടിരുന്നു